Featured

5 വെറ്റില ഇട്ടു ചൂടാക്കിയ വെള്ളം ദിവസവും കുടിച്ചാൽ | Betel Leaf Water | Health Tips Malayalam



Published
5 വെറ്റില ഇട്ടു ചൂടാക്കിയ വെള്ളം ദിവസവും കുടിച്ചാൽ | Betel Leaf Water | Health Tips Malayalam
വെറ്റില വെറും ഒരു ഇലയല്ല. അറിയുംതോറും മൂല്യമേറിടുന്ന ഒരു ഔഷധം കൂടിയാണ്.വളരെ പുരാതന കാലം മുതൽക്കുതന്നെ ഭാരതത്തിൽ നടന്നുവന്നിരുന്ന വിവാഹം, പൂജ മുതലായ പല മംഗളകാര്യങ്ങൾക്കും ദക്ഷിണ നൽകുവാൻ വെറ്റില ഉപയോഗിച്ചുവരുന്നുണ്ട്.കൈലാസത്തില്‍ ശിവപാര്‍വതിമാര്‍ നട്ടുവളര്‍ത്തി പരിപാലിക്കുന്ന സസ്യമത്രേ വെറ്റില. പുണ്യസസ്യമായി കരുതുന്ന വെറ്റിലയില്‍ ദേവീദേവന്മാരുടെ സാന്നിധ്യമുണ്ടെന്നാണ് സങ്കല്‍പ്പം.

ആയുർവേദം അനുസരിച്ച് ശരീരത്തിലെ വാത ദോഷം, കഫ ദോഷം, പിത്ത ദോഷം എന്നിവ സന്തുലിതമാക്കി വയ്ക്കുന്നതിന് കഴിവുള്ള ഒരു ഘടകമാണ് വെറ്റില.

വെറ്റിലയിൽ വിറ്റാമിൻ സി, തയാമിൻ, നിയാസിൻ, റൈബോഫ്ലേവിൻ, കരോട്ടിൻ ,കാൽസ്യം എന്നിവ അടങ്ങിയിട്ടുണ്ട്.

വെറ്റില കൊണ്ട് പ്രമേഹത്തിനു പരിഹാരം കാണാന്‍ സാധിയ്ക്കും.പ്രമേഹത്തിന് മാത്രമല്ല, മറ്റ് ഒരു പിടി ആരോഗ്യ പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു മരുന്നു കൂടിയാണിത്.

വെറ്റില 5 എണ്ണം എടുത്ത് 3 ഗ്ലാസ് വെള്ളത്തില്‍ ഇട്ടു തിളപ്പിയ്ക്കുക. കുറഞ്ഞ ചൂടില്‍ വേണം, തിളപ്പിയ്ക്കാന്‍. എന്നാലേ വെറ്റിലയുടെ മരുന്നു ഗുണം വെള്ളത്തിലേയ്ക്കിറങ്ങൂ. ഈ വെള്ളം കുടിയ്ക്കാം. അല്‍പം കയ്പു രസമുണ്ടാകുമെങ്കിലും ഈ കയ്പാണ് ഗുണം നല്‍കുന്നത്. ആവശ്യമെങ്കില്‍ ഇതില്‍ അല്‍പം തേന്‍ ചേര്‍ക്കുകയും ചെയ്യാം. വെള്ളത്തിന്റെ ചൂടാറിയ ശേഷം മാത്രം തേന്‍ ചേര്‍ക്കുക.

ദിവസം രണ്ടു തവണയായി ഈ വെള്ളം രണ്ടാഴ്ച അടുപ്പിച്ചു കുടിയ്ക്കുന്നത് പ്രമേഹത്തിനുളള നല്ലൊരു പരിഹാരമാണ്. ഇതിനു പുറമേ വെറ്റില ചവച്ചു നീരിറക്കുന്നതും പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ്. ഇതിന്റെ ആന്റി ഡയബെറ്റിക് ഗുണങ്ങള്‍ രക്തത്തിലെ ഗ്ലൂക്കോസ് തോതു കുറയ്ക്കുകയാണ് ചെയ്യുന്നത്.

വെറ്റിലയിൽ ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിലെ ഫ്രീറാഡിക്കലുകളെ ഇല്ലാതാക്കുന്നു. പി.എച്ച് ലെവൽ സാധാരണ നിലയിലാക്കി ഉദരപ്രശ്നങ്ങൾ പരിഹരിക്കുന്നു. ദിവസവും വെറുംവയറ്റിൽ വെറ്റില നീരു കുടിക്കുന്നത് മലബന്ധം അകറ്റും.അതിനായി കുറച്ച് വെള്ളം ചേർത്ത് വെറ്റില ചതയ്ക്കുക. ഈ വെള്ളം ഒരു രാത്രി വയ്ക്കുക. പിറ്റേന്നു രാവിലെ വെറും വയറ്റിൽ ഇതു കുടിക്കുക.
വെറ്റില ഞെട്ട്‌ ആവണക്കെണ്ണയില്‍ മുക്കി മലദ്വാരത്തില്‍ വച്ചാൽ മലം കട്ടിയായി പോകുന്ന ബുദ്ധിമുട്ട് അകറ്റാം.മലം പോകുമ്പോഴുള്ള വേദനയും കുറയും

വെറ്റില ദഹനത്തിനു സഹായകമാണ്. ഉച്ചഭക്ഷണ ശേഷം വെറ്റില ചവയ്ക്കുന്നതു മുൻപു സാധാരണയായിരുന്നു. കുട്ടികളിലെ ദഹനക്കേടു മാറാൻ വെള്ളത്തിൽ വെറ്റിലയും കുറച്ച് കുരുമുളകും ഇട്ടു തിളപ്പിക്കുക. ഈ വെള്ളം അരിച്ച് രണ്ടു ടീസ്പൂൺ ദിവസവും രണ്ടു നേരം കുഞ്ഞുങ്ങൾക്കു കൊടുത്താൽ മതി.ദഹനമുണ്ടാകുന്നതിന് ഒരു തളിർവെറ്റില മാത്രമായും ചവച്ചു കഴിക്കാവുന്നതാണ്

നല്ലൊരു വേദനസംഹാരിയണ് വെറ്റില. വെറ്റില അരച്ച് വേദനയുള്ള ഭാഗത്തു പുരട്ടുക. വേദനയ്ക്കു ശമനം ലഭിക്കും. വെറ്റില ചവച്ചു നീരിറക്കുക. ഉള്ളിലുള്ള വേദയനയ്ക്ക് ആശ്വാസമേകും. മുറിവിൽ വെറ്റില വച്ച ശേഷം ബാൻഡേജിട്ടാൽ മുറിവ് വേഗം ഉണങ്ങും.

ശ്വസന പ്രശ്നങ്ങൾക്കും വെറ്റില നല്ലതുതന്നെ. ചുമയും ജലദോഷവും മാറ്റുന്നു. ആസ്ത്മയ്ക്കും വെറ്റില ആശ്വാസമേകുന്നു. വെറ്റിലയിൽ കടുകെണ്ണ തേച്ച് ചൂടാക്കി നെഞ്ചിന് പുറമേ വയ്ക്കുന്നത് കഫം തുപ്പിപോകുന്നതിനും അതുവഴി ശ്വാസംമുട്ടൽ ശമിക്കുന്നതിനും ഉത്തമമാണ്. വെറ്റിലയും ഏലക്കായും ഇട്ട് തിളപ്പിച്ചവെള്ളം ദിവസം മൂന്നുനേരം രണ്ട് സ്പൂൺ വീതം കുടിക്കുന്നത് ചുമ കുറയ്ക്കാൻ സഹായിക്കും
നടു വേദന, മസില്‍ വേദന,മസില്‍ വീക്കം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് വെറ്റില. വെറ്റിലനീര് വെളിച്ചെണ്ണയിൽ ചാലിച്ച് പുരട്ടുന്നത് പേശിവേദനയ്ക്കും ഉളുക്കിനും നീർക്കെട്ടിനും നല്ലതാണ്.അത് കൊണ്ടു തന്നെ, കേരളീയർക്ക് ഏറെ പരിചയമുള്ള മുറിവെണ്ണയിൽ വെറ്റില ഒരു പ്രധാന ചേരുവയാണ്

സ്ത്രീകളുടെ വജൈനല്‍ ആരോഗ്യത്തിനുള്ള നല്ലൊരു പ്രതിവിധിയാണിത്. അണുബാധയ്ക്കും ഈ ഭാഗത്തുണ്ടാകുന്ന ചൊറിച്ചിലിനും ദുര്‍ഗന്ധത്തിനുമെല്ലാം വെറ്റില നല്ലൊരു പ്രതിവിധിയാണ്. വെറ്റിലയിട്ട വെള്ളം തിളപ്പിച്ചു കഴുകുന്നതു ഗുണം നല്‍കും.

ഇതിട്ടു തിളപ്പിച്ച വെള്ളത്തില്‍ കുളിയ്ക്കുന്നത്, അല്ലെങ്കില്‍ അല്‍പം വെറ്റില നീരു കുളിയ്ക്കുന്ന വെളളത്തില്‍ ചേര്‍്ക്കുന്നത് ശരീര ദുര്‍ഗന്ധവും വിയര്‍പ്പു നാറ്റവുമെല്ലാം ഒഴിവാക്കാന്‍ ഏറെ നല്ലതാണ്.

തടി കുറയ്ക്കാനുള്ള നല്ലൊരു വഴി കൂടിയാണിത്. ദഹനം മെച്ചപ്പെടുത്തിയും അപചയ പ്രക്രിയ ശക്തിപ്പെടുത്തിയുമാണ് ഈ ഗുണം നല്‍കുന്നത്. ഇത് ദഹന രസങ്ങളുടെ ഉല്‍പാദനം ശക്തിപ്പെടുത്തും. ശരീരത്തിലെ ടോക്‌സിനുകളും കൊഴുപ്പുമെല്ലാം ഒഴിവാക്കുകയും ചെയ്യും. മലബന്ധത്തിനും പരിഹാരമാണ്.

മൂത്രസഞ്ചാരം സുഗമമാക്കാനുളള ഒന്നാണ് വെറ്റില. അതായത് നല്ലൊരു ഡയൂററ്റിക് എന്നു പറയാം. വെറ്റില നീര്‌ പാലില്‍ ചേര്‍ത്ത്‌ കഴിക്കുന്നത്‌ മൂത്ര തടസ്സം മാറുന്നതിനും മൂത്രത്തിന്റെ ഉത്‌പാദനം കൂടുന്നതിനും സഹായിക്കും.

വിശപ്പു കൂട്ടാനും വെറ്റില സഹായിക്കുന്നു. വെറ്റില വിശപ്പിന്റെ ഹോർമോണുകളെ ഉദ്ദീപിപ്പിക്കുന്നു. അതുകൊണ്ടു തന്നെ വിശപ്പു കൂട്ടി ആരോഗ്യം നൽകുന്നു.

ഒരുടീസ്പൂൺ വെറ്റില നീരിൽ തേൻ ചേർത്താൽ ഒരു ടോണിക് ആയി. ദിവസം രണ്ടുനേരം ഇതു കഴിച്ചാൽ ഉൻമേഷം ലഭിക്കും. ഉദ്ധാരണ പ്രശ്നങ്ങൾക്കും വെറ്റില ഒരു പ്രതിവിധിയാണ്. തലവേദന അകറ്റാൻ വെറ്റിലനീര് നെറ്റിയിൽ പുരട്ടിയാൽ മതി.

കുറച്ച് വെറ്റില ചതച്ചതിൽ മഞ്ഞൾ ചേർത്ത് വേദനയോ അലർജിയോ ഉള്ളിടത്ത് പുരട്ടിയാൽ നല്ലത്. വെറ്റിലയിട്ട് തിളപ്പിച്ച വെള്ളം കൊണ്ട് മുഖം കഴുകുന്നതും നല്ലതാണ്.

ചെവിവേദനയ്ക്കും വെറ്റില ആശ്വാസം നൽകും. വെറ്റിലനീര് വെളിച്ചെണ്ണ ചേർത്ത് രണ്ടു തുള്ളി ചെവിയിൽ ഇറ്റിച്ചാൽ പെട്ടെന്ന് ചെവിവേദന കുറയും .

മുലയൂട്ടുന്ന സമയത്ത്‌ വെറ്റില നീര്‌്‌ എണ്ണയില്‍ ചേര്‍ത്ത്‌ സ്‌തനങ്ങളില്‍ പുരട്ടുന്നത്‌ മുലപ്പാല്‍ കൂടുതല്‍ ചുരത്താന്‍ സഹായിക്കും.

എന്തിനും ഒരു മറുവശം ഉണ്ടെന്നു പറയുന്നതു പോലെ വെറ്റിലയ്ക്കുമുണ്ട് ദോഷവശവും. പാക്കും ചുണ്ണാമ്പും പുകയിലയും കൂട്ടി വെറ്റില മുറുക്കുമ്പോൾ അത് വിപരീതഫലമുണ്ടാക്കും.
Category
Health
Be the first to comment