Featured

മൂലക്കുരു മലബന്ധം ഇല്ലാതാക്കും കടലാടി ഒറ്റമൂലി | AYURVEDIC MEDICINAL PLANT | Health Tips Malayalam



Published
മൂലക്കുരു മലബന്ധം ഇല്ലാതാക്കും കടലാടി ഒറ്റമൂലി | AYURVEDIC MEDICINAL PLANT | Health Tips Malayalam

നിറയെ ഇലകളും നീണ്ട തണ്ടില്‍ മുള്ളു പോലുള്ള വിത്തുമായി നില്‍ക്കുന്ന ഒരു ചെറിയ സസ്യമാണ് കടലാടി. കാടുപോലെ വളര്‍ന്നു എന്നു പറഞ്ഞ് പിഴുതെറിയുന്നതിനു മുമ്പ് കടലാടിയുടെ ഗുണങ്ങളെപ്പറ്റി അറിയണം. ഇതൊരു ആൻറി ഇൻഫ്ളമേറ്ററി, ആൻറിബയോട്ടിക്, ആൻറി ഫംഗൽ, ആൻറി പാരസൈറ്റികൽ സ്വഭാവ വിശേഷമുള്ള ചെടിയാണ്.

പ്രധാനമായും ഇവ രണ്ടു തരത്തിലാണ് ഉള്ളത്. ചെറിയ കടലാടി, വലിയ കടലാടി. വലിയ കടലാടി ഒന്നര മീറ്റർ ഉയരത്തിൽ വളരുകയും ചെറിയ കടലാടി തറയിൽ പറ്റി പടർന്നു വളരുകയും ചെയ്യുന്നു.

വിത്തില്‍ ഹൈഡ്രോകാര്‍ബണും സാപോണിനും അടങ്ങിയിരിക്കുന്നു. വേരിലെ ഗ്ലൈക്കോസൈഡിക്ക് അംശത്തില്‍ ഒലിയാനോലിക് ആസിഡ് അടങ്ങിയിട്ടുണ്ട്.

മൂലക്കുരു അകറ്റുവാൻ ചെറുകടലാടി സമൂലം ഒരു കിലോ ഉണക്കി അതിൽ 100 ഗ്രാം കുരുമുളക് ചേർത്ത് പൊടിച്ച് തേനും, തേനിൻറെ ഇരിട്ടി നെയ്യും ചേർത്ത് നെല്ലിക്ക വലുപ്പത്തിൽ എടുത്ത് ദിവസവും രണ്ട് നേരം സേവിക്കുന്നത് ഗുണകരമാണ്.അതുപോലെ മൂലക്കുരു മാറാൻ വലിയ കടലാടിയുടെ ഇല 200ഗ്രാം എടുത്തു തോരൻ വെച്ചു രാവിലെ വെറും വയറ്റിൽ കഴിക്കുക. അരമണിക്കൂർ കഴിഞ്ഞു ഭക്ഷണം കഴിക്കാം. വളരെ ഫലവത്തായ ചികിത്സയാണ്. മൺചട്ടിയിൽ വെള്ളം ചെർത്തു ആവശ്യത്തിന് ഉപ്പ്, മുളക് മുതലായവ ചെർത്തു വേവിച്ചു തേങ്ങ ചിരകിയത് ചേർത്ത്‌ ഉണ്ടാക്കുക.

തേനീച്ച, കടന്നൽ എന്നിവയുടെ മുള്ള് ഊരി പോകുവാനും, ഇവ കടിച്ചാൽ ഉണ്ടാകുന്ന വിഷം ഇല്ലാതാക്കുവാനും, പെട്ടെന്ന് നീര് മാറ്റുവാനും കടലാടിയുടെ ഇല ചതച്ച് ഇട്ടാൽ മതി.

യൂറിനറി ഇൻഫെക്ഷൻ അകറ്റുവാൻ ചെറുകടലാടി വെന്തവെള്ളം 3 ഗ്ലാസ് 3 മണിക്കൂർ കൂടുമ്പോൾ കുടിച്ചാൽ നല്ല ആശ്വാസം ലഭിക്കും.

ചുമ, ആസ്ത്മ തുടങ്ങിയ രോഗങ്ങൾ അകറ്റുവാൻ കടലാടിയുടെ കായ് തേനിൽ ചേർത്ത് അരിച്ച് ഉപയോഗിക്കാം.

ഇതിൻറെ വേര് കൊണ്ടുണ്ടാക്കുന്ന കഷായം കുടിക്കുന്നത് വയറുവേദന, അജീർണം, മലബന്ധം തുടങ്ങിയ ഇല്ലാതാക്കാൻ ഉത്തമമാണ്.വയറിളക്കം മാറാൻ ചെറുകടലാടി ഇല ഉണക്കിപ്പൊടിച്ച് 3 ഗ്രാം മുതൽ 6 ഗ്രാം വരെ എടുത്ത് തേനിൽ കഴിച്ചാൽ വയറിളക്കം ശമിക്കും.അല്ലെങ്കിൽ കടലാടിയുടെ വിത്തരച്ച് പശുവിന്‍ പാലുമായി ചേര്‍ത്ത് കഴിച്ചാലും മതി. കടലാടി സമൂലം ഉണക്കി കത്തിച്ച് വെള്ളത്തില്‍ കലക്കി ഈ വെള്ളം തെളിച്ചെടുത്ത് കഴിച്ചാല്‍ വയറുവേദന ഭേദമാകും.

കടലാടി സമൂലം കഷായം വച്ച് സേവിച്ചാൽ വയറ്റിലെ വൃണങ്ങൾ ഇല്ലാതാക്കുകയും, കവിൾകൊണ്ടാൽ വായ്പുണ്ണ് ശമിക്കുകയും ചെയ്യും.

ചെറുകടലാടിയും പച്ചമഞ്ഞളും കൂടി അരച്ചു ലേപനം ചെയ്താൽ ഉളുക്ക് പെട്ടെന്ന് ഇല്ലാതാവുകയും വേദനയും, നീരും വറ്റുകയും ചെയ്യുന്നു.കടലാടി അരച്ച് ലേപനം ചെയ്താൽ സന്ധിവേദന ഇല്ലാതാകും.നീർവീക്കം ഇല്ലാതാക്കുവാൻ 30ml വീതം കടലാടി കഷായം ദിവസം സേവിക്കുന്നത് ഗുണകരമാണ്.പെട്ടെന്ന് മുറിവ് ഭേദമാക്കുവാൻ ചെറുകടലാടി ഇല ചതച്ചെടുത്ത നീര് മുറിവിൽ പുരട്ടിയാൽ മതി.അല്ലെങ്കിൽ കടലാടിയില, ചുണ്ണാമ്പ്, വെളുത്തുള്ളി എന്നിവ ഒരേ അളവിലെടുത്ത് അരച്ച് മുറിവില്‍ വച്ചു കെട്ടിയാലും മുറിവുണങ്ങും.

അമിത വണ്ണം ഇല്ലാതാക്കുവാനും ശരീരത്തിലെ അമിത കൊഴുപ്പ് പുറന്തള്ളാനും കടലാടിയുടെ ഇല തോരൻ ആയി ഉപയോഗിക്കാം.

കടലാടി ഉണക്കിപ്പൊടിച്ച പൊടിയും ആലിപ്പഴവും ചേര്‍ത്ത് കഴിച്ചാല്‍ കോളറ മാറിക്കിട്ടും.

കഫ വാത ദോഷങ്ങളെ അകറ്റാൻ വലിയ കടലാടി തോരൻ ആയോ അരിയോടൊപ്പം ചേർത്ത് ദോശയായോ ഉപയോഗിക്കാം.

പല്ലു വേദന അകറ്റുവാൻ കടലാടിയുടെ ഇലച്ചാറ് പിഴിഞ്ഞ് പുരട്ടുകയോ കടലാടിയുടെ തണ്ട് കൊണ്ട് ബ്രഷ് ചെയ്യുകയോ അല്ലെങ്കിൽ വേര് ചതച്ചെടുത്ത് പല്ലു തേക്കുക്കയോ ആകാം.

ഇതിൻറെ ഇല ചായയാക്കി സേവിക്കുന്നത് കോംപ്ലക്സ് പ്രോട്ടീനുകൾ വളരെ നന്നായി ദഹിച്ച് കിട്ടാൻ നല്ലത് ആണ്.

കടലാടിയും നിലപ്പനയും ചൂർണം ആക്കി തേനിൽ ചേർത്ത് കഴിച്ചാൽ തൈറോയിഡ് പ്രശ്നങ്ങൾ ഇല്ലാതാക്കും.

ആർത്തവസംബന്ധമായ പ്രശ്നങ്ങൾ ഇല്ലാതാക്കുവാനും, അമിതരക്തസ്രാവം ശമിപ്പിക്കുവാനും ചെറുകടലാടി എള്ള് ചേർത്ത് അരച്ച് പാലിൽ ചേർത്ത് സേവിച്ചാൽ മതി.

കുട്ടികൾക്കും ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർ,ഇതിൻറെ ഉപയോഗം നിഷിദ്ധമാണ്. ഇത്രയേറെ ഔഷധമൂല്യമുള്ള
കടലാടിക്ക് വേണ്ടത്ര പ്രചാരം ഇന്നും കേരളത്തിൽ ലഭ്യമാകുന്നില്ല എന്നത് വളരെ ദുഃഖകരമായ ഒരു കാര്യമാണ്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment