Featured

ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന് | benefits of ginger leaves | Health Tips Malayalam



Published
ഇഞ്ചിയില കൊണ്ടുണ്ടാക്കാം ഉഗ്രന്‍ചായ പ്രമേഹത്തിന് | benefits of ginger leaves | Health Tips Malayalam
ഇഞ്ചി നമ്മുടെ അടുക്കളയിലെ പ്രധാനപ്പെട്ട ഒരു കൂട്ടാണ്. എങ്കിലും ഇഞ്ചിയുടെ ഇല നമ്മൾ സാധാരണയായി ഉപയോഗിക്കാറില്ല.ഇഞ്ചിയേക്കാള്‍ ആരോഗ്യ ഗുണത്തിൽ ഒരു പടി മുന്നിൽ ആണ് ഇഞ്ചിയുടെ ഇല എന്ന കാര്യം എത്ര ആളുകൾക്ക് അറിയാം.ഈ വീഡിയോ കണ്ടു കഴിഞ്ഞാൽ നിങ്ങൾ തീർച്ചയായും നാളെ മുതൽ ഇഞ്ചിയുടെ ഇല ഉപയോഗിക്കാൻ തുടങ്ങും.

ഇനി പല്ലു വേദന വന്നാൽ ഇഞ്ചി ഇല പിഴിഞ്ഞ് നീരെടുത്ത് അത് നമ്മുടെ പല്ലില്‍ ഇറ്റിച്ചാല്‍ മതി. ഇത് പല്ല് വേദനയെന്ന വില്ലനെ ഇല്ലാതാക്കി പല്ലിനു ആരോഗ്യം വര്‍ദ്ധിപ്പിക്കാൻ സഹായിക്കും.

ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ നമ്മളില്‍ പലരേയും ഇടക്ക് ഇടക്ക് ബുദ്ധിമുട്ടിക്കാറുണ്ട്. ഇഞ്ചി കഴിക്കുന്നതിലൂടെ ദഹന പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും എന്ന് നമുക്കറിയാം. എന്നാല്‍ ഇനി ദഹന പ്രശ്നം ഉണ്ടാകുമ്പോൾ ഇഞ്ചിയില തിളപ്പിച്ച് വെള്ളം കുടിച്ചു നോക്കുക പെട്ടെന്ന് തന്നെ ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍ ഇല്ലാതാക്കാന്‍ സാധിക്കും. വയറിന്റെ അസ്വസ്ഥതകളെ ഇല്ലാതാക്കുന്നതിന് ഏറ്റവും മികച്ച ഒരു പാനീയം ആണ് ഇതു.

ചിലരില്‍ വിശപ്പില്ലായ്മ എന്ന ബുദ്ധിമുട്ടു ഇടക്ക് വരാറുണ്ട്.അങ്ങനെ ഉള്ളവർ വിശപ്പ് വര്‍ദ്ധിപ്പിക്കുന്നതിനും അമിത വിശപ്പിന് തടയിടുന്നതിനും ഇഞ്ചി ഇല തിളപ്പിച്ച് വെള്ളം കുടിച്ചു നോക്കുക.വിശപ്പെന്ന പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഏറ്റവും മികച്ചതാണ് ഇഞ്ചിയില ഇട്ട് തിളപ്പിച്ച വെള്ളം.

പ്രമേഹം കൊണ്ട് ബുദ്ധിമുട്ടുന്നവർ 2 ഇഞ്ചിയില ഇട്ട് തിളപ്പിച്ച 1 ഗ്ലാസ് വെള്ളത്തില്‍ 1/ 4 സ്പൂൺ ഇഞ്ചി നീരും മിക്‌സ് ചെയ്ത് നല്ലതു പോലെ കുറുക്കി ഒരു സ്പൂണ്‍ കഴിച്ചാല്‍ മതി.ഇതു ഒരു ദിവസം ഇടവിട്ടു കഴിക്കാം.കഴിക്കാന്‍ ബുദ്ധിമുട്ടുള്ളവര്‍ക്ക് ഒരു കല്ല് ഉപ്പും മിക്‌സ് ചെയ്ത് കഴിക്കാവുന്നതാണ്.

രക്തസമ്മര്‍ദ്ദം എന്ന അവസ്ഥ നമ്മുടെ തന്നെ രോഗാവസ്ഥകള്‍ മൂലം ഉണ്ടാവുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ്.ഇഞ്ചിയില തിളപ്പിച്ച വെള്ളം അല്ലെങ്കില്‍ ഇഞ്ചിയില കൊണ്ട് ചായ തയ്യാറാക്കി കുടിച്ചാല്‍ രക്തസമ്മര്‍ദ്ദം പോലുള്ള രോഗങ്ങളെ നമുക്ക് പൂര്‍ണമായും ഇല്ലാതാക്കാന്‍ സാധിക്കുന്നു.

കൊളസ്‌ട്രോള്‍ എങ്ങനെയെങ്കിലും പെട്ടെന്ന് കുറച്ചാല്‍ മതിയെന്ന് വിചാരിക്കുന്നവര്‍ക്ക് ഇഞ്ചിയുടെ ഇല നല്ലൊരു പരിഹാര മാര്‍ഗ്ഗമാണ്.അതുപോലെ ഇഞ്ചിയില ചവച്ച് കഴിക്കുന്നതും കൊളസ്‌ട്രോള്‍ പോലുള്ള അവസ്ഥകള്‍ക്ക് പെട്ടെന്ന് പരിഹാരം കാണുന്നതിന് സഹായിക്കും.

ഇഞ്ചിയില കൊണ്ട് നമുക്ക് ചായ തയ്യാറാക്കാവുന്നതാണ്. അതിനായി രണ്ട് കപ്പ് വെള്ളത്തില്‍ അല്‍പം ചായപ്പൊടി ഇട്ട് തിളപ്പിക്കുക. ഇതിലേക്ക് കഴുകി വൃത്തിയാക്കി ഉണക്കിയ ഇഞ്ചിയില ചേര്‍ക്കുക. നല്ലതു പോലെ തിളപ്പിച്ച ശേഷം വേണമെന്നുണ്ടെങ്കില്‍ അല്‍പം തേനും ചേര്‍ക്കാവുന്നതാണ്. ഇഞ്ചിയില ചായ തയ്യാറായി.

സൂപ്പ് തയ്യാറാക്കുമ്പോള്‍ അതിന് മുകളില്‍ അല്‍പം ഇഞ്ചിയില ചെറുതായി അരിഞ്ഞ് അത് മിക്‌സ് ചെയ്ത് സൂപ്പ് കഴിച്ച് നോക്കൂ. ഇത് കഴിക്കുന്നത് ശാരീരിക ക്ഷീണത്തെ അകറ്റും.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment