Featured

മലബന്ധവും ദഹനപ്രശ്‌നവും ഇല്ല വെറ്റിലയില്‍ ഒറ്റമൂലി | betel leaf | Health Tips Malayalam | Ayurveda



Published
മലബന്ധവും ദഹനപ്രശ്‌നവും ഇല്ല വെറ്റിലയില്‍ ഒറ്റമൂലി | betel leaf | Health Tips Malayalam | Ayurveda
മുറുക്കുന്നവരെ നമ്മളെല്ലാവരും കണ്ടിട്ടുണ്ട്. ചിലപ്പോള്‍ മുറുക്കുന്നവര്‍ നമ്മുടെ വീട്ടില്‍ തന്നെ ഉണ്ടായിരിക്കും. ഉച്ചഭക്ഷണത്തിന് ശേഷം നാലും കൂട്ടി മുറുക്കുന്നത് പല കാരണവന്‍മാരുടേയും ശീലങ്ങളില്‍ ഒന്നായിരിക്കും. എന്നാല്‍ പലപ്പോഴും ഇതിനെ ഒരുവിഭാഗം ആളുകള്‍ എപ്പോഴും എതിര്‍ത്തിരുന്നു. കാരണം മുറുക്കുന്നതില്‍ പുകയില പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളും ഉണ്ടാക്കുന്നു എന്നത് തന്നെയായിരുന്നു പ്രധാന കാരണം. എന്നാല്‍ മുറുക്കിയാലും ഇല്ലെങ്കിലും വെറ്റിലയുടെ ആരോഗ്യ ഗുണത്തെക്കുറിച്ച് പറയാതിരിക്കാന്‍ ആവില്ല. കാരണം അത്രക്കും ആരോഗ്യ ഗുണങ്ങള്‍ അടങ്ങിയിട്ടുള്ള ഒരു ഇലയാണ് വെറ്റില എന്ന കാര്യത്തില്‍ സംശയം വേണ്ട.

വെറ്റിലയില്‍ വിറ്റാമിന്‍ സി, തയാമിന്‍, നിയാസിന്‍, കരോട്ടിന്‍ എന്നിവയെല്ലാം അടങ്ങിയിട്ടുണ്ട്. മാത്രമല്ല കാല്‍സ്യത്തിന്റെ കലവറയാണ് വെറ്റില

വെറ്റിലയില്‍ ധാരാളം വേദനയെ കുറക്കുന്ന വസ്തുക്കള്‍ ഉണ്ട്. ഇത് പെട്ടെന്ന് തന്നെ ഇത്തരം അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല തലവേദന, ശരീരവേദന എന്നീ അവസ്ഥകള്‍ക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ച മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ് വെറ്റില. തലവേദനയെ ഇല്ലാതാക്കാന്‍ ഒരു വെറ്റില എടുത്ത് കടിച്ചാല്‍ മതി. ഇത് തലവേദനയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വെറും വയറ്റില്‍ ഒരു വെറ്റില കടിക്കുന്നത് മലബന്ധം എന്ന പ്രശ്‌നത്തെ ഇല്ലാതാക്കുന്നു. മാത്രമല്ല ഇത് ശരീരത്തിന്റെ പി എച്ച് നിലയെ നോർമൽ ആക്കി അപ്‌സെറ്റ് ആയി ഇരിക്കുന്ന വയറിന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. അതിലൂടെ മലബന്ധം എന്ന പ്രതിസന്ധിയെ ഫലപ്രദമായി ഇല്ലാതാക്കുന്നു.

വെറ്റില കഴിക്കുന്നതിലൂടെ ഉത്പാദിപ്പിക്കപ്പെടുന്ന ഉമിനീര് ഭക്ഷണത്തിനെ പെട്ടെന്ന് ദഹിക്കുന്നതിന് സഹായിക്കുന്നു. ഇത് കാരണം കൊണ്ട് തന്നെയാണ് പലപ്പോഴും പണ്ടുള്ള കാരണവന്‍മാര്‍ വയറു നിറച്ച് ഭക്ഷണം കഴിച്ച് കഴിഞ്ഞാല്‍ ദഹനത്തിന് വേണ്ടി മുറുക്കുന്നത്. ഇത് ദഹനേന്ദ്രിയ വ്യവസ്ഥക്ക് ആരോഗ്യം നല്‍കുന്നു.

തീരെ വിശപ്പില്ലാത്തവര്‍ക്ക് അതിനെ വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് വെറ്റില. ഇത് ശരീരത്തിലെ ടോക്‌സിനെ പുറന്തള്ളി പി എച്ച് നില നോര്‍മലാക്കുന്നു.

വായുടെ ആരോഗ്യത്തിന് വളരെയധികം സഹായിക്കുന്നു വെറ്റില. മുറുക്കുന്നത് ഒരു ചീത്ത ശീലമാണ് എന്ന കാര്യം എന്നാണ് എല്ലാവരും ധരിച്ച് വെച്ചിരിക്കുന്നത്. എന്നാല്‍ പുകയില കൂട്ടി മുറുക്കുന്നത് ഒരു ചീത്തശീലമാണ്. എന്നാല്‍ വെറ്റില ചവക്കുന്നത് ഒരിക്കലും ചീത്തശീലമല്ല. ഇത് വായുടെ ആരോഗ്യത്തിന് സഹായിക്കുന്നു. മാത്രമല്ല ഇത് മോണക്കും പല്ലിനും ഉണ്ടാവുന്ന പ്രശ്‌നങ്ങളില്‍ നിന്ന് പരിഹാരം കാണുന്നതിന് സഹായിക്കുന്നു.

ഒരു വെറ്റില എടുത്ത് അതില്‍ അല്‍പം കടുകെണ്ണ പുരട്ടി ഇത് ഒരു പാനില്‍ വെച്ച് ചൂടാക്കി നെഞ്ചില്‍ വെച്ചാല്‍ മതി. ഇത് ശരീരത്തിലെ ശ്വാസതടസ്സത്തെ ഇല്ലാതാക്കി ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. ശ്വാസംമുട്ടല്‍ ഉള്ളവര്‍ക്ക് ഇത്തരം പ്രതിസന്ധിയെ പ്രതിരോധിക്കുന്നതിന് വളരെയധികം സഹായിക്കുന്നു വെറ്റില.

ഇതിലുള്ള ആന്റിബയോട്ടിക് കഫത്തെ ഇല്ലാതാക്കി ചുമയെ കുറക്കുന്നതിനും ശ്വാസതടസ്സത്തെ പൂര്‍ണമായും മാറ്റുന്നതിനും സഹായിക്കുന്നു. ഇത് പെട്ടെന്ന് തന്നെ ചുമയെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നു.

വെറ്റിലയില്‍ അല്‍പം ഏലക്കയും ഗ്രാമ്പൂവും മിക്‌സ് ചെയ്ത് കഴിച്ചാല്‍ ബ്രോങ്കൈറ്റിസ് എന്ന അവസ്ഥക്ക് പരിഹാരം കാണുന്നതിന് സഹായിക്കുന്നു. മാത്രമല്ല ശ്വാസതടസ്സത്തെ പൂര്‍ണമായും ഇല്ലാതാക്കുകയും ചെയ്യുന്നു.

ഇതോടൊപ്പം അല്‍പം മഞ്ഞളും അരച്ച് ചേര്‍ത്ത് ഇത് മുറിവിലും മറ്റും തേച്ച് പിടിപ്പിച്ചാല്‍ മുറിവ് പെട്ടെന്ന് ഉണങ്ങുന്നതിനും അണുബാധയില്ലാതിരിക്കുന്നതിനും സഹായിക്കുന്നു.

A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment