Featured

Cancer Disease | ക്യാന്‍സറോ, വന്നോട്ടെ...ജലദോഷപ്പനി പോലെ ഇനി ക്യാന്‍സറും, മരുന്നും കണ്ടെത്തി



Published
വളരെ സന്തോഷം പ്രധാനം ചെയ്യുന്ന അതിലേറെ പ്രതീക്ഷ നല്‍കുന്ന ഒരു വാര്‍ത്ത.. ജീവിതം ഇവിടം കൊണ്ടു അവസാനിച്ചു എന്ന് വിഷമിക്കുന്നവരെ കൈ പിടിച്ച് ഉയര്‍ത്തി ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരുന്നൊരു വാര്‍ത്ത.. അതിലേക്ക് ആണ് പോകുന്നത്... ക്യാന്‍സര്‍ പൂര്‍ണമായി ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി.. പരീക്ഷിച്ച 18 രോഗികളിലും രോഗം ഭേദമായി, ചരിത്രത്തില്‍ ആദ്യം ആണ് ഈ സംഭവം ... ക്യാന്‍സര്‍ ചികിത്സാ രംഗത്ത് പ്രതീക്ഷ ഉണര്‍ത്തി രോഗം പൂര്‍ണമായും ഭേദമാക്കുന്ന മരുന്ന് കണ്ടെത്തി. മലാശയ അര്‍ബുദം ബാധിച്ച 18 രോഗികളില്‍ നടത്തിയ മരുന്നിന്റെ പരീക്ഷണം പൂര്‍ണമായി വിജയിച്ചു എന്ന് ന്യൂയോര്‍ക്ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഡോസ്ടാര്‍ ലിമാബ് എന്ന മരുന്നാണ് ക്യാന്‍സര്‍ കോശങ്ങളെ പൂര്‍ണമായി ഇല്ലാതാക്കിയത് എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. രോഗ ബാധിതരായവരില്‍ ആറ് മാസമാണ് മരുന്ന് പരീക്ഷിച്ചത്. 18 രോഗികളില്‍ മാത്രമായിരുന്നു പരീക്ഷണം. ആറ് മാസത്തിനിടയില്‍ ഓരോ മൂന്ന് ആഴ്ചകളിലും ആണ് മരുന്ന് നല്‍കിയിരുന്നത്. ഇവരില്‍ എല്ലാ രോഗികളിലും ക്യാന്‍സര്‍ പൂര്‍ണമായി ഭേദമായി. എന്‍ഡോസ ്‌കോപിയിലും പെറ്റ്, എംആര്‍ഐ സ്‌കാന്‍ പരിശോധനകളില്‍ ഒന്നിലും ഇവരില്‍ ക്യാന്‍സര്‍ കണ്ടെത്താനായില്ല എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

#Cancer #Disease #Medicine
Category
Health
Be the first to comment