Featured

ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍ | Health Tips Malayalam | Tips for health | Ayurveda



Published
ഉള്ളി ഒരാഴ്ച ഉപ്പിലിട്ടു കഴിച്ചാല്‍ | Health Tips Malayalam | Tips for health | Ayurveda
ചെറിയുള്ളിയും സവാളയുമെല്ലാം നമ്മുടെ ഭക്ഷണശീലത്തിന്റെ ഭാഗങ്ങളാണ്. ഇവ സ്വാദിനായി മാത്രമല്ല, പലതരത്തിലുള്ള ആരോഗ്യഗുണങ്ങള്‍ക്കു കൂടിയാണ് ഉപയോഗിയ്ക്കുന്നത്.ചെറിയുള്ളി അല്ലെങ്കില്‍ ചെറിയ സവാള ഉപ്പിലിട്ടു കഴിയ്ക്കുന്നത് ആരോഗ്യത്തിന് ഏറെ ഗുണകരമാണ്. ഇതിന്റെ ആരോഗ്യവശങ്ങളെക്കുറിച്ചറിയൂ,

ദഹനത്തിനും വയറിന്റെ ആരോഗ്യത്തിനും ഇങ്ങനെ ഉപ്പിലിട്ട ഉള്ളി കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉപ്പിലിടുമ്പോഴുണ്ടാകുന്ന ലാക്ടോബാസില്ലസ് ബാക്ടീരിയയാണ് ഇതിനു സഹായിക്കുന്നത്.

ശരീരത്തിന് പ്രതിരോധശേഷി ലഭിയ്ക്കാനുള്ള നല്ലൊരു വഴിയാണ് ഉപ്പിലിട്ട ഉള്ളി. ഓട്ടോഇമ്മ്യൂണ്‍ പ്രവര്‍ത്തനങ്ങള്‍ക്കും ഏറെ നല്ലതാണ്.

തലച്ചോറിന്റെ ആരോഗ്യത്തിന് ഇത്തരം ഉപ്പിലിട്ട ഉള്ളിയും സവാളയും ഏറെ ഗുണം നല്‍കും. കാരണം തലച്ചോറും ദഹനേന്ദ്രിയവുമായി ബന്ധമുണ്ട്. അതായത് ദഹനവ്യവസ്ഥയുടെ ആരോഗ്യം നന്നായാല്‍ തലച്ചോറിന്റെ ആരോഗ്യവും നന്നാകും.

ആന്റിഓക്‌സിഡന്റ് അടങ്ങിയ ഒന്നാണ് ഉപ്പിലിട്ട ഉള്ളിയും സവാളയുമെല്ലാം. ഇതുവഴി ക്യാന്‍സറിനെ ചെറുക്കാന്‍ ഏറെ നല്ലത്.

എക്‌സീമ, വാതം പോലുള്ള രോഗങ്ങള്‍ തയാനും ഉപ്പിലിട്ട ഉള്ളി ഏറെ നല്ലതു തന്നെയാണ്.

ഉപ്പിലിട്ട ഉള്ളിയും സവാളയുമെല്ലാം ഹോര്‍മോണ്‍ പ്രവര്‍ത്തനങ്ങള്‍ക്ക് ഏറെ നല്ലതാണ്. ഇതുകൊണ്ടുതന്നെ ഹോര്‍മോണ്‍ പ്രശ്‌നങ്ങള്‍ കാരണമുള്ള തടി വര്‍ദ്ധിയ്ക്കുന്നതു തടയാനും ഏറെ ഗുണകരം. വിശപ്പു കുറയാനും ഇത് സഹായിക്കും.

ഇത്തരത്തില്‍ ഉപ്പിലിടാൻ സാധാരണ ഉപ്പുപയോഗിയ്ക്കുന്നതാണ് ഏറ്റവും നല്ലത്. ഇവ ഉപ്പിലിടുമ്പോൾ ലാക്ടോബാസിലസ് എന്ന ബാക്ടീരിയയുണ്ടാകും. ആരോഗ്യകരമായ വയറ്റിലും വായിലും വജൈനയിലുമെല്ലാം കാണപ്പെടുന്നവരാണ്.

ഉള്ളി അല്ലെങ്കില്‍ തീരെ ചെറിയ സവാളയാണ് ഉപ്പിലിടേണ്ടത്.ഒരു കിലോ ഉള്ളിയ്ക്ക് ഒരു പിടി വെളുത്തുള്ളി തൊലികളഞ്ഞത് എടുക്കണം , 50 ഗ്രാം പ്രകൃതിദത്ത ഉപ്പ്, കല്ലുപ്പെങ്കില്‍ ഏറ്റവും നല്ലത്, ഒരു ലിറ്റര്‍ വെള്ളം എന്നതാണ് കണക്ക്.1/ 2 സ്പൂൺ മല്ലി, കുരുമുളക്, ഉണക്കമുളക് എന്നിവയും ഉള്ളി ഉപ്പിലിടാൻ ഉപയോഗിയ്ക്കാം.ഉള്ളി മുഴുവനോ മുറിച്ചോ ഉപയോഗിയ്ക്കാം. വെള്ളത്തില്‍ ഉപ്പു കലര്‍ത്തുക. വെളുത്തുള്ളിയും ഉള്ളിയും ബാക്കിയെല്ലാ ചേരുവകളും ഒന്നിച്ചാക്കുക.ഇത് ഗ്ലാസ് ജാറിലാക്കി റൂംടെംപറേച്ചറില്‍ ഒന്നു രണ്ടുമാസം വച്ച ശേഷം ഈ ഉള്ളി ദിവസവും ഓരോന്നു വീതം കഴിയ്ക്കാം.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment