Featured

ബുദ്ധിയ്‌ക്കും ആരോഗ്യത്തിനും ബ്രഹ്മി നീര് | Brahmi Use | Health Tips Malayalam | Ayurveda



Published
ബുദ്ധിയ്‌ക്കും ആരോഗ്യത്തിനും ബ്രഹ്മി നീര് | Brahmi Use | Health Tips Malayalam | Ayurveda
തലമുറകളായി ബ്രഹ്മിഎന്ന ഔഷധ സസ്യം പലവിധ ചികിത്സാ വിധികൾക്കായി ഉപയോഗിച്ചുവരുന്നുണ്ട്.ബുദ്ധിവികാസവുമായി ബന്ധപ്പെട്ട ഔഷധങ്ങളിൽ നാം കേൾക്കുന്ന ആദ്യപേര് ബ്രഹ്മി യുടേതായിരിക്കും.

പ്രമേഹ രോഗികള്‍ക്കുള്ള നല്ലൊരു ഔഷധം കൂടിയാണ് ബ്രഹ്മി. ഇത് ഗ്ലൂക്കോത് തോതു നിയന്ത്രിച്ചാണ് ഈ പ്രയോജനം നല്‍കുന്നത്.ബ്രഹ്മി ഇലകൾ രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്ക്കുന്ന ആന്റിഹൈപ്പർഗ്ലൈസമിക് ഗുണങ്ങൾക്ക് പേരുകേട്ടതാണ്. പ്രമേഹമുള്ളവര്‍ ദിവസവും രാവിലെ 1 ടേബിള്‍ സ്പൂണ്‍ വീതം ബ്രഹ്മിനീരു കുടിയ്ക്കുന്നതു ഗുണം ചെയ്യും. ബ്രഹ്മി ഉണക്കി പൊടിച്ചും കഴിക്കാം.

കൊളസ്‌ട്രോള്‍ നിയന്ത്രണത്തിനും സഹായിക്കുന്ന ഒന്നാണ് ബ്രഹ്മി നീര്. ഇതു വഴി ഹൃദയാരോഗ്യത്തിനും ഏറെ ഗുണകരമാണ്.

ബ്രഹ്മിയുടെ നീര് 5 മി.ലി. മുതൽ 10 മി.ലി വരെ സമം വെണ്ണയോ നെയ്യോ ചേർത്ത് രാവിലെ പതിവായി കുട്ടികൾക്ക് കൊടുത്താൽ ബുദ്ധിശക്തിയും ഓർമ്മശക്തിയും വർദ്ധിക്കും.

തൊണ്ടയുടെ ആരോഗ്യത്തിന് ബ്രഹ്മി ഏറെ നല്ലതാണ്. ഒച്ചയടപ്പു മാറാനും അണുബാധ മാറാനും നല്ല സ്വരശുദ്ധിയ്ക്കുമെല്ലാം ബ്രഹ്മിനീരു സഹായിക്കുന്നു. ദിവസവും ബ്രഹ്മി നീരെടുത്ത് ഇതില്‍ കല്‍ക്കണ്ടം ചേര്‍ത്തു കഴിയ്ക്കുന്നത് ഈ ഗുണം നല്‍കും.ദിവസേന രണ്ടോ മൂന്നോ ഇലകള്‍ പറിച്ചെടുത്തുകഴിച്ചാല്‍ സംസാരവൈകല്യത്തിന് (വിക്കലിന്) മാറ്റമുണ്ടാകും.

ഗര്‍ഭകാലത്തു ബ്രഹ്മി കഴിയ്ക്കുന്നതു ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് തലച്ചോറിന്റെ വികാസത്തിന് നല്ലതാണു. ഗര്‍ഭിണികളുടെ രക്തശുദ്ധീകരണത്തിനും വയറിനുമെല്ലാം ഇതു ഗുണം ചെയ്യുന്നു.

ബ്രഹ്മിയുടെ ഇല നെയ്യില്‍ വറുക്കുക. ഇതു പാലില്‍ ചേര്‍ത്ത് രാത്രി കിടക്കാന്‍ നേരം കുടിയ്ക്കുക. ഇതു ചെറുപ്പം നില നിര്‍ത്താന്‍ സഹായിക്കുന്ന നല്ലൊരു വഴിയാണ്.ചര്‍മത്തിലെ കൊളാജന്‍ ഉല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് ബ്രഹ്മി. കൊളാജനാണ് ചര്‍മത്തെ അയഞ്ഞു തൂങ്ങാതെ ഇറുക്കം നല്‍കാന്‍ സഹായിക്കുന്ന ഒന്ന്. ഇതിലെ പോളി ഫിനോളുകള്‍, കരോട്ടനോയ്ഡുകള്‍, ഫ്‌ളവനോയ്ഡുകള്‍ എന്നിവ ഫ്രീ റാഡിക്കലുകളെ അകറ്റി ഡിഎന്‍എ നാശം തടയുന്നു. ഇത് ചര്‍മത്തിനു പ്രായക്കുറവ് തോന്നിപ്പിയ്ക്കുന്നതില്‍ പ്രധാനമാണ്.
ശരീരത്തിലെ സെല്ലുലൈറ്റ്, സ്‌ട്രെച്ച് മാര്‍ക്‌സ് എന്നിവയല്ലാം അകറ്റുന്ന ഒന്നാണ് ബ്രഹ്മി.ഇതിനു പുറമേ മുഖത്തെ പാടുകളും കുത്തുകളും മുഖക്കുരുവുമെല്ലാം നീക്കാന്‍ ബ്രഹ്മി നല്ലതാണ്. ഇത് മുഖത്തു പുരട്ടാം, ഉള്ളിലേയ്ക്കും കഴിയ്ക്കാം.

ഇതിന്റെ നീരു കുടിയ്ക്കുന്നത് ചര്‍മത്തിന്റെ നിറം വര്‍ദ്ധിപ്പിയ്ക്കാന്‍ ഏറെ നല്ലതാണ്.രക്തം ശുദ്ധീകരിയ്ക്കുന്നതിനും രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കുന്നതിനുമെല്ലാം മികച്ച ഒന്നാണ് ബ്രഹ്മി.എക്‌സീമ പോലുള്ള ചര്‍മ രോഗങ്ങള്‍ക്കും ചര്‍മത്തിലെ അലര്‍ജിയ്ക്കുമെല്ലാം ഇത് അരച്ചിടുന്നത് ഏറെ ഗുണം നല്‍കും.

ഇതു കഴിയ്ക്കുന്നതും ഇതിട്ട എണ്ണ കാച്ചി തേയ്ക്കുന്നതും ഇതു മുടിയില്‍ അരച്ചിടുന്നതുമെല്ലാം മുടി വളര്‍ച്ചക്കും മുടി കറുക്കാനും അകാല നരയ്ക്കുള്ള നല്ലൊരു പരിഹാരമാണ്. ബ്രഹ്മി സമൂലമിട്ട് കാച്ചിയ എണ്ണ തേക്കുന്നത് തലയ്ക്ക് തണുപ്പും ഉന്മേഷവുമുണ്ടാക്കും.

ബ്രഹ്മി പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നതും ഇതില്‍ വയമ്പു ചേര്‍ത്തു കഴിയ്ക്കുന്നതുമെല്ലാം അപസ്മാരം പോലുള്ള അവസ്ഥകള്‍ക്കു പരിഹാരമാകും. തലച്ചോറിനെ ശാന്തമാക്കാന്‍ ഇതിനു സാധിയ്ക്കും.

ബ്രഹ്മി കാല്‍പാദത്തിനടിയില്‍ അരച്ചിടുന്നതും ഇത് വെണ്ണ ചേര്‍ത്തു നിറുകയിലിടുന്നതും ഉറക്കം വരാന്‍ വളറെ നല്ലതാണ്.

4 ആഴ്ച അടുപ്പിച്ച് ബ്രഹ്മി ഇലകളിൽ നിന്ന് നീര് പിഴിഞ്ഞെടുത്ത് കുടിക്കുകയോ അല്ലെങ്കിൽ ദിവസവും സപ്ലിമെന്റ് രീതിയിൽ കഴിക്കുകയോ ചെയ്യുന്നത് വഴി ഉത്കണ്ഠ, ഹൃദയമിടിപ്പ്, അസ്വസ്ഥത, ഉറക്കമില്ലായ്മ, ക്ഷീണം, തലവേദന, സമ്മർദ്ദം മൂലം വയറ്റിൽ ഉണ്ടാവുന്ന അസ്വസ്ഥതകൾ തുടങ്ങിയാവയെല്ലാം ഫലപ്രദമായ റയ്ക്കാനാകുമെന്ന് പഠനങ്ങൾ തെളിയിക്കുന്നു.

ആസ്ത്മ രോഗികൾക്ക് ഏറ്റവും ഫലപ്രദമായ ഔഷധങ്ങളിൽ ഒന്നാണ് ബ്രഹ്മി. ശ്വാസകോശത്തിന്റെ പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും തൊണ്ടയിലെ അസ്വസ്ഥതകൾ, ബ്രോങ്കൈറ്റിസ്, ജലദോഷം, സൈനസൈറ്റിസ് തുടങ്ങിയ വിവിധ ശ്വാസകോശ സംബന്ധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനുമെല്ലാം ഇത് വളരെയധികം ഗുണം ചെയ്യുന്നു. ഇത്തരം രോഗലക്ഷണങ്ങളെല്ലാം കണ്ടുതുടങ്ങുമ്പോൾ തന്നെ കുറച്ച് ബ്രഹ്മി ഇലകൾ വായിലിട്ട് ചവയ്ക്കുക അല്ലെങ്കിൽ ഇവ ചായയിൽ കലർത്തി കുടിക്കുക. തൊണ്ടയിലും ശ്വാസകോശത്തിലും അടിഞ്ഞു കൂടുന്ന കഫത്തെ പുറന്തള്ളുന്ന ഒരു എക്സ്പെക്ടറന്റായി ബ്രഹ്മി പ്രവർത്തിക്കും.

മുറിവുകളെ അതി വേഗം സുഖപ്പെടുത്താനുള്ള കഴിവ് ബ്രഹ്മിക്ക് ഉണ്ട്. മുറിവുണ്ടായ ഭാഗങ്ങളിൽ ബ്രഹ്മി ഇലകൾ ചതച്ച് പിഴിഞ്ഞെടുത്ത നീര് പുരട്ടുക.

മഞ്ഞപ്പിത്തത്തിന് ഇതിന്റെ ഇല പിഴിഞ്ഞ നീരും പാലും ഇരട്ടിമധുരവും ചേര്‍ത്ത് കൊടുക്കാറുണ്ട്.കുട്ടികളില്‍ കാണുന്ന മലബന്ധത്തിന് ദിവസവും ബ്രഹ്മി നീര് 10 മില്ലി കൊടുക്കാം.

സ്ത്രീകളുടെ ആര്‍ത്തവബുദ്ധിമുട്ടുകൾ മാറുന്നതിന് ബ്രഹ്മിയുടെ നീരില്‍ കല്‍ക്കണ്ടമോ പഞ്ചസാരയോ ചേര്‍ത്ത് കഴിക്കുക.ബ്രഹ്മി ഇടിച്ചു പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിച്ചാല്‍ അമിതവണ്ണം കുറയും

സാലഡിനൊപ്പവും, നെയ്യിൽ വറുത്തും ബ്രഹ്മി കഴിക്കാം. ബ്രഹ്മി ഉണക്കിപ്പൊടിച്ചും ഉപയോഗിക്കാം. ബ്രഹ്മിയുടെ നീര് കുടിക്കുന്നതാണ് ഏറ്റവും നല്ലത്. ബ്രഹ്മി ജ്യൂസ് ആക്കിയും കുടിക്കാം.

Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.


health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment