Featured

പൊതിച്ചോറ് മലബന്ധം മുതൽ ക്യാന്‍സര്‍ വരെ തടയും | Health Benefit Of Pothichoru | Health Tips Malayalam



Published
പൊതിച്ചോറ് മലബന്ധം മുതൽ ക്യാന്‍സര്‍ വരെ തടയും | Health Benefit Of Pothichoru | Health Tips Malayalam

പൊതിച്ചോറെന്നു കേട്ടാന്‍ വായില്‍ വെള്ളമൂറാത്ത മലയാളികള്‍ ചുരുങ്ങും. സ്വാദിനൊപ്പം, അമ്മയുടെ കൈപ്പുണ്യത്തോടൊപ്പം സ്‌നേഹം കൂടി ചേര്‍ത്തു പൊതിഞ്ഞു കെട്ടുന്ന പൊതിച്ചോറിന്റെ മണം തന്നെ വിശേഷമാണ്. വാട്ടിയ വാഴയിലയില്‍ ചൂടോടെയിടുന്ന ചോറും ഒപ്പം തോരനും കറിയും ഉപ്പിലിട്ടതും ചമ്മന്തിയും ചിലപ്പോള്‍ ഇറച്ചി, മീന്‍, വിഭവങ്ങളുമെല്ലാം കൂടിച്ചേരുന്ന പൊതിച്ചോറ് മലയാളിയ്ക്ക് ഗൃഹാതുരത്വം സമ്മാനിയ്ക്കുന്ന ഒരോര്‍മ കൂടിയാണ്.

പൊതിച്ചോറ് സ്വാദില്‍ മാത്രമല്ല, മികച്ചു നില്‍ക്കുന്നത്. ആരോഗ്യപരമായ ഗുണങ്ങളും പൊതിച്ചോറില്‍ ധാരാളമുണ്ട്. ഇതിന് ഈ ഗുണം നല്‍കുന്നത് പ്രധാനമായും വാട്ടിയ വാഴയില ഉപയോഗിക്കുമ്പോൾ ആണ് .

ദഹിക്കാൻ പ്രയാസമായതു കൊണ്ട് വാഴയില നമുക്ക് കഴിക്കാൻ പറ്റില്ല. എന്നാൽ ഭക്ഷണം, വാഴയിലയിൽനിന്ന് പോളി ഫിനോളുകളെ ആഗിരണം ചെയ്യുന്നു. അതുവഴി ഇലയിലെ പോഷകങ്ങളെല്ലാം നമുക്കു ലഭിക്കുന്നു.വാഴയിലയില്‍ മ്യൂസിലേജ് മ്യൂകസ് എന്നൊരു മെഴുകു പാളിയുണ്ട്. ചൂടുള്ള ചോറില്‍ ഇതുരുകി ഇതിന്റെ ഗുണ ഫലങ്ങള്‍ ചോറിലേയ്ക്ക് ആഗിരണം ചെയ്യപ്പെടും. വാഴയിലയിലെ പോളി ഫിനോളുകള്‍, ക്ലോറോഫില്‍, ലിഗ്നിന്‍, ഹെമിസെല്ലുലോസ്, പ്രോട്ടീനുകള്‍, വൈറ്റമിന്‍ എ, കാല്‍സ്യം, കരോട്ടിന്‍, സിട്രിക് ആസിഡ് എന്നിങ്ങനെയുള്ള വിവിധ പോഷകങ്ങള്‍ ഇതിലൂടെ ചോറിലേയ്ക്കിറങ്ങുന്നു. ചോറിന്റെ ആരോഗ്യ ഗുണം കൂടുന്നു. ഈ പാളി തന്നെയാണ് വാഴയിലയ്ക്കു പ്രത്യേക മണവും സ്വാദും നല്‍കുന്നതും വാഴയില കുതിര്‍ന്നു കേടാകാതെയിരിയ്ക്കുവാന്‍ സഹായിക്കുന്നതും.

ശരീരത്തിനുള്ളിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാനും കിഡ്‌നി, ബ്ലാഡര്‍ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും ഇലകളില്‍ ഭക്ഷണം സഹായിക്കും.. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ അടക്കമുള്ള രോഗങ്ങള്‍ തടയാനും പൊതിച്ചോറ് ഏറെ നല്ലതാണ്.

ഗ്രീന്‍ ടീയ്ക്ക് ആരോഗ്യ ഗുണം നല്‍കുന്ന എപ്പിഗ്യാലോക്യാച്ചിന്‍ ഗ്യാലേറ്റ്, ഫോളി ഫിനോളുകള്‍ എന്നിവയെല്ലാം ഇതിലുണ്ട്. ഇവ ഫ്രീ റാഡിക്കലുകളെ നശിപ്പിയ്ക്കുന്നു. ഇതെല്ലാം പ്രകൃതിദത്ത ആന്റി ഓക്‌സിഡന്റുകളാണ്. ക്യാന്‍സറിനെ തടയാന്‍ സഹായിക്കുന്നവ.

വാഴയിലയിലെ ക്ലോറോഫില്ലും ആരോഗ്യപരമായ ഗുണങ്ങളാല്‍ മികച്ചതാണ്. ഇവ അള്‍സര്‍, ചര്‍മ സംബന്ധമായ രോഗങ്ങള്‍ എന്നിവ തടയാന്‍ മികച്ച വഴിയാണ്. ഇതിലെ ഇജിസിജി ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ്. അകാല വാര്‍ധക്യം തടയാനും ഇത് ഏറെ നല്ലതാണ്.

ദഹനത്തിനും പൊതിച്ചോറ് ഏറെ നല്ലതാണ്. ഇത് അള്‍സര്‍ പോലുള്ള പ്രശ്‌നങ്ങളില്‍ നിന്നും കുടലിനെ സംരക്ഷിയ്ക്കുന്നു. വയറിന്റെ ആരോഗ്യത്തിനും ഇത് ഏറെ മികച്ചതാണ്. ബാക്ടീരിയകളെ നശിപ്പിയ്ക്കാന്‍ വാഴയിലയിലെ ഭക്ഷണം നല്ലതാണ്. ഇതു പോലെ ശരീരത്തിലെ മുറിവുകള്‍ പെട്ടെന്നുണക്കാനും സാധിയ്ക്കും. വാഴയിലയിലെ ഭക്ഷണം സ്ത്രീകളിലെ അമിതാര്‍ത്തവം നിയന്ത്രിയ്ക്കുവാന്‍ മികച്ചതാണ്.

മറ്റ് പാത്രങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ കൂടുതൽ ശുചിത്വമുള്ളതിനാൽ വാഴയിലകൾ നല്ല അവസരങ്ങളിൽ ഭക്ഷണം വിളമ്പാൻ ഉപയോഗിക്കുന്നു. ഉപയോഗിച്ച ശേഷം കളയുന്ന തരത്തിലുള്ള പ്ലാസ്റ്റിക് പ്ലേറ്റുകളിൽ രോഗകാരികളായ അണുക്കൾ ധാരാളമുണ്ടാകും. പ്ലേറ്റുകൾ കഴുകുവാൻ ഉപയോഗിക്കുന്ന ദ്രാവകം അതിൽ അവശേഷിക്കുമ്പോൾ (പ്ലേറ്റുകൾ ശരിയായി കഴുകുന്നില്ലെങ്കിൽ), ഇത് ഭക്ഷണം മോശമാകാൻ കാരണമാകുന്നു. മറുവശത്ത്, വാഴയിലകൾ പുതിയതും വൃത്തിയുള്ളതുമാണ്, കാരണം അവ പറമ്പിലെ വാഴയിൽ നിന്ന് നേരിട്ട് മുറിച്ചതും, ഒരു തവണ മാത്രം ഉപയോഗിക്കുന്നതുമാണ്. ശുദ്ധമായ വെള്ളത്തിൽ ഇലകൾ കഴുകി വൃത്തിയാക്കി കഴിഞ്ഞാൽ, അവ ഉപയോഗിക്കാൻ ഏറ്റവും മികച്ചതാണ്.

വാഴയിലയ്ക്ക് ആന്റി ബാക്ടീരിയൽ ഗുണങ്ങളും ഉണ്ട്. ഇത് ഭക്ഷണത്തിലെ അണുക്കളെ നശിപ്പിച്ച് രോഗസാധ്യത കുറയ്ക്കുന്നു.സ്ത്രീകളില്‍ മാസമുറ സമയത്തുള്ള അമിത രക്തസ്രാവം കുറക്കാന്‍ വാഴയിലയില്‍ ഭക്ഷണം കഴിക്കുന്നത് സഹായിക്കും.മുറിവുകള്‍ ഉണക്കാനും പുതിയ ചര്‍മകോശങ്ങളുണ്ടാക്കാനും വാഴയിലയിലെ അലാന്‍ടോയിന്‍ സഹായിക്കും. ഇലകളില്‍ ഭക്ഷണം കഴിക്കുന്നത് രക്തം ശുദ്ധിയാക്കാന്‍ നല്ലതാണ്

തലമുടിയ്‌ക്ക്‌ നിറം കുറവുള്ളവർ സ്ഥിരമായി വാഴയിലയിൽ ആഹാരം കഴിക്കുന്നത് മൂലം മുടിയുടെ കറുപ്പ് നിറം വർധിക്കും.
നമുക്ക്​ പിടിതരാത്തതും സ്വാഭവികവുമായ രുചി വൈവിധ്യങ്ങൾ കൂടിയാണ്​ അറിയാതെ വാഴയില ഭക്ഷണത്തിലൂടെ നൽകുന്നത്​. കൺകുളിർമ നൽകുന്ന അനുഭവം മാത്രമല്ല വാഴയിലയിലെ ഭക്ഷണ പാരമ്പര്യം എന്ന്​ മനസിലാക്കുക. അടുത്ത തവണ വാഴയിലയിൽ നിങ്ങൾക്ക്​ ആരെങ്കിലും ഭക്ഷണം ഒാഫർ ചെയ്​താൽ ധൈര്യമായി ആസ്വദിച്ചോളൂ.

ഉപയോഗിച്ച് വലിച്ചെറിഞ്ഞ് ഭൂമിക്ക് ഭാരം കൂട്ടുന്ന പ്ലാസ്റ്റിക് പാത്രങ്ങൾക്കു പകരം തികച്ചും പരിസ്ഥിതി സൗഹൃദമായ വാഴയില ഉപയോഗിക്കാം.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment