Featured

Salmonella outbreak: Hundreds sickened in US due to Disease linked to Onions | KeralaKaumudi



Published
കോവിഡിനു പിന്നാലെ സാല്‍മൊണല്ല രോഗഭീതിയില്‍ യുഎസ്. ഉള്ളിയില്‍നിന്നു പകരുന്ന സാല്‍മൊണല്ല അണുബാധയെ തുടര്‍ന്ന് യുഎസിലെ 37 സംസ്ഥാനങ്ങളിലായി നൂറുകണക്കിനു പേരാണു രോഗബാധിതരായത്. മെക്സിക്കോയിലെ ചിഹുവാഹുവായില്‍നിന്ന് ഇറക്കുമതി ചെയ്ത ഉള്ളിയിലാണു രോഗ ഉറവിടം കണ്ടെത്തിയതെന്നു സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ (സിഡിസി) പറഞ്ഞു.രോഗവ്യാപന സാഹചര്യമുള്ളതിനാല്‍ ലേബലില്ലാത്ത ചുവപ്പ്, വെള്ള, മഞ്ഞ ഉള്ളി ജനം ഉപേക്ഷിക്കണമെന്നു യുഎസ് അധികൃതര്‍ നിര്‍ദേശിച്ചു. ഇതുവരെ 652 പേര്‍ക്കു രോഗം ബാധിച്ചു, 129 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരണം റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യഥാര്‍ഥ രോഗികളുടെ എണ്ണം ഇനിയും കൂടാനാണു സാധ്യതയെന്നു സിഡിസി പറഞ്ഞു. 'രോഗം ബാധിച്ച 75 ശതമാനം പേരും നേരിട്ടോ മറ്റുരൂപത്തിലോ ഉള്ളി ഉപയോഗിച്ചിട്ടുണ്ടെന്നു കണ്ടെത്തി. രോഗബാധിതരായ പലരും ഒരേ റസ്റ്ററന്റുകളില്‍നിന്നാണു ഭക്ഷണം കഴിച്ചിട്ടുള്ളതും'– സിഡിസി വ്യക്തമാക്കി.ചിഹുവാഹുവായില്‍നിന്നുള്ള ഉള്ളി ഒരുകാരണവശാലും വാങ്ങരുതെന്നും ശരിയായ സ്റ്റിക്കറോ പാക്കിങ്ങോ ഇല്ലാതെയുള്ളവ നേരത്തേ വാങ്ങിയിട്ടുണ്ടെങ്കില്‍ വലിച്ചെറിയണമെന്നും സിഡിസി അഭ്യര്‍ഥിച്ചു. ഉള്ളി വച്ചിരുന്ന ഇടങ്ങളെല്ലാം ചൂടു സോപ്പുവെള്ളം ഉപയോഗിച്ചു കഴുകണം


#Salmonella #Onions #KeralaKaumudinews
Category
Health
Be the first to comment