Featured

പ്രമേഹം മുതൽ എല്ലാ രോഗത്തിനും ഒറ്റമൂലി കീഴാര്‍ നെല്ലി | Keezhar Nelli | Health Tips Malayalam



Published
പ്രമേഹം മുതൽ എല്ലാ രോഗത്തിനും ഒറ്റമൂലി കീഴാര്‍ നെല്ലി | Keezhar Nelli | Health Tips Malayalam
ആരോഗ്യത്തിന് സഹായിക്കുന്ന നാട്ടുചെടികള്‍ ധാരാളമുണ്ട്.നാം പലപ്പോഴും കാട്ടു ചെടിയെന്നു കരുതി പറിച്ചു കളയുന്ന പലതും ആരോഗ്യ ഗുണങ്ങളാൽ സമ്പന്നമാണ്.നമ്മുടെ പൂര്‍വികര്‍ പ്രകൃതിയില്‍ നിന്നു കണ്ടെത്തിയ അതിവിശിഷ്ട ഔഷധികളില്‍ ഏറ്റവും മികച്ചതാണ് കീഴാര്‍നെല്ലി.
നെല്ലിയുടെ കുടുംബക്കാരനെങ്കിലും കാര്യമായ പരിഗണന ലഭിയ്ക്കാതെ വഴിവക്കില്‍ വളരുന്ന കീഴാര്‍ നെല്ലി പല രോഗങ്ങളുടേയും അന്തകനാണ്.കാഴ്ചയില്‍ ചെറിയ ഒരു ചെടിയാണെങ്കിലും ഔഷധവീര്യത്തിന്റെ കാര്യത്തില്‍ കീഴാര്‍നെല്ലി മുന്‍പന്തിയിലാണ്.

സാധാരണ നെല്ലിയുടെ ഇലകളോടു സാമ്യമുള്ള ഇതിന്റെ കായ നെല്ലിക്കയുടെ ചെറു രൂപം പോലെയാണെന്നു പറയാം. എന്നാല്‍ ഇലയ്ക്കടിയില്‍ ആണ് ഇതിന്റെ കായകള്‍ കാണപ്പെടുന്നത്. ഇതാണ് കീഴാര്‍ നെല്ലി എന്നു പേരു വീഴാന്‍ കാരണവും.

കീഴാര്‍ നെല്ലിയുടെ ഏറ്റവും വലിയ മരുന്നു ഗുണം എന്നത് ഇതു കരളിന്റെ പ്രശ്‌നങ്ങള്‍ക്ക് ഏറ്റവും ഉത്തമമായാ മരുന്നാണ് എന്നതാണ് . പല കരള്‍ രോഗങ്ങളേയും തടുത്തു നിര്‍ത്താനുള്ള കഴിവ് ഈ ചെറിയ ചെടിയ്ക്കുണ്ട്.മൂത്രത്തിലെ കല്ല്, മഞ്ഞപ്പിത്തം, പ്രമേഹം, മുടികൊഴിച്ചില്‍, പനി, മുറിവുണക്കല്‍, പ്രതിരോധശേഷി, ദഹനപ്രശ്‌നങ്ങള്‍ തുടങ്ങി ജലദോഷം മുതല്‍ എയിഡ്‌സ് വൈറസിനെ വരെ ചെറുത്തു തോല്‍പിക്കാന്‍ കഴിവുള്ളതാണ് ഈ ഇത്തിരിക്കുഞ്ഞൻ.

കീഴാർ നെല്ലിയുടെ പേരുകേട്ടാൽ മതി മഞ്ഞപിത്തം മാറാൻ എന്നൊരു പറച്ചിൽ ചില സ്ഥലങ്ങളിൽ ഉണ്ട്.
ലിവറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് കീഴാര്‍ നെല്ലി. ലിവര്‍സംബന്ധമായ രോഗങ്ങള്‍ക്കു പണ്ടു കാലം മുതലേ ഉപയോഗിച്ചു വരുന്ന ഒന്നാണിത്. ഇതിലടങ്ങിയിട്ടുള്ള ഫില്ലാ ന്തിന്‍, ഹൈപ്പോഫില്ലാ ന്തിന്‍ എന്നീ രാസഘട ങ്ങളാണ് മഞ്ഞ പ്പിത്തം കുറ യാന്‍ സഹായിക്കുന്നത്. . കീഴാര്‍ നെല്ലി മുഴുവനായി ഇടിച്ചു പിഴിഞ്ഞ് ഈ നീര് പത്ത് മില്ലി വീതം പശുവിന്‍ പാലില്‍ കലക്കി ഒരാഴ്ച കഴിച്ചാല്‍ മഞ്ഞപ്പിത്തത്തിനു ശമനമുണ്ടാകും.ഹൈപ്പറ്റിസ് ബി, ഹെപ്പറ്റൈസിസ് സി എന്നിവയുടെ വൈറസുകളെ നശിപ്പിയ്ക്കുന്ന നല്ലൊരു വഴി കൂടിയാണ് കീഴാര്‍ നെല്ലി. ഫാറ്റി ലിവര്‍ പോലുള്ള രോഗങ്ങള്‍ക്കും ഇതു പരിഹാരമായി ഉപയോഗിയ്ക്കാം.

ബിപിയ്ക്കുള്ള നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി. ഇത് അരച്ചു കഴിയ്ക്കന്നതും ഇതിന്റെ ഇലയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഇതിന്ടെ നീരു കുടിയ്ക്കുന്നത് ബ്ലഡ്‌ പ്രഷര്‍ കുറയ്ക്കാനും നിയന്ത്രിച്ചു നിര്‍ത്താനും സഹായിക്കുന്ന ഒന്നാണ്. ഇതു കൊണ്ടു തന്നെ ഹൃദയ ആരോഗ്യത്തിനും മികച്ചതാണ്.

ഇതു മുഴുവനുമായി അരച്ച് മോരില്‍ കലക്കി കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. നല്ല ദഹനത്തിന്, ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കു പരിഹാരമാണിത്.നല്ല ശോധനയ്ക്കും സഹായിക്കുന്ന മരുന്നാണ് കീഴാര്‍ നെല്ലി.

സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ രോഗങ്ങള്‍ക്ക് അതായത് ആര്‍ത്തവ സമയത്തെ അമിത ബ്ലീഡിംഗിനും കൂടുതല്‍ ദിവസം നീണ്ടു നില്‍ക്കുന്ന ആര്‍ത്തവ ദിവസങ്ങള്‍ക്കും അതോടൊപ്പം ആര്‍ത്തവ കാലത്തുണ്ടാകുന്ന അമിത വേദനയെയും നിയന്ത്രിക്കാന്‍ ഇത് സഹായിക്കുന്നു. ഇത് സമൂലം അതായത് കടയോടെ അരച്ച് കാടി വെള്ളത്തില്‍ കലക്കി കുടിയ്ക്കുന്നത് ഏറെ നല്ലതാണ്.

പ്രമേഹത്തിനുള്ള സ്വാഭാവിക പരിഹാരമാണ് ഈ ഇല. ഇതിന്റെ ഇലയിട്ടു തിളച്ച വെള്ളം കുടിയ്ക്കുന്നത് പ്രമേഹത്തിനുള്ള നല്ലൊരു മരുന്നാണ്. ഇതു ദിവസവും കുടിയ്ക്കുന്നത് നല്ലതാണ്. ഇല്ലെങ്കില്‍ ഇല ചവച്ചരച്ചു കഴിച്ചാലും മതിയാകും.

തലമുടിയുടെ ആരോഗ്യത്തിനും കീഴാര്‍ നെല്ലി ഏറെ ഗുണകരമാണ്. ഇതിട്ടു തിളപ്പിച്ചോ ഇതിന്റെ നീരെടുത്തു ചേര്‍ത്തു തിളപ്പിച്ചോ വെളിച്ചെണ്ണ തയ്യാറാക്കി തലയില്‍ പുരട്ടാം

മൂത്രാശയ സംബന്ധമായ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ് കീഴാര്‍ നെല്ലി .ഇത് ദിവസവും ചവച്ചു അരച്ച് കഴിക്കുന്നതും വെള്ളം തിളപിച്ചു കുടിക്കുന്നതും എല്ലാം മൂത്ര ചൂടിനും,മൂത്രത്തില്‍ പഴുപ്പിനും ,കിഡ്നി സംബന്ധമായ രോഗങ്ങള്‍ക്കും ഉത്തമ പരിഹാരം ആണ് .മൂത്രത്തില്‍ ഉണ്ടാകുന്ന അണുബാധയെ തടയുന്നതിനോടൊപ്പം നല്ലപോലെ മൂത്രം പോകുന്നതിനും ഇത് സഹായിക്കുന്നു മൂത്രം ഒഴിക്കുമ്പോള്‍ വേദന അനുഭവപെടുന്നവര്‍ക്ക് ഇത് നല്ലൊരു പരിഹാരം ആണ് .

പനിയുള്ളപ്പോള്‍ കീഴാര്‍ നെല്ലിയുടെ ഇല ചവച്ചരച്ചു കഴിയ്ക്കുന്നത് പനി കുറയ്ക്കാന്‍ സഹായിക്കും. കോള്‍ഡിനും കഫ ദോഷം തീര്‍ക്കാനും ഉത്തമമായ ഒന്നാണ് കീഴാര്‍ നെല്ലി.

ശരീരത്തിനു പ്രതിരോധ ശേഷി നല്‍കുന്ന ഇതിന് വൈറസുകളേയും ബാക്ടീരിയകളേയും നശിപ്പിയ്ക്കാനുള്ള ശേഷിയുമുണ്ട്. എയ്ഡ്‌സിന് ഇട വരുത്തുന്ന വൈറസിനെ വരെ ഇതിനു കൊന്നൊടുക്കാന്‍ കഴിയുമെന്നു പറയുന്നു.

പല്ലിന്റെ ബലക്ഷയം മാറാന്‍ കീഴാര്‍ നെല്ലി ദിവസവും വായിലിട്ട് ചവച്ചാല്‍ മതി.

കല്ലുപൊടിപ്പന്‍ എന്നര്‍ഥത്തില്‍ കീഴാര്‍നെല്ലിക്ക് 'സ്‌റ്റോണ്‍ ബ്രേക്കര്‍' എന്നും വിളിപ്പേരുണ്ട്. 'കല്ലുരുക്കി 'എന്നും പറയും. ചെടിയുടെ ക്ഷാരസ്വഭാവമാണ് ഇവിടെ സഹായമാകുന്നത്. അമ്ലസ്വഭാവമുള്ള കല്ലുകളെ ഇതു നീക്കുന്നു. നിശ്ചിത കാലയളവിലുള്ള ഇതിന്റെ ഉപയോഗം കല്ലുകളുടെ വലിപ്പവും എണ്ണവും കുറയ്ക്കാനും സഹായകമാണ്. ഇതിലുള്ള ട്രൈടെര്‍പീനുകള്‍ ആണ് പരലുകളുടെ രൂപീകരണം തടയാന്‍ സഹായിക്കുന്നത്. വൃക്കകളിലെയും ഗാള്‍ ബ്ലാഡറിലെയും കല്ലുരുക്കാന്‍ ഇതുപകാരപ്പെടുന്നു.


ആയുർവ്വേദത്തിൽ മരുന്നായി ഉപയോഗിക്കപ്പെടുന്ന ഈ ഔഷധ ചെടിക്കു പാർശ്വഫലങ്ങളില്ല എന്ന് കണ്ടെത്തിയിട്ടുണ്ട്.
Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.


health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment