രംഭ ഇല വെള്ളം മതി ബിപിക്ക് മരുന്നായി | Health Benefits of Pandan | Health Tips Malayalam

0 Views
Published
രംഭ ഇല വെള്ളം മതി ബിപിക്ക് മരുന്നായി | Health Benefits of Pandan | Health Tips Malayalam
കൈതയോട് സാമ്യമുള്ളതും എന്നാൽ കൈതയിലുള്ള പോലുള്ള മുള്ള് കാണപ്പെടാത്തതുമായ ഒരു സസ്യമാണ് ബിരിയാണി കൈത. ബിരിയാണിയ്ക്ക് രുചി കൂട്ടാൻ ചേർക്കുന്ന ഒരു തരം സസ്യമാണ് ഇത്.അതുകൊണ്ടാണ് ഇതിനെ ബിരിയാണി കൈത എന്ന് പറയുന്നത്. ഇതിനെ ചിലയിടങ്ങളിൽ രംഭ ഇല, ഗന്ധപുല്ല്, ചോറ്റില എന്നും അറിയപ്പെടുന്നുണ്ട്.സാധാരണ ചെടിയിൽ നിന്ന് പറിക്കുന്ന ഇലകൾക്ക് മണമുണ്ടാകില്ല.എന്നാൽ ഇതിന്റെ ഇലകള്‍ ഉണക്കുകയോ തിളയ്ക്കുന്ന വെള്ളത്തില്‍ ഇടുകയോ ചെയ്യുമ്പോൾ മണമുണ്ടാകും.അസറ്റെല്‍ പൈറോളിന്‍ എന്ന ഘടകമാണ് സുഗന്ധത്തിന് കാരണം.

ഇതിന്റെ ഇലകളില്‍ ആല്‍ക്കലോയ്ഡ് സംയുക്തങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇതു നിങ്ങളുടെ ശരീരത്തെ ശാന്തമാക്കും. ഉറക്കമില്ലായ്മ അനുഭവപ്പെടുമ്പോള്‍ കുറച്ച് ബിരിയാണി കൈതയുടെ ഇലകള്‍ ഇട്ട് വെള്ളം തിളപ്പിച്ച് അതിലേക്ക് ഒരു ടീസ്പൂണ്‍ തേന്‍ ചേർത്ത് ഇളം ചൂടോടെ ഇത് കുടിക്കുക. ഇത് ഉറക്കമില്ലായ്മക്ക് പരിഹാരം ആണ്.

ഇതിന്റെ ചായ ദിവസത്തില്‍ രണ്ടുതവണ കുടിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം കുറയ്ക്കാന്‍ സഹായിക്കും.

മൂന്ന് ഇലകള്‍ എടുത്ത് കഴുകി കഷണങ്ങളായി മുറിക്കുക അത് അര കപ്പ് വെളിച്ചെണ്ണ ഉപയോഗിച്ച് തിളപ്പിച്ച് പകുതി എത്തുന്നത് വരെ ഇളക്കേണ്ടതാണ്. ഇത് പകുതിയാവുമ്പോള്‍ അത് തണുപ്പിച്ച് ബാധിച്ച പ്രദേശങ്ങളില്‍ മസാജ് ചെയ്യുതാൾ സന്ധിവാതത്തിന് പരിഹാരം ആകും.

ശരീരം അണുബാധയ്ക്കെതിരെ പോരാടുന്നതിന്റെ അടയാളമായി പനി വരുന്നു എന്നാണ് ശാസ്ത്രീയ പഠനം. പനി ബാധിച്ച ഒരാള്‍ക്ക് പലപ്പോഴും ശരീര താപനിലയില്‍ വര്‍ദ്ധനവ് അനുഭവപ്പെടും, ഇത് അസ്വസ്ഥത ഉണ്ടാക്കുന്നു. പനി കുറയ്ക്കുന്നതിന്, ബിരിയാണിക്കൈതയുടെ ഇലകള്‍ തിളപ്പിച്ച് വെള്ളം കുടിക്കാം. ഇത് പനി പെട്ടെന്ന് കുറക്കും.

ശരീരത്തിന്റെ പ്രവര്‍ത്തനത്തില്‍ വെല്ലുവിളിയുണ്ടാക്കുന്ന ടോക്‌സിനെ പുറന്തള്ളുന്നതിന് നമുക്ക് ബിരിയാണിക്കൈത സഹായിക്കും.ഇലകൾ ഭക്ഷണത്തിൽ ഉൾപെടുത്തുകയോ അല്ലെങ്കിൽ ഇതിന്ടെ ചായ കുടിക്കുകയോ ആകാം.

ഈ ഇലകള്‍ ചതച്ചു മിശ്രിതമാക്കി 100 മില്ലി വെള്ളത്തില്‍ കലര്‍ത്തുക. മിശ്രിതം തലയോട്ടിയില്‍ പുരട്ടുക, 30 മിനിറ്റ് ശേഷം, വെള്ളം അല്ലെങ്കില്‍ ഷാംപൂ ഉപയോഗിച്ച് കഴുകുക. ഇത് താരനെ പൂര്‍ണമായും ഇല്ലാതാക്കും.

ഇതിന്റെ 1 ഇല വെള്ളത്തിലിട്ട് നല്ലതുപോലെ തിളപ്പിക്കുക. ഇതിലേക്ക് വേണമെങ്കില്‍ ഇഞ്ചി കൂടാതെ ചെറുനാരങ്ങ എന്നിവ ചേര്‍ക്കുക. ഇങ്ങനെ ആണ് ചായ തയ്യാറാക്കുന്നത് ഇത് കുടിക്കുന്നതിലൂടെ പല വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളേയും നമുക്ക് ഇല്ലാതാക്കാന്‍ സാധിക്കും.

ഇതിന് ഫ്ലൂ, ഹെര്പ്പിസ് എന്നീ വൈറസ്സുകളെ നശിപ്പിക്കാൻ ശേഷിയുണ്ട്. ദന്തരോഗത്തിനും ഉദരരോഗത്തിനും ദഹനക്കേടിനും നല്ലതാണ് രംഭയില.രംഭയിലയിട്ടുണ്ടാക്കിയ ഗന്ധച്ചായ ചില രാജ്യങ്ങളിൽ ഉപയോഗിച്ചുവരുന്നു. വായ്നാറ്റം വരാതിരിക്കാൻ ഇത് ചവച്ചുതുപ്പിയാൽ മതി.

മുറിവുകൾ ഉണങ്ങാനും മറ്റ് വേദനകൾക്കും ബിരിയാണി കൈത കൊണ്ടുണ്ടാക്കുന്ന തൈലം ഉപയോഗിക്കാം.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment