Featured

മൂത്രത്തില്‍ പത വൃക്ക രോഗത്തിന്‍ ആദ്യ സൂചന | Health Tips Malayalam | Tips for health | Ayurveda



Published
മൂത്രത്തില്‍ പത വൃക്ക രോഗത്തിന്‍ ആദ്യ സൂചന | Health Tips Malayalam | Tips for health | Ayurveda
മൂത്രത്തിലെ പത കിഡ്‌നിയുടെ അനാരോഗ്യത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടതാണ്. ഇത് തിരിച്ചറിയുകയാണ് ആദ്യം വേണ്ടത്. വൃക്കരോഗത്തിന്റെ ആദ്യലക്ഷണങ്ങളില്‍ പ്രധാനം ഇത് തന്നെയാണ്. മൂത്രത്തില്‍ കണ്ട് വരുന്ന ആല്‍ബുമിന്‍ ആണ് പതയായി വരുന്നത്. തെളിഞ്ഞ മൂത്രത്തില്‍ കാണപ്പെടുന്ന പതയാണ് കിഡ്‌നി രോഗത്തിന്റെ ലക്ഷണങ്ങളില്‍ പ്രധാനപ്പെട്ടത്.

വെള്ളം കുടിച്ചില്ലെങ്കില്‍ മൂത്രത്തില്‍ മഞ്ഞ നിറം കാണുന്നത് സാധാരണയാണ്. എന്നാല്‍ ഈ അവസ്ഥയിലും മൂത്രത്തില്‍ പത കാണുവാന്‍ സാധിയ്ക്കില്ല. എന്നാല്‍ തെളിഞ്ഞ മൂത്രത്തില്‍ പതയുണ്ടാകുന്നുവെങ്കില്‍ കിഡ്നി പ്രശ്നങ്ങളുടെ ആദ്യ സൂചനകളില്‍ ഒന്നെന്ന രീതിയില്‍ വേണം, എടുക്കുവാന്‍. എന്നാല്‍ ഇങ്ങനെ കാണുന്ന എല്ലാ ലക്ഷണങ്ങളും വൃക്കരോഗത്തിന്റേതാകണം എന്നില്ല. അങ്ങനെ കാണുകയാണെങ്കിൽ വൃക്കരോഗO അല്ല എന്ന് ഉറപ്പു വരുത്തുക.

വൃക്കയുടെ പ്രവര്‍ത്തനം അരിപ്പയോട് ഉപമിയ്ക്കാം. ആവശ്യമില്ലാത്ത വസ്തുക്കള്‍ അരിച്ചു കളയുന്ന ഒന്ന്. എന്നാല്‍ കാലക്രമേണ അരിപ്പ കേടായാല്‍ ആവശ്യമുള്ള വസ്തുക്കള്‍ പോലും ഇതിലൂടെ പുറത്തു പോകും. ഇതേ അവസ്ഥയാണ് വൃക്കയുടേതും. കൃത്യമായി ആരോഗ്യമുള്ള വൃക്കയെങ്കില്‍ ആവശ്യമില്ലാത്തവ അരിച്ച് ആവശ്യമുളള നീക്കി നിര്‍ത്തും. എന്നാല്‍ വൃക്കയുടെ പ്രവര്‍ത്തനം മോശമായാല്‍ ആവശ്യമുള്ള വസ്തുക്കളും ഇതിലൂടെ പുറത്തു പോകും. ആല്‍ബുമിന്‍ എന്ന പ്രോട്ടീനുകളും വൃക്കയിലൂടെ പുറന്തള്ളപ്പെടുന്നതിന് കാരണം ഇതു തന്നെയാണ്.

കാലുകളിലും മുഖത്തും നീര്, കണ്ണിനു താഴെ നീര് തുടങ്ങിയവ ഇതിന്റെ ലക്ഷണങ്ങളാണ്. ഇതുപോലെ അമിതമായ ക്ഷീണം ഇതിന്റെ ഒരു ലക്ഷണമാണ്. ശരീരത്തില്‍ ടോക്‌സിന്‍ വര്‍ദ്ധിക്കുന്നതാണ് ഇത്തരം അവസ്ഥകള്‍ വര്‍ദ്ധിക്കുന്നതിന് കാരണം. ഇതോടൊപ്പം തന്നെ വിശപ്പു കുറയുകയും ചെയ്യുന്നുണ്ട്. ശ്വാസോച്ഛോസത്തിന് അമോണിയയുടേയോ യൂറിയയുടേയോ മണം, ഉറക്കക്കുറവ്, കാര്യങ്ങളില്‍ ഏകാഗ്രത പുലര്‍ത്താന്‍ കഴിയാതെയിരിയ്ക്കുക എന്നിവയെല്ലാം കിഡ്‌നിയുടെ അനാരോഗ്യത്തെയാണ് സൂചിപ്പിക്കുന്നത്.

രക്തത്തിലെ ക്രിയാറ്റിന്റെ അളവ് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്. രക്തത്തിലെ ക്രിയാറ്റിന്‍ അളവ് സാധാരണ ഗതിയില്‍ .8 മുതല്‍ 1.2 വരെയാണ് ക്രിയാറ്റിന്‍ അളവ്. എന്നാല്‍ ഇത് കൂടുതലാണ് എന്ന് കാണിക്കുമ്പോഴാണ് അത് കൂടുതല്‍ പ്രശ്‌നങ്ങള്‍ക്ക് തുടക്കമാണ് എന്ന് കാണിക്കുന്നത്. ഇതിന്റെ തുടക്ക ലക്ഷണമാണ് മൂത്രത്തില്‍ വരുന്ന പത വരുന്നത്.

മൂത്രത്തില്‍ പതയുണ്ടെങ്കില്‍ യൂറിന്‍ മൈക്രോ ആല്‍ബുമിന്‍ ടെസ്റ്റു ചെയ്യുക. ഇതിന്റെ അളവ് 20 മില്ലീഗ്രാം വരെയെന്നതാണ് നോര്‍മല്‍. 20-250 മില്ലീ ഗ്രാം വരെ കിഡ്നിയുടെ ചെറുതായ പ്രശ്നമാണെന്നു കരുതാം. ഇതിന്റെ അളവില്‍ മാറ്റമുണ്ടവുമ്പോള്‍ അത് വളരെയധികം ശ്രദ്ധിക്കേണ്ടതാണ്.

തകരാറുകള്‍ തടയുന്നതിന് വൃക്കരോഗം നേരത്തേ കണ്ടെത്തി ചികിത്സിക്കേണ്ടത് പ്രധാനമാണ്.

A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment