15 മിനിറ്റ് ഉപ്പിട്ട ചൂട് വെള്ളത്തിൽ കാല്‍ മുക്കി | Feet in Salt Water | Health Tips Malayalam

0 Views
Published
15 മിനിറ്റ് ഉപ്പിട്ട ചൂട് വെള്ളത്തിൽ കാല്‍ മുക്കി | Feet in Salt Water | Health Tips Malayalam
നമ്മുടെ ദൈനംദിന ജീവിതത്തില്‍ ആരോഗ്യം നല്‍കുന്ന പല കാര്യങ്ങളുമുണ്ട്. ഭക്ഷണവും വ്യായാമവും മാത്രമല്ല, ചില പ്രത്യേക ശീലങ്ങളും. ഇത്തരത്തില്‍ ഒരു ശീലമാണ് കിടക്കും മുന്‍പ് അല്‍പം ഉപ്പിട്ട ചൂടുവെള്ളത്തില്‍ കാല്‍ മുക്കി 15 മിനിറ്റു വയ്ക്കുകയെന്നത്.

72000 നാഡികള്‍ ചെന്നവസാനിയ്ക്കുന്നത് കാലിലാണ്. ഇതുകൊണ്ടുതന്നെ ഈ ഭാഗം ശരീരത്തിലെ ഒട്ടുമിക്ക ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിയ്ക്കുന്നു.

ചൂടുള്ള ഉപ്പുവെള്ളത്തില്‍ കാല്‍ മുക്കി വയ്ക്കുന്നതുകൊണ്ടുള്ള ഏറ്റവും വലിയ പ്രയോജനം ഇത് ശരീരത്തിലെ രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുമെന്നതാണ്. ചൂടുള്ള വെള്ളം കൂടിയാകുമ്പോള്‍ ഗുണം ഇരട്ടിയ്ക്കും. ഇത് ഹൃദയാരോഗ്യത്തിന് ഏറെ ഗുണകരവുമാണ്. കാര്‍ഡിയാക് വ്യായാമങ്ങള്‍ ചെറുതായി ചെയ്യുന്നതിന്റെ ഗുണമാണ് ഇതു നല്‍കുന്നത്. രക്തപ്രവാഹം വര്‍ദ്ധിയ്ക്കും. ഹൃദയമിടിപ്പും കൃത്യമായി നടക്കും.

നല്ല ഉറക്കത്തിനു സഹായിക്കുന്ന നല്ലൊരു വഴിയാണ് കിടക്കും മുന്‍പ് കാല്‍ ചൂടുവെള്ളത്തില്‍ മുക്കി വയ്ക്കുന്നത്. ഇന്‍സോംമ്‌നിയ, അതായത് ഉറക്കക്കുറവ് പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി. ഇത് ശരീരത്തേയും മനസിനേയും റിലാക്‌സ് ചെയ്യിക്കുന്നതാണ് കാരണം. കൃത്യസമയത്ത് ഉറങ്ങാനും ഇത് സഹായിക്കും.

പ്രമേഹം നിയന്ത്രിയ്ക്കുന്നതിനുള്ള നല്ലൊരു വഴിയാണ് ഇത്. രക്തത്തിലെ ഗ്ലൂക്കോസും ഫ്രക്ടോസും കുറയ്ക്കാന്‍ ഇത് സഹായിക്കും പ്രമേഹരോഗികള്‍ക്കു പരീക്ഷിയ്ക്കാവുന്ന ഒരു രോഗനിയന്ത്രണ രീതിയാണിത്.

വാതസംബന്ധമായ രോഗമുള്ളവര്‍ക്കുള്ള പരിഹാരവഴി കൂടിയാണിത്. ഇതില്‍ ഉപ്പിനൊപ്പം കറുവാപ്പട്ട കഷ്ണം, കറുത്ത കുരുമുളക് എന്നിവ കൂടിയിടുന്നതു ഗുണം നല്‍കും.

മൈഗ്രേന്‍ പ്രശ്‌നങ്ങളുള്ളവര്‍ക്കു പരിഹരിയ്ക്കാവുന്ന ഒരു ചികിത്സാരീതിയാണ് ഉപ്പിട്ട വെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത്. ഇത് തലച്ചോറിന് റിലാക്‌സേഷന്‍ നല്‍കും. രക്തപ്രവാഹത്തെ നിയന്ത്രിയ്ക്കും. ഇതുവഴി മൈഗ്രേന്‍ കുറയും

ശരീരത്തിലുണ്ടാകുന്ന മസില്‍ വേദനകള്‍ പരിഹരിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉപ്പുവെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത്. പ്രത്യേകിച്ചും ജിമ്മില്‍ പോയി വ്യായാമമോ അല്ലെങ്കില്‍ ശാരീരിക അധ്വാനമുള്ള ജോലികളോ കഴിഞ്ഞു വന്നാല്‍ ഇതു ചെയ്യുന്നത് മസിലുകള്‍ക്ക് പുത്തനുണര്‍വു നല്‍കും.

ഫ്‌ളൂ, കോള്‍ഡ് എന്നിവയ്ക്കുള്ള സ്വാഭാവിക പരിഹാരം കൂടിയാണ് ഉപ്പിട്ട വെള്ളത്തില്‍ കാലിറക്കി വയ്ക്കുന്നത്. ഉപ്പും ചൂടുവെള്ളവും ചേര്‍ന്ന് ശരീരത്തിലെ കഫക്കെട്ടു കുറയ്ക്കാന്‍ സഹായിക്കും. കോള്‍ഡും ഫ്‌ളൂവും വരാതിരിയ്ക്കാനും വന്നതു മാറാനും ഇത് നല്ല വഴിയാണ്.

ചര്‍മസൗന്ദര്യത്തിന് ചേര്‍ന്നൊരു വഴി കൂടിയാണിത്. ഇതുവഴി ശരീരത്തിലെ സുഷിരങ്ങള്‍ തുറക്കും. ടോക്‌സിനുകള്‍ പുറന്തള്ളപ്പെടും. ഇത് ചര്‍മാരോഗ്യത്തിന് ഏറെ നല്ലതാണ്.

കാല്‍ വിണ്ടു കീറിയവര്‍ക്കുള്ള നല്ലൊരു പരിഹാരവഴിയാണ് ഇത്. ചര്‍മം മൃദുവാകാനും അഴുക്കു നീങ്ങാനുമെല്ലാം ഉപ്പും ചൂടുവെള്ളവും ചേര്‍ന്ന മിശ്രിതം ഏറെ നല്ലതാണ്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment