Featured

ഒരു പിടി കടല കുതിര്‍ത്ത് കൊളസ്‌ട്രോള്‍ മാറ്റും മാജിക് | Soaked Chickpea | Health Tips Malayalam



Published
ഒരു പിടി കടല കുതിര്‍ത്ത് കൊളസ്‌ട്രോള്‍ മാറ്റും മാജിക് | Soaked Chickpea | Health Tips Malayalam
പയർ വർഗ്ഗത്തിലുള്ള ഭക്ഷ്യയോഗ്യമായ ഒരു വിത്താണ് കടല.കുതിര്‍ത്ത കടല കഴിക്കുന്നത് ശരീരത്തിന് പ്രോട്ടീന്‍ നല്‍കാനുള്ള മികച്ച മാര്‍ഗമാണ്.

പ്രോട്ടീൻ നൽകുന്നതാണെങ്കിൽ ദിവസവും രാവിലെ നല്ല ചൂട് പുട്ടിനോടൊപ്പം കടലക്കറി ഒഴിച്ച് കഴിച്ചാൽ പോരെ എന്ന് ചോദിക്കാൻ വരട്ടെ. എന്ത് ഭക്ഷണമായാലും അത് കഴിക്കേണ്ട രീതിയിൽ കഴിച്ചാൽ മാത്രമേ ശരീരത്തിന് ഗുണം നൽകുന്നതായി മാറുകയുള്ളൂ. കുതിർത്തിവച്ച കടലയാണെങ്കിൽ അതിൽ നിന്നും ശരീരത്തിന് ലഭിക്കുന്ന പ്രോട്ടീനുകളുടെ അളവും പോഷകമൂല്യങ്ങളും ഉയർന്ന നിലയിലായിരിക്കും. ഫൈബർ, വിറ്റാമിനുകൾ, ധാതുക്കൾ, ഹൃദയാരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്ന കൊഴുപ്പ് എന്നിവയെല്ലാം ഇതിൽ നിന്നും ലഭിക്കും.

വെറുതെ ഇരുന്നാൽ പോലും എന്തെങ്കിലും കൊറിച്ച് കൊണ്ടിരിക്കാൻ ഇഷ്ടപ്പെടുന്നവരാണ് കൂടുതൽ പേരും. അങ്ങനെ ഇഷ്ടമുള്ളതെന്തും വായിലിട്ടു ചവച്ചു കൊണ്ടിരുന്നാൽ തടി കൂടുന്നത് അറിയുകയേയില്ല. എന്നാൽ ചവയ്ക്കുന്നത് കുതിർത്തിയ കടല ആണെങ്കിൽ ഇനി തടി കൂടില്ല. പകരം കുറയുമെന്നുറപ്പ് തരാം.

കുതിർത്തിയ കടല കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലത്തെ പ്രഭാതഭക്ഷണ സമയമാണ്. ഇതിന് ന്യായമായ കാരണമുണ്ട്. ദിവസം മുഴുവൻ ഇത് നിങ്ങളെ ഊർജ്ജസ്വലമായി വയ്ക്കുന്നതോടൊപ്പം ശരീരത്തിന് ഇത് അനവധി ഗുണങ്ങളെ വാഗ്ദാനം ചെയ്യുന്നു.

കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ഇവ തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കുക. ചെറുചൂടുള്ള വെള്ളത്തിൽ കുതിർക്കുകയാണെങ്കിൽ, നാലോ അഞ്ചോ മണിക്കൂർ ചെയ്താൽ മതിയാവും. ദിവസവും ഒരു പിടി കുതിർത്ത കടല കഴിച്ചാൽ മതി.

കലോറി വളരെ കുറഞ്ഞതും പോഷകങ്ങള്‍ ധാരാളം അടങ്ങിയതുമായ കുതിര്‍ത്ത കടല ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കും. ഫൈബര്‍ ധാരാളം അടങ്ങിയ ഇവ വിശപ്പിനെ നിയന്ത്രിക്കുകയും അതുവഴി വണ്ണം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യും.

ഇത് ദഹനവ്യവസ്ഥയെ മെച്ചപ്പെടുത്താന്‍ സഹായിക്കുന്നു. ഇത് ശരീരത്തില്‍ നിന്ന് ദോഷകരമായ എല്ലാ വിഷവസ്തുക്കളെയും പുറന്തള്ളുകയും ദഹനനാളത്തെ ആരോഗ്യകരമായി നിലനിര്‍ത്തുകയും ചെയ്യുന്നു. കറുത്ത കടല പതിവായി കഴിക്കുന്നത് മലബന്ധം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്‌നങ്ങളെ അകറ്റി നിര്‍ത്തുന്നു.

കറുത്ത കടലയിൽ അടങ്ങിയിരിക്കുന്ന സങ്കീർണ്ണമായ കാർബോഹൈഡ്രേറ്റ്, പ്രോട്ടീൻ, ഫൈബർ എന്നീ ഘടകങ്ങൾ ദഹന പ്രക്രിയയെ മന്ദഗതിയിലാക്കിക്കൊണ്ട് ശരീരത്തിലെ പഞ്ചസാരയുടെ ആഗിരണം നിയന്ത്രിച്ചു നിർത്താൻ സഹായിക്കുന്നു. ഭക്ഷണശീലത്തിൽ കുതിർത്തിയ കടല ചേർക്കുന്നത് പഞ്ചസാരയുടെ അളവ് കുറച്ചുകൊണ്ട് ടൈപ്പ് 2 പ്രമേഹ സാധ്യതയെ നിയന്ത്രിക്കുന്നതിന് സഹായിക്കും.. ഇവയുടെ ഗ്ലൈസെമിക് ഇൻഡക്സ് നിലയും കുറവാണ്. അതിനാല്‍ പ്രമേഹ രോഗികള്‍ക്ക് ഇവ ഡയറ്റില്‍ ഉള്‍പ്പെടുത്താം.

രോഗപ്രതിരോധശക്തി വർധിപ്പിക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇന്നുതന്നെ കറുത്ത കടല ഡയറ്റിൽ ഉൾപ്പെടുത്തിക്കൊള്ളൂ.

കാത്സ്യം, വിറ്റാമിൻ കെ എന്നിവയും കുതിര്‍ത്ത കടലയില്‍ ധാരാളമായി കാണപ്പെടുന്നു. ഇതാകട്ടെ എല്ലുകൾക്ക് കരുത്തേകാൻ സഹായിക്കുന്നു.

ആന്‍റി ഓക്സിഡന്‍റ്, ഫൈബർ, വിറ്റാമിൻ സി എന്നിവ അടങ്ങിയ കുതിര്‍ത്ത കടല മോശം കൊളസ്‌ട്രോള്‍ കുറയ്ക്കുകയും നല്ല കൊളസ്‌ട്രോളിനെ വര്‍ദ്ധിപ്പിക്കുകായും അതുവഴി ഹൃദയത്തെ ആരോഗ്യത്തോടെ കാക്കുകയും ചെയ്യും.

കുതിര്‍ത്ത കടല ധാരാളം ആന്റിഓക്സിഡന്റുകളും ഫൈറ്റോ ന്യൂട്രിയന്റുകളും അടങ്ങിയിട്ടുണ്ട്, ഇത് നിങ്ങളുടെ രക്തക്കുഴലുകള്‍ ആരോഗ്യകരമായി നിലനിര്‍ത്തുന്നു. രക്തം കട്ടപിടിക്കുന്നത് തടയുന്ന അവശ്യ ധാതുക്കളും ഇവയിലുണ്ട്. ഇതിലൂടെ ഹൃദയത്തിന്റെ ആരോഗ്യത്തിന്റെ കാര്യത്തില്‍ നമുക്ക് കുതിര്‍ത്ത കടല കഴിക്കാവുന്നതാണ്.

മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കളുടെ മികച്ച ഉറവിടമാണ് കുതിർത്തിയ കടല. ഇത് ഉയർന്ന രക്തസമ്മർദ്ദത്തെ തടയും.

ഇതിൽ അടങ്ങിയിരിക്കുന്ന ഫൈറ്റോ ന്യൂട്രിയന്റുകളും ആന്റിഓക്സിഡന്റുകളും
വൻകുടൽ, സ്തന, ശ്വാസകോശ അർബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാൻ സഹായകമാണെന്ന് ഗവേഷണങ്ങൾ വ്യക്തമാക്കുന്നു.

ഇത് രക്തത്തിലെ ഹീമോഗ്ലോബിൻ്റെ അളവ് മെച്ചപ്പെടുത്താൻ സഹായിക്കും. വിളർച്ച ബാധിച്ച ആളുകൾക്ക് കഴിക്കാൻ ശുപാർശ ചെയ്യുന്ന ഒന്നാണിവ. ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കും ഏറ്റവും മികച്ചത് കൂടിയാണിവ.

കുതിർത്ത കടലയിൽ മാംഗനീസ് ഉള്ളതിനാൽ ഇത് ചർമത്തിൽ ഉണ്ടാകുന്ന അകാലവാർധക്യ ലക്ഷണങ്ങളെ തടയാൻ സഹായിക്കുന്നു. ഇത് ചുളിവുകൾക്ക് കാരണമാകുന്ന ഫ്രീ റാഡിക്കലുകൾക്കെതിരേ പോരാടാൻ ശേഷിയുള്ള ഒന്നാണ്.

ഇതിൽ വിറ്റാമിൻ എ, ബി 6, സിങ്ക്, മാംഗനീസ് തുടങ്ങിയ അവശ്യ വിറ്റാമിനുകളും അതോടൊപ്പം ധാതുക്കളും ഉണ്ട്. ഇത് തലമുടിക്ക് ആവശ്യമായ പോഷകാഹാര നിലയെ നിയന്ത്രിച്ചു നിർത്തുന്നതിന് സഹായമായിത്തീരുകയും നല്ല മുടിയഴക് സമ്മാനിക്കുകയും ചെയ്യും. വെള്ളത്തിൽ കുതിർത്തി വച്ച കടല സ്ഥിരമായി കഴിക്കുന്നത് മുടിയുടെ അകാല നരയെ തടയുന്നതിന് ഏറ്റവും ഗുണം ചെയ്യുന്നതാണ്

എന്നാൽ തന്നെയും ഇനി പറയുന്ന എന്തെങ്കിലും ലക്ഷണങ്ങൾ നിങ്ങൾക്ക് ഉണ്ടെങ്കിൽ കുതിര്ത്ത കടല കഴിക്കുന്നത് ഒഴിവാക്കണം.
നിങ്ങൾക്ക് വയറിളക്കിൻ്റെ ലക്ഷണങ്ങൾ ,ഗ്യാസ്ട്രിക് പ്രശ്നങ്ങൾ,ഉയർന്ന യൂറിക് ആസിഡ് പ്രശ്നങ്ങളോ സന്ധിവാതമോ ഉണ്ടെങ്കിൽ,വൃക്കയിലെ കല്ലുകളാൽ ബുദ്ധിമുട്ട് നേരിടുന്നുണ്ടെങ്കിൽ.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment