Featured

കരിഞ്ചീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ | Black seeds Health Benefit | Health Tips Malayalam



Published
കരിഞ്ചീരകം ഇട്ടു തിളപ്പിച്ച വെള്ളം കുടിച്ചാൽ | Black seeds Health Benefit | Health Tips Malayalam
വലിപ്പത്തില്‍ ചെറുതെങ്കിലും നാം സ്വാദിനും മണത്തിനും ആയാണ് ഉപയോഗിയ്ക്കുന്നതെങ്കിലും കരിഞ്ചീരകം നാമറിയാതെ തന്നെ ഏറെ ആരോഗ്യഗുണങ്ങള്‍ നല്‍കുന്നവയാണ്.മരണത്തിനൊഴികെ മറ്റെല്ലാറ്റിനും മരുന്നെന്ന രീതിയില്‍ പല ആയുർവേദ ഗ്രന്ഥകളിലും ഇതെക്കുറിച്ചു പറയുന്നു.

അടുക്കളയില്‍ വലിയ ഉപയോഗമില്ലെങ്കിലും പലരുടേയും വീട്ടില്‍ കരിഞ്ചീരകം കാണും. ഇതിട്ടു കാച്ചിയ എണ്ണ ഉപയോഗിയ്ക്കുന്നവരുമുണ്ട്. കറുത്ത നിറത്തില്‍ കാണപ്പെടുന്ന ഇത് കലോഞ്ചിയെന്നും ബ്ലാക് സീഡുകള്‍ എന്നുമെല്ലാം അറിയപ്പെടുന്നു.

കരിഞ്ചീരകം എങ്ങനെയാണ് കുടിക്കേണ്ടത്? അത് വെറുതെ വെള്ളത്തിൽ ഇട്ടു തിളപ്പിച്ച് കുടിച്ചാൽ മതിയോ? പ്രമേഹ രോഗികൾക്ക് കഴിക്കാമോ? കുട്ടികൾക്കും ഗർഭിണികൾക്കും കരിഞ്ജീരകം കഴിക്കാമോ എന്നിങ്ങനെയുള്ള നിരവധി സംശയങ്ങൾ പലർക്കുമുണ്ട്.

ഇത് ഭക്ഷണത്തില്‍ ചേര്‍ത്ത് കഴിയ്ക്കാം, ഇതിന്റെ ഓയില്‍ ഉപയോഗിയ്ക്കാം. ഇതല്ലെങ്കില്‍ ഇതിട്ട വെള്ളം തിളപ്പിച്ചു കുടിയ്ക്കാം.

200 -250 ഗ്രാം കരിഞ്ചീരകം നന്നായിട്ടു കഴുകി എടുത്തു അരിപ്പയിൽ അരിച്ചെടുക്കുക. മണ്ണും പൊടിയും ഉണ്ടെങ്കിൽ പോകാൻ വേണ്ടിയാണ് അരിച്ചെടുക്കുന്നതു. പിന്നീട് നല്ല വെയിലിൽ രണ്ടോ മൂന്നോ മണിക്കൂർ ഉണക്കിയെടുക്കുക. അതിനു ശേഷം ഇത് ഒന്ന് പൊടിച്ചെടുക്കണം. നല്ല ഭസ്മം പോലെ ആക്കിയെടുക്കണ്ട. ചെറുതായൊന്നു പൊടിച്ചെടുത്താൽ മതി. ഇതു അടപ്പുള്ള ഒരു പാത്രത്തിൽ സൂക്ഷിക്കാം.

പ്രമേഹത്തിനുള്ള നല്ലൊന്നാന്തരം മരുന്നാണിത്. കരിഞ്ചീരകം പൊടിചത്ത് ഒരു നുള്ളു കട്ടന്‍ ചായയില്‍ ഇട്ടു കുടിയ്ക്കാം. ഇതല്ലെങ്കില്‍ ഇത് ദിവസവും രണ്ടു ഗ്രാം വീതം കഴിയ്ക്കാം അല്ലെങ്കിൽ ഒരു ഗ്ളാസ് ചൂട് വെള്ളത്തിൽ മിക്സ് ചെയ്തു കുടിക്കുക. കരിജീരകം കഴിക്കുന്നത് ഗ്ലൂക്കോസ്, ഇന്‍സുലിന്‍ പ്രതിരോധം കുറയ്ക്കാനും, ബീറ്റ സെല്‍ പ്രവര്‍ത്തനം വര്‍ദ്ധിപ്പിക്കാനും, HbA1c കുറയ്ക്കാനും ഫലപ്രദമാണ്.

ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്.ഗ്യാസ്, അസിഡിറ്റി, വയര്‍ വീര്‍ത്തു വരിക, അള്‍സര്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. എക്കിള്‍ മാറാനും ഇത് ഏറെ നല്ലതാണ്. പൈല്‍സ്, മലബന്ധം എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കരിഞ്ചീരകം.

തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്കുള്ള നല്ലൊന്നാന്തരം പരിഹാരമാണിത്. ഇത് വെളളത്തില്‍ കലക്കി കുടിയ്ക്കാം. തിളപ്പിച്ചും കുടിയ്ക്കാം. 5 മില്ലി കരിഞ്ചീരക തൈലം തേനില്‍ കലര്‍ത്തിയും കുടിയ്ക്കാം.

ഇതിൽ ക്യാന്‍സറിനെ ചെറുക്കുന്ന കരോട്ടിന്‍ അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനും ഏറെ സഹായകമാണ്. സ്‌കിന്‍ ക്യാന്‍സറുകള്‍ തടയാൻ ഉപകാരപ്രദമാണ്. അതുപോലെ ട്യൂമറുകളുടെ വളര്‍ച്ച കുറയ്ക്കാന്‍ സഹായിക്കുന്ന ഒന്നാണിത്.

തലവേദനയ്ക്ക് ഈ പൊടി എണ്ണയില്‍ ചാലിച്ച് നെറ്റിയില്‍ ഇടുന്നത് ഏറെ നല്ലതാണ്. ഇതു പോലെ സന്ധി വേദന മാറാനും നല്ലതാണ്. ഇതിട്ടു തിളപ്പിച്ച വെള്ളം കുടിചാലും ഈ ഫലം ലഭിക്കും.

ഇത് ചൂടാക്കി കിഴി കെട്ടി ശ്വസിപ്പിയ്ക്കുന്നത് കുട്ടികളുടെ അടക്കം മൂക്കടപ്പു മാറാന്‍ നല്ലതാണ്. ഇതും തേനും കലര്‍ക്കി കഴിയ്ക്കുന്നത് ചുമ, കഫക്കെട്ട് തുടങ്ങിയ രോഗങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ്.

ഒരു ഗ്ലാസ്സ് പാലില്‍ ഒരു സ്പൂണ്‍ തേന്‍ ചേര്‍ത്ത് ഒരു നുള്ളു കരിഞ്ചീരകവും ചേര്‍ത്തു രാത്രി കിടക്കുവാന്‍ നേരത്തു കഴിയ്ക്കുന്നത്‌ നല്ല ഉറക്കത്തിനു സഹായിക്കുന്നു.

വാതം, സന്ധിവേദന എന്നിവയ്ക്കുള്ള നല്ലൊരു മരുന്നാണ്. കരിഞ്ചീരകം രാവിലെ പ്രാതലിന് മുന്‍പും രാത്രി ഭക്ഷണ ശേഷവും കഴിയ്ക്കുന്നതു ബിപി, കൊളസ്‌ട്രോള്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്കും . ആസ്തമക്കും ഏറെ നല്ലതാണ്.

താടി, മീശ, മുടി രോമങ്ങളുടെ വളര്‍ച്ചയ്ക്ക് ഇതിട്ടു തിളപ്പിച്ച എണ്ണ പുരട്ടുന്നത് ഏറെ നല്ലതാണ്.ഇത് കഷണ്ടിയ്ക്കു വരെ പരിഹാരമാണെന്നാണ് പറയുക. തലയിലെ ഈര്, പേന്‍ എന്നിവയ്ക്കുള്ള നല്ലൊരു പരിഹാരം കൂടിയാണിത്.

ബ്രെയിന്‍ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് ഇത്.

ചര്‍മ സൗന്ദര്യത്തിനും ചര്‍മ സംബന്ധമായ രോഗങ്ങള്‍ക്കും ഏറെ നല്ലതാണ് കരിഞ്ചീരകം. ചര്‍മത്തിന് നിറം വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണിത്. ചര്‍മത്തിലെ അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ചര്‍മത്തിലെ പാലുണ്ണി, അരിമ്പാറ തുടങ്ങിയവയ്ക്കുള്ള നല്ലൊരു മരുന്നാണിത്. ഇത് പൊടിച്ച് അല്‍പം പനിനീരില്‍ കലക്കി ഈ ഭാഗത്തു പുരട്ടുന്നത് നല്ലതാണ്.സോറിയാസിസുള്ളവര്‍ കരിജീരകം പുറമേ തേക്കുന്നത് ചര്‍മ്മത്തിന് കട്ടി ലഭിക്കാനും തിണര്‍പ്പുകള്‍ മാറാനും സഹായിക്കും.

പല്ലു സംബന്ധമായ രോഗങ്ങള്‍ക്കും തൊണ്ട വേദനയ്ക്കുമുള്ള നല്ലൊരു പരിഹാരമാണിത്.

വളരെയധികം പ്രതിരോധ ശേഷിയുള്ള ഇത് തൊണ്ടയിലെ വൈറസ് ബാധയ്ക്ക് വരെ ശമനം നല്കും.

വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് കരിഞ്ചീരകം.

പ്രമേഹ രോഗികൾ തേൻ ചേർത്തു ഒരിക്കലും കരിംജീരകം കഴിക്കരുത്.ഗർഭിണികളും തേൻ ചേർത്ത് കുടിക്കുന്നത് നല്ലതല്ല. അതുപോലെ കുട്ടികളും കരിഞ്ചീരകം കുറഞ്ഞ അളവിൽ മാത്രമേ കഴിക്കാവൂ. ഒരു ദിവസം ഒരു നേരം മാത്രമേ കഴിക്കാൻ പാടുള്ളൂ.
Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.


health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment