Featured

വായ്പുണ്ണ് മാറാൻ ഈ വീട്ടുവൈദ്യങ്ങൾ മതിയാകും | Health Tips Malayalam | Tips for health | Ayurveda



Published
വായ്പുണ്ണ് മാറാൻ ഈ വീട്ടുവൈദ്യങ്ങൾ മതിയാകും | Health Tips Malayalam | Tips for health | Ayurveda
വായ്പുണ്ണ് ഉണ്ടാകുന്നതിന് നിരവധി കാരണങ്ങളുണ്ട്, നിങ്ങളുടെ വായയുടെ ഉള്ളിൽ അബദ്ധത്തിൽ കടിക്കുന്നത്, പല്ലുകൾ, ടൂത്ത് ബ്രഷുകൾ എന്നിവ മൂലമുണ്ടാവുന്ന മുറിവുകൾ, പല്ലിലെ കമ്പി, വിറ്റാമിനുകളുടെ അഭാവം, ഉറക്കക്കുറവ്, സമ്മർദ്ദം എന്നിവയാണ് അവയിൽ ചിലത്. വായ്പുണ്ണ് അകറ്റുവാൻ ടോപ്പിക്ക് ജെല്ലുകളും ക്രീമുകളും ലഭ്യമാണെങ്കിലും, വേദന കുറയ്ക്കാനും വായ്പുണ്ണ് അകറ്റാനും സഹായിക്കുന്ന വീട്ടുവൈദ്യങ്ങളുണ്ട്.

വീട്ടിൽ തന്നെ വായ്പുണ്ണ് ചികിത്സിക്കാൻ തേൻ ഉപയോഗിക്കുന്നു . അവയുടെ ആൻറി ബാക്ടീരിയൽ ഗുണങ്ങളുടെ സഹായത്താൽ, തേൻ വായ്പുണ്ണിന് ബാധിച്ച പ്രദേശത്തെ ഈർപ്പം നൽകി, വരണ്ടതാക്കുന്നത് തടയുന്നു. തേനിൽ ഒരു നുള്ള് മഞ്ഞൾ ചേർക്കുന്നത് ഇത് വേഗത്തിൽ ബേധമാക്കുവാൻ സഹായിക്കും. മികച്ച ഫലങ്ങൾക്കായി ഒരു ദിവസം മൂന്നോ നാലോ തവണ തേൻ പ്രയോഗിക്കുക.

വെളിച്ചെണ്ണ ഒരു ഫലപ്രദമായ വീട്ടുവൈദ്യമാണ്, എളുപ്പത്തിൽ ലഭ്യമായ ഇവ ആൻറി ഫംഗസ്, ആൻറി വൈറൽ ഗുണങ്ങൾ എന്നിവയ്ക്കൊപ്പം വീക്കം തടയുന്ന ആൻറി ഇൻഫ്ലമേറ്ററി സവിശേഷതകൾ കൊണ്ട് സമ്പന്നവുമാണ്. ഇത് വേദനയുടെ മറുമരുന്നായി പ്രവർത്തിക്കുകയും ഉടനടി ആശ്വാസം നൽകുകയും ചെയ്യുന്നു. മികച്ച ഫലങ്ങൾക്കായി ദിവസത്തിൽ പല തവണ പ്രശ്ന ബാധിത പ്രദേശത്ത് പ്രയോഗിക്കാൻ കഴിയും. പകുതി ഖര രൂപത്തിലുള്ള ഒരു സ്പൂൺ വെളിച്ചെണ്ണ ബാധിത പ്രദേശത്ത് വച്ചാൽ തൽക്ഷണം വേദന കുറയ്ക്കാനാകും.

കറ്റാർ വാഴ ജ്യൂസ് പതിവായി ഉപയോഗിക്കുമ്പോൾ വായ്പുണ്ണ് മൂലമുണ്ടാകുന്ന വേദന കുറയും. ഇത് രോഗശാന്തി പ്രക്രിയയെ വേഗത്തിലാക്കുകയും വേദന നിയന്ത്രിക്കുകയും ചെയ്യുന്നു. വായിലെ പഴുപ്പ് ഒഴിവാക്കാൻ ദിവസേന രണ്ടു തവണ കറ്റാർ വാഴ ജ്യൂസ് വായിൽ ഇട്ട് കുൽക്കുഴിയുക. അതല്ലെങ്കിൽ കറ്റാർ വാഴ ജ്യൂസ് ഇല്ലെങ്കിൽ, കറ്റാർ വാഴ ജെൽ വായ്പുണ്ണ് ബാധിച്ച പ്രദേശത്ത് പുരട്ടുക!

ഔഷധഗുണങ്ങളാൽ സമ്പന്നമായ തുളസി വായിൽ ഉണ്ടാവുന്ന വ്രണം ഫലപ്രദമായി സുഖപ്പെടുത്താൻ സഹായിക്കുന്നു. ഇതിന്റെ ആൻറി ബാക്ടീരിയൽ ഗുണങ്ങൾ ബാധിത പ്രദേശത്തെ അണുവിമുക്തമാക്കുന്നതിന് അനുയോജ്യമായ ഒരു ഒറ്റമൂലിയാക്കി മാറ്റുന്നു, അങ്ങനെ രോഗശാന്തി പ്രക്രിയ വേഗത്തിലാക്കുന്നു. വായ്പുണ്ണിന്റെ വേദന ഒഴിവാക്കാൻ തുളസി ഇലകൾ ചവച്ചരച്ച് ദിവസത്തിൽ രണ്ടുതവണ ചെറുചൂടുള്ള വെള്ളത്തിൽ വായ കഴുകുക.

നിരവധി അസുഖങ്ങൾക്ക് പരിഹാരമായി ഉപയോഗിക്കുന്ന ഒരു ജനപ്രിയ ഗാർഹിക പരിഹാരമാണ് ആപ്പിൾ സിഡർ വിനാഗിരി. വ്രണങ്ങൾക്ക് കാരണമാകുന്ന ബാക്ടീരിയകളെ നശിപ്പിക്കുവാൻ ഇതിന്റെ അസിഡിക് സ്വഭാവം ഫലപ്രദമായി പ്രവർത്തിക്കുന്നു. വേദന അകറ്റുവാൻ ഇത് ഉപയോഗിച്ച് നിങ്ങളുടെ വായ കഴുകുക, ഉപയോഗിക്കുന്നതിന് മുമ്പ് ആപ്പിൾ സിഡർ വിനാഗിരി വെള്ളത്തിൽ ലയിപ്പിക്കണം.


വായയിലെ എന്ത് രോഗങ്ങൾക്കും ഉപ്പുവെള്ളം മികച്ച പ്രതിവിധിയാണ്. വായയിൽ ഉണ്ടാവുന്ന വ്രണം ഫലപ്രദമായി ഉണക്കുവാൻ പലരും ഇത് വ്യാപകമായി ഉപയോഗിക്കുന്നു. വ്രണങ്ങളെ സുഖപ്പെടുത്തുന്നതിനും വായയിൽ ബാക്ടീരിയകൾ കുറയ്ക്കുന്നതിനും പണ്ടുകാലം മുതൽക്കേ ഉപയോഗിക്കുന്ന ഒരു ഘടകമാണ് ഉപ്പ്. വായ്‌നാറ്റത്തിന് കാരണമാകുന്ന ബാക്ടീരിയകളെ കുറയ്ക്കുന്നതിന് ഇത് വെള്ളത്തിൽ ചേർത്ത് വായ കഴുകുന്നത് ഉത്തമമാണ്. മികച്ച ഫലങ്ങൾക്കായി ദിവസത്തിൽ രണ്ടു തവണ ഉപ്പുവെള്ളം ഉപയോഗിച്ച് വായ കഴുകുക.

A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment