Featured

മാവിലയുടെ പത്തിലധികം അത്ഭുത ഔഷധ ഗുണങ്ങള്‍ | Health Benefits Mango Leaves | Health Tips Malayalam



Published
മാവിലയുടെ പത്തിലധികം അത്ഭുത ഔഷധ ഗുണങ്ങള്‍ | Health Benefits Mango Leaves | Health Tips Malayalam
പഴുത്ത് മണ്ണിൽ വീണഴുകിപ്പോകുന്ന മാവിലയുടെ ഔഷധ ഗുണം അറിഞ്ഞാൽ ആരും അത്ഭുതപ്പെട്ടുപോകും.നമ്മുടെ പഴയ തലമുറയ്ക്ക് ഇതിനെക്കുറിച്ചുള്ള അറിവുണ്ടായിരുന്നു, അവരത് ജീവിതത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തിരുന്നു. കണ്ടിട്ടില്ലേ നമ്മുടെ മുത്തശ്ശന്മാരും മുത്തശ്ശിമാരും ഒക്കെ പഴുത്ത മാവില കൊണ്ട് പല്ല് തേയ്ക്കുന്നത്.വൈറ്റമിൻ A, B, C എന്നിവയുടെ കലവറയാണ് മാവില. ധാരാളമായി ആന്റി ഓക്സൈഡുകൾ മാവിലയിൽ അടങ്ങിയിരിക്കുന്നു.ധാരാളം ഔഷധ ഗുണങ്ങള്‍ അടങ്ങിയ മാവില പല അസുഖങ്ങള്‍ക്കും ഫലപ്രദമായി ഉപയോഗിയ്ക്കാവുന്ന ഒരു നാട്ടുമരുന്നാണ്.

പഴുത്ത മാവിന്നിലകൊണ്ട്‌ തേച്ചാല്‍ പുഴുത്ത പല്ലും നവരത്നമാവും” എന്ന ചൊല്ല് കേട്ടിട്ടില്ലേ.
അത് പോലെ "പഴുത്ത മാവിലയിട്ടു തേച്ചാല്‍ കളഭം മണക്കുമെന്നും" ഒരു ചൊല്ലുണ്ട്.മാവിലയുപയോഗിച്ച് പല്ല് തേച്ചാല്‍ ഉണ്ടാകുന്ന ഗുണങ്ങളെയാണ് ഈ ചൊല്ലുകള്‍ സൂചിപ്പിയ്ക്കുന്നത്.

പല്ലുകളുടെയും മോണയുടെയും ആരോഗ്യം നിലനിര്‍ത്താന്‍ മാവില ഉപയോഗിച്ച് പല്ല് തേയ്ക്കുന്നത് സഹായിയ്ക്കുന്നു. വായ്നാറ്റം കുറയ്ക്കാനും മോണയിലെ പുണ്ണ് മാറ്റാനും മാവിലയ്ക്ക് കഴിവുണ്ട്. പല്ലുകളെ വൃത്തിയാക്കുന്നതിനോടൊപ്പം പല്ലുകളുടെ നിറം വര്‍ദ്ധിപ്പിയ്ക്കാനും മാവില സഹായിയ്ക്കുന്നു. പഴുത്ത മാവില ഇട്ട് വെള്ളം തിളപ്പിയ്ക്കുക. വെള്ളം മഞ്ഞ നിറമാകുന്നത് വരെ തിളപ്പിയ്ക്കണം. ഈ വെള്ളം തണുത്തതിന് ശേഷം ഇതൊരു മൌത്ത് വാഷ് ആയി ഉപയോഗിയ്ക്കാം.

പ്രമേഹം നിയന്ത്രിയ്ക്കുവാന്‍ മാവിന്റെ തളിരിലകള്‍ സഹായിയ്ക്കുന്നു. മാവിന്റെ തളിരിലയില്‍ അടങ്ങിയിരിയ്ക്കുന്ന അന്തോസയാനിഡിന്‍ എന്ന പദാര്‍ത്ഥം ആദ്യഘട്ടത്തിലുള്ള പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ സഹായിയ്ക്കുന്നു. പ്രമേഹത്തോടനുബന്ധിച്ച് ഉണ്ടാവുന്ന നേത്ര രോഗങ്ങളെ തടയാനും ഇത് സഹായിയ്ക്കുന്നു.
മാവിന്റെ തളിരില കഴുകി വൃത്തിയാക്കി ശുദ്ധമായ വെള്ളത്തിലിട്ട് ഒരു രാത്രി വയ്ക്കുക. രാവിലെ ഈ ഇല ഞെരടിപ്പിഴിഞ്ഞു വെള്ളം കുടിയ്ക്കുക. വെറും വയറ്റില്‍ കുടിയ്ക്കാന്‍ ശ്രദ്ധിയ്ക്കണം.

രക്ത സമ്മര്‍ദം കുറയ്ക്കാനും മാവില സഹായിയ്ക്കും. രക്തക്കുഴലുകളെ ശക്തിപ്പെടുത്തി വെരിക്കോസ് വെയ്ന്‍ എന്ന രോഗാവസ്ഥയെ ചികിത്സിയ്ക്കാനും മാവിലകള്‍ സഹായിയ്ക്കുന്നു.
രണ്ടോ മൂന്നോ മാവിലകള്‍ ഇട്ട് വെള്ളം തിളപ്പിയ്ക്കുക. തിളച്ചതിനു ശേഷം മാവിലകള്‍ മാറ്റാതെ തന്നെ ഈ വെള്ളം ഒരു രാത്രി വയ്ക്കുക. രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിയ്ക്കുക.

കടുത്ത മാനസിക സമ്മര്‍ദ്ദവും പിരിമുറുക്കവും ക്ഷീണവും നിങ്ങളെ അലട്ടുന്നുണ്ടോ? ഏതെങ്കിലും ഒക്കെ മരുന്നുകള്‍ ഉപയോഗിച്ച് തുടങ്ങാന്‍ വരട്ടെ. അതിനു മുന്പ് കുറച്ച് മാവില ഇട്ട് തിളപ്പിച്ച വെള്ളത്തില്‍ ഒന്ന് കുളിച്ച് നോക്കു. ഇതൊരു ശീലമാക്കിയാല്‍ ക്ഷീണമെല്ലാം മാറുന്നത് കാണാം.

മാവില തണലില്‍ ഉണക്കി പൊടിച്ചെടുക്കുക. ഈ പൊടി വെള്ളത്തില്‍ ചേര്‍ത്ത് ഒരു രാത്രി മുഴുവന്‍ വച്ച് പിറ്റേന്നു രാവിലെ അരിച്ചെടുത്ത് വെറും വയറ്റില്‍ കഴിയ്ക്കുക. മൂത്രത്തില്‍ കല്ലിനും പിത്താശയ കല്ലിനും ശമനമുണ്ടാകും.

ജലദോഷത്തിനും ഒച്ചയടപ്പിനും ഉള്ള പരിഹാരവും മാവിലയില്‍ അടങ്ങിയിട്ടുണ്ട്. മാവിലയിട്ടു വെള്ളം തിളപ്പിച്ച് അതില്‍ തേന്‍ ചേര്‍ത്ത് കഴിയ്ക്കുക

മാവില തണലില്‍ ഇട്ട് ഉണക്കി പൊടിച്ച് വെള്ളത്തില്‍ ചാലിച്ച് ദിവസത്തില്‍ മൂന്ന്‍ തവണ കഴിയ്ക്കുക. ദഹന സംബന്ധിയായ പ്രശ്നങ്ങള്‍ക്കും വയറിളക്കത്തിനും ഇതൊരു ഉത്തമ പരിഹാരമാണ്. മാവിന്റെ തളിരില വൃത്തിയാക്കി ചവച്ചരച്ച് കഴിയ്ക്കുന്നതും ദഹന പ്രശ്നങ്ങളെ പരിഹരിയ്ക്കാന്‍ സഹായിയ്ക്കുന്നു.
കുറച്ച് മാവിലകള്‍ കഴുകി വൃത്തിയാക്കി ചൂടുവെള്ളത്തില്‍ ഇട്ട് അടച്ച് ഒരു രാത്രി വയ്ക്കുക. രാവിലെ ഈ വെള്ളം വെറും വയറ്റില്‍ കുടിയ്ക്കുക. ഇത് സ്ഥിരമാക്കുന്നത് ശരീരത്തിലെ മാലിന്യങ്ങളും വിഷ വസ്തുക്കളും പുറം തള്ളി വയറു ശുദ്ധീകരിയ്കാന്‍ സഹായിയ്ക്കുന്നു.

ചെവി വേദന ശമിപ്പിയ്ക്കാന്‍ മാവിലയ്ക്ക് കഴിയുമെന്ന് എത്ര പേര്‍ക്കറിയാം? മാവില ചതച്ച് നീരെടുത്ത് ചെറുതായി ചൂടാക്കുക. ഇത് മൂന്ന് തുള്ളി വീതം രണ്ടോ മൂന്നോ നേരം വേദനയുള്ള ചെവിയില്‍ ഒഴിയ്ക്കുക. ചെവിവേദന മാറും.

പ്രായമായവരിലും ചെറുപ്പക്കാരിലും കണ്ടു വരുന്നതാണ് ഉപ്പൂറ്റി വേദന. ഇത് മാറാന്‍ അല്‍പം മൂത്ത മാവിന്റെ ഇല കത്തിച്ച ചാരം ഉപ്പൂറ്റിയില്‍ പുരട്ടുക. വേദനയ്ക്ക് ആശ്വാസമുണ്ടാകും.

കുറച്ച് മാവിലകള്‍ എടുത്ത് കത്തിച്ച് ആ പുക ശ്വസിയ്ക്കുക. ഇടയ്ക്കിടെ വരുന്ന തൊണ്ട വേദനയ്ക്കും എക്കിളിനും ഒരു പരിഹാരമാണ് ഇത്.

വൈറൽ അണുബാധ മൂലമുണ്ടാകുന്ന എല്ലാ ചർമ്മ പ്രശ്നനങ്ങൾക്കും ഉത്തമ പരിഹാരമാണ് മാവില . ചർമ്മത്തിൽ അണുബാധമൂലമുണ്ടാകുന്ന തടിപ്പും വ്രണങ്ങളും മാവിലയുടെ നീര് പുരട്ടിയാൽ എളുപ്പം ഇല്ലാതാകും.

ഒരു ചിലവും ഇല്ലാതെ തന്നെ പല പ്രശ്നങ്ങള്‍ക്കും ഉള്ള പരിഹാരമായി പ്രകൃതി തന്ന വരദാനമാണ് മാവ്. കുറച്ച് ഇടമേ ഉള്ളെങ്കില്‍ പോലും മുറ്റത്ത് ഒരു മാവ് വച്ചു പിടിപ്പിയ്ക്കുവാന്‍ ശ്രമിയ്ക്കുക. പ്രകൃതിയുടെ നന്മകള്‍ നമ്മുടെ അടുത്ത തലമുറയിലേയ്ക്കും പകരട്ടെ.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment