Featured

പെരിങ്ങലം ക്യാന്‍സര്‍ വരെ തടുക്കും നാട്ടുവൈദ്യം | Perinagalam health benefit | Health Tips Malayalam



Published
പെരിങ്ങലം ക്യാന്‍സര്‍ വരെ തടുക്കും നാട്ടുവൈദ്യം | Perinagalam health benefit | Health Tips Malayalam
നമ്മുടെ നാട്ടിൻപുറങ്ങളിൽ നിന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുന്ന ഒരു ഔഷധസസ്യം ആണ് ഒരുവേരൻ. അല്‍ം വലിയ പരന്ന് അറ്റം കൂര്‍ത്ത ഇലകളോടു കൂടിയ ഇവയില്‍ ചെറിയ വെള്ളപ്പൂക്കളുണ്ടാകും. ഇലയ്ക്കു മീതേ നനുത്ത രോമങ്ങളും

ഒരുവേരന്‍ എന്ന പേരിനു പുറമേ പെരിങ്ങലം, വട്ടപ്പെരുക്, പെരു, എന്നെല്ലാം ഇത് അരിയപ്പെടുന്നുണ്ട്.

ഒരുവേരൻ എന്ന പേര് ലഭിക്കാൻ കാരണം ആ ചെടിയുടെ വേരിന്റെ വലുപ്പക്കൂടുതലാണ് . ഒരൊറ്റ വേര് കൊണ്ട് ഒരു പ്രദേശം മുഴുവൻ വ്യാപിക്കുന്നു എന്നതാണ് ഈ ചെടിയുടെ സവിശേഷത. ഏതാണ്ട് ഇരുപതിലധികം രോഗങ്ങൾക്കു ഈ ചെടി ഉപയോഗപ്രദമാണ്. ഹോമിയോപതി ആയുർവേദം, അലോപ്പതി തുടങ്ങി എല്ലാ ചികിത്സ രീതികളിലും പെരിങ്ങലത്തിന്റെ എല്ലാ ഭാഗങ്ങളും ഉപയോഗപ്പെടുത്തുന്നതായി കണ്ടു വരുന്നുണ്ട്.

ഈ ചെടി സ്ത്രീകള്‍ക്ക് ഏറെ നല്ലതാണെന്നതാണ് വാസ്തവം. പല സ്ത്രീ ജന്യ രോഗങ്ങള്‍ക്കുമുളള നല്ലൊരു പരിഹാരമാണിത്.പണ്ടു തിരുവാതിരക്കാലത്ത് വ്രതമെടുക്കുന്ന സ്ത്രീകള്‍ പെരിങ്ങലത്തിന്റെ വേരരച്ചു ഭക്ഷണമുണ്ടാക്കുമ്പോള്‍ ചേര്‍ക്കുമായിരുന്നു. ഇതൊരു ആചാരം എന്ന രീതിയിലാണ് ചെയ്തു പോന്നിരുന്നതെങ്കിലും ആരോഗ്യപരമായ കാരണങ്ങള്‍ കൂടി ഇതിനു പുറകിലുണ്ടെന്നതാണ് വാസ്തവം.

സ്ത്രീകളിലെ സെര്‍വിക്കല്‍ ക്യാന്‍സര്‍ അഥവാ ഗര്‍ഭാശയ ഗള ക്യാന്‍സര്‍ അകറ്റാനുളള നല്ലൊരു മരുന്നാണിത്. ഇതിന്റെ വേര് അരിയ്‌ക്കൊപ്പം ചേര്‍ത്തരച്ച് എന്തെങ്കിലും പലഹാര രൂപത്തില്‍ ഉണ്ടാക്കി കഴിയ്ക്കുന്നത് ഗുണം ചെയ്യും. അട പോലുള്ളവ ആയാലും മതി. അടുപ്പിച്ചു 11 ദിവസം ഇതു കഴിയ്ക്കുന്നത് സെര്‍വിക്കല്‍ ക്യാന്‍സര്‍ ഉള്ളവര്‍ക്കും പരിഹാരമാണ്. പണ്ടു കാലത്ത് പ്രസവശേഷം സ്ത്രീകള്‍ക്ക് ഇതു നല്‍കാറുണ്ടായിരുന്നു വേരരച്ചു നല്‍കുന്നത് യൂട്രസ് ശുദ്ധി വരുത്തുവാനാണെന്ന ഉദ്ദേശ്യമായിരുന്നു.പ്രസവാനന്തരം സ്ത്രീ ആരോഗ്യം വീണ്ടെടുക്കുന്നതിൽ സവിശേഷ സ്ഥാനമാണ് പെരിങ്ങലത്തിന്. പ്രസവശേഷം ശരീരത്തിനുണ്ടാകുന്ന വേദനകളും നീർക്കെട്ടും ഇല്ലാതാക്കുന്നതിന് വേദ് ഇട്ട് വെള്ളം തിളപ്പിക്കുമ്പോൾ പെരിങ്ങലത്തിന്റെ ഇല ഉപയോഗിക്കാറുണ്ട്.

നെല്ലിക്ക വലുപ്പത്തിൽ ഇതിന്റെ വേരോ ഇലയോ അരച്ച് സമം പാല് ചേർത്ത് കഴിക്കുന്നത് എല്ലാ വിധത്തിലുള്ള പകർച്ച പനികൾ മാറാൻ സഹായകമാണ്. ഇതേ രീതിയിൽ പാലിന് പകരം മോര് ചേർത്തിട്ടുള്ള പ്രയോഗം ദഹനസംബദ്ധ പ്രശ്നങ്ങൾക്ക് നല്ലതാണ്.

രക്‌തത്തിലെ കൗണ്ട് കൂട്ടുവാൻ ഇതിന്റെ തളിരിലയും വേരും കഴിക്കുന്നത് നല്ലതാണ്. മൂത്രക്കല്ല് മാറുവാൻ ഇതിന്റെ തളിരില ഒൻപതു എണ്ണവും ഒൻപതു കുരുമുളകും കൂടി അരച്ച് വെറും വയറ്റിൽ രാവിലെ ഏഴുദിവസം കഴിച്ചാൽ മതി.ശരീരത്തിലുണ്ടാകുന്ന മുറിവുണക്കാൻ ഇതിന്റെ നീര് ഇറ്റിച് വീഴ്ത്തുന്നത് നല്ലതാണ്.

മൈഗ്രേനുള്ള നല്ലൊരു പരിഹാരം കൂടിയാണ് ഈ പ്രത്യേക ചെടി. പെരിങ്ങലത്തിന്റെ തളിരില ഒന്നും നാം ഉരിയാടാതെ കയ്യിലെടുത് തിരുമ്മി പിഴിഞ്ഞ് നമ്മുടെ കാലിന്റെ പെരുവിരലിൽ ഇറ്റിച്ചു വീഴ്ത്തിയാൽ ചെന്നിക്കുത്ത് മാറിക്കിട്ടും. ഇടതുവശത്താണ് ചെന്നികുത്തു അനുഭവപ്പെടുന്നതെങ്കിൽ വലുതുകാലിന്റെ പെറുവിരലിലും വലതുഭാഗത്താണ് ചെന്നികുത്തു അനുഭവപ്പെടുന്നതെങ്കിൽ ഇടതുകാലിന്റെ പെറുവിരലിലുമാണ് ഇങ്ങനെ ചെയ്യേണ്ടത്.

പാമ്പിന്‍ വിഷത്തിനെതിരെയുള്ള നല്ലൊരു ഒറ്റമൂലി പ്രയോഗം കൂടിയാണിത്. പ്രത്യേകിച്ചും മൂര്‍ഖന്‍ പാമ്പിനെതിരെ. കടി കൊണ്ടാല്‍ ഉടന്‍ തന്നെ ഇതിന്റെ തളിരില പശുവിന്‍ പാല്‍ ചേര്‍ത്തരച്ച് നെല്ലിക്കാ വലിപ്പത്തില്‍ ഉരുട്ടിക്കഴിച്ചാല്‍ ഗുണമുണ്ടാകും.

പ്രമേഹത്തിന് മരുന്നായി ഉപയോഗിയ്ക്കാവുന്ന ഒരു ചെടി കൂടിയാണിത്. ഇതിന്റെ തളിരിലയും കാട്ടു ജീരകവും ചേര്‍ത്തരച്ച് ഉപയോഗിയ്ക്കാം. ഗുണമുണ്ടാകും. പ്രമേഹത്തിനുള്ള നാട്ടു മരുന്നാണിത്. സെര്‍വിക്കല്‍ ക്യാന്‍സറിനു മാത്രമല്ല, മറ്റു ക്യാന്‍സറുകള്‍ക്കെതിരെയും ഫലപ്രദമായി പ്രവര്‍ത്തിയ്ക്കുന്ന ഒന്നാണ് ഒരുവേരന്‍ ചെടി.

പെരിങ്ങലത്തിന്റെ ഇല ശുദ്ധമായ വെളിച്ചണ്ണയിലിട്ടു കാച്ചി ഉപയോഗിക്കുന്നത് എല്ലാ വിധത്തിലുള്ള ത്വക്ക് രോഗങ്ങൾക്കും നല്ലതാണ്.

മാംസപേശികളിലെ വേദനക്ക് അഞ്ചു എം എൽ നീര്, ഒരു ടീസ്പൂൺ തേൻ ചേർത്ത് ഉപയോഗിച്ചാൽ മതി.
പെരിങ്ങലത്തിന്റെ തൊലിക്കഷായം ആസ്തമക്ക് നല്ലതാണ്.അതു കൂടാതെ കുട്ടികളിലെ വിരശല്യം കുറയ്ക്കുവാൻ പെരിങ്ങലത്തിന്റെ ഇല സ്വൽപം അരച്ച് കൊടുക്കുന്നത് വളരെ നല്ലതാണ്.

പെരിങ്ങലമിട്ടു വെള്ളം തിളപ്പിച്ചു കുളിക്കുന്നതും കുടിക്കുന്നതും ഉത്തമമാണ്.പെരിങ്ങലത്തിന്റെ ഇല ഉപയോഗിച്ച് നിലം തുടച്ചാൽ രോഗാണുക്കളെ തുടച്ചുനീക്കാൻ കഴിയുമെന്ന സത്യം പലർക്കുമറിയില്ല.പെരിങ്ങലത്തിന് വസ്തുവിദ്യയിൽ സുപ്രധാനസ്ഥാനമാണുള്ളത്. പെരിങ്ങലം ഉള്ളയിടം താമസയോഗ്യമെന്നാണ് പറയപ്പെടുന്നത്. ഇതിൽ നിന്ന് പെരിങ്ങലത്തിന്റെ പ്രാധാന്യം നമ്മുക്ക് മനസ്സിലാക്കാമല്ലോ.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment