Featured

ക്യാന്‍സര്‍ വരെ തോൽക്കും നിലപ്പനക്കിഴങ്ങ് പ്രയോഗം | Nilappanakkizhangu | Health Tips Malayalam



Published
ക്യാന്‍സര്‍ വരെ തോൽക്കും നിലപ്പനക്കിഴങ്ങ് പ്രയോഗം | Nilappanakkizhangu | Health Tips Malayalam
വഴിവക്കിലും വളപ്പുകളിലും മറ്റും കണ്ടു വരുന്ന പനയുടെ ആകൃതിയിലുള്ള ഒരു സസ്യമാണ് നിലപ്പന. മഞ്ഞ നിറമുള്ള പൂക്കളുള്ള ഇതിന്റെ കിഴങ്ങു വളരുന്നത് മണ്ണിനടയിലാണ്. ഈ കിഴങ്ങാണ് ഔഷധ ഗുണമുള്ള ഭാഗവും.

ധാരാളം ഫൈറ്റോകെമിക്കല്‍സ് അടങ്ങിയ ഇത് പല ആയുര്‍വേദ മരുന്നുകളിലേയും പ്രധാന ചേരുവയാണ്. അരിഷ്ടവും കഷായവുമെല്ലാം ഉണ്ടാക്കാന്‍ ഇത് ഉപയോഗിയ്ക്കുന്നുമുണ്ട്. ധാരാളം ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയ ഒന്നു കൂടിയാണ് ഇത്. ആന്റി ക്യാന്‍സര്‍, ആന്റി ഡയബെറ്റിക് ഗുണങ്ങള്‍ അടങ്ങിയ ഒന്നുമാണ്.

ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയുള്ള നിലപ്പനക്കിഴങ്ങ് പുരുഷ ശേഷിയ്ക്കു പേരുകേട്ടതാണ് അതുപോലെ മറ്റു പല രോഗങ്ങള്‍ക്കും മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്നു കൂടിയാണ്.

ഇതിന്റെ കിഴങ്ങ് അരച്ച് പാലില്‍ ചേര്‍ത്തു കഴിയ്ക്കുന്നത് മഞ്ഞപ്പിത്തത്തിനുള്ള നല്ലൊന്നാന്തരം പരിഹാരമാണ്. ലിവറിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യുന്നതിനും ലിവര്‍ ആരോഗ്യത്തിനും ഇത് ഏറെ ഉത്തമവുമാണ്.

ശരീരത്തിന് പുഷ്ടിയും ആരോഗ്യവും നല്‍കാനുള്ള പ്രധാനപ്പെട്ട ഒരു വഴി കൂടിയാണ് നിലപ്പനക്കിഴങ്ങ്. ഇത് ഉണക്കിപ്പൊടിച്ച് പാലില്‍ ചേര്‍ത്തിളക്കി വേണമെങ്കിൽ പഞ്ചസാര ചേര്‍ത്തു കഴിയ്ക്കാം. ശരീരത്തിന് രോഗ പ്രതിരോധ ശേഷി നല്‍കുന്ന ഒന്നു കൂടിയാണിത്.

ഇതിന്റെ ഇല കഷായം വച്ചു കുടിക്കുന്നത് ചുമയ്ക്കും കോള്‍ഡിനുള്ള നല്ലൊരു പരിഹാരമാണ്. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് കത്തിച്ച് ഈ പുക ശ്വസിയ്ക്കുന്നതു ശ്വാസകോശ സംബന്ധമായ പല പ്രശ്‌നങ്ങള്‍ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

ആര്‍ത്തവ ക്രമക്കേടുകള്‍ക്കും ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് നിലപ്പന. ഇത് ആര്‍ത്തവ സമയത്തെ വേദന, അമിത രക്തസ്രാവം എന്നിവയ്ക്കുളള നല്ലൊന്നാന്തരം പരിഹാരമാണ്.

ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയ ഇതു ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ തടയാന്‍ ഏറെ നല്ലതുമാണ്. ആന്റി ക്യാന്‍സര്‍ ഗുണങ്ങളുള്ള ഒന്നാണിതെന്നാണ് പഠനങ്ങള്‍ പറയുന്നത്.

ചര്‍മത്തിനും ഗുണം ചെയ്യുന്ന ഒന്നാണ് നിലപ്പനക്കിഴങ്ങ്. ഇത് അരച്ച് ചര്‍മ പ്രശ്‌നങ്ങളുള്ളിടത്ത് ഇടുന്നത് ഏറെ നല്ലതാണ്. ഇതിന്റെ കിഴങ്ങ് ഉണക്കിപ്പൊടിച്ച് ഇത് ആട്ടിന്‍പാലില്‍ കലക്കി തേനും ചേര്‍ത്തിളക്കി മുഖത്തു പുരട്ടുന്നത് മുഖത്തിന് നിറം നല്‍കും അതുപോലെ ചര്‍മത്തിന് ചെറുപ്പവും തുടിപ്പും നല്‍കും.

പ്രമേഹത്തിനുള്ള നല്ലൊരു മരുന്നു കൂടിയാണ് നിലപ്പനക്കിഴങ്ങ്. ഇത് രക്തത്തിലെ ഗ്ലൂക്കോസ് തോത് ശരിയായ തോതില്‍ നിയന്ത്രിച്ചു നിര്‍ത്താന്‍ സഹായിക്കുന്ന ഒന്നാണ്.

ദഹന ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് നിലപ്പനക്കിഴങ്ങ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ഇറിട്ടബിള്‍ ബൗള്‍ സിന്‍ഡ്രോം പോലെയുള്ള രോഗങ്ങള്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്. വിശപ്പു വര്‍ദ്ധിപ്പിയ്ക്കാനും ഇത് ഏറെ നല്ലതാണ്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment