മലർ വെന്ത വെള്ളം മൂത്ത പ്രമേഹവും പിടിച്ചു കെട്ടും | Malar Boiled Water | Health Tips Malayalam
മലരിട്ടു തിളപ്പിച്ച വെള്ളവും മലര്‍ കഞ്ഞിയുമെല്ലാം ആയുര്‍വേദത്തില്‍ ഏറെ പ്രത്യേകമാണ്.നെല്ല് വൃത്തിയാക്കി മണ്‍ചട്ടിയിലിട്ടു ചൂടാക്കി ഇതു മലരായി വരുമ്പോള്‍ ഇതില്‍ വെള്ളമൊഴിച്ചു തിളപ്പിച്ച് ഇത് വാങ്ങി ഊറ്റി വച്ചു കുടിയ്ക്കാം.
കാര്‍ബോഹൈഡ്രേറ്റുകള്‍, കാല്‍സ്യം, പ്രോട്ടീന്‍, മഗ്നീഷ്യം, അയേണ്‍, ഡയെറ്ററി ഫൈബര്‍ തുടങ്ങിയ പലതും അടങ്ങിയതാണ് മലര്‍.
മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതു കൊണ്ടുള്ള ആരോഗ്യപരമായ ഗുണങ്ങളെക്കുറിച്ചറിയൂ
ശരീരം തണുപ്പിയ്ക്കുവാന്‍ ഏറ്റവും നല്ലതാണ് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഇത് ശരീരത്തേയും വയറിനേയും തണുപ്പിയ്ക്കുന്നു.ദഹന പ്രശ്‌നങ്ങള്‍ക്കും വയറിനെ ബാധിയ്ക്കുന്ന രോഗങ്ങള്‍ക്കുമെല്ലാം ഇത് ഉത്തമ പരിഹാരമാണ്.
എക്‌സീമ, മുഖക്കുരു പോലുള്ള ചര്‍മ പ്രശനങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണിത്. മലര്‍ പൊടിച്ചു മുഖത്തു പുരട്ടാം. നല്ലൊരു ആന്റിഓക്‌സിഡന്റ് ആയതാണ് ചര്‍മ ഗുണങ്ങള്‍ക്കു സഹായിക്കുന്നത്.
വയറിളക്കം, ഛര്‍ദി തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ചുക്കും മലരുമിട്ടു തിളപ്പിച്ച വെള്ളം നല്ലതാണ്. അല്ലെങ്കില്‍ ചുക്കിട്ടു വെള്ളം തിളപ്പിച്ച് ഇതില്‍ മലരിട്ടു വച്ച് അല്‍പം കഴിയുമ്പോള്‍ കുടിയ്ക്കാം. ഭക്ഷണം കഴിയ്ക്കാന്‍ ബുദ്ധിമുട്ടുന്നവര്‍ക്കും മലരിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഗര്‍ഭകാല ഛര്‍ദിയ്ക്കു വരെ ഇത് ഏറെ നല്ലതാണ്.
ക്ഷീണത്തിന് ഏറ്റവും ഉത്തമമായ പാനീയമാണ് മലര്‍ വെള്ളം. കരിക്കിന്‍ വെള്ളത്തിനു പകരമായാണ് ഇതിനെ കണക്കാക്കുന്നത്. നല്ലൊരു എനര്‍ജി ഡ്രിങ്ക് എന്നു പറയാം. ഇതു കൊണ്ടു തന്നെ എന്തെങ്കിലും രോഗങ്ങളാല്‍ ക്ഷീണം തോന്നുന്നവര്‍ക്ക് ഈ വെള്ളം ഉന്മേഷം നല്‍കും.വേനലില്‍ കരിക്കിന്‍ വെള്ളം, നാരങ്ങാവെള്ളം, തണ്ണിമത്തന്‍ തുടങ്ങിയ പാനീയങ്ങളുടെ ഒപ്പം നില്‍ക്കുന്ന ഒന്നാണ് മലര്‍ വെന്ത വെള്ളം.
ഡയറ്റെറി ഫൈബര്‍ അടങ്ങിയ ഇത് വയറിന്റെ ആരോഗ്യത്തിന് ഉത്തമമാണ്. മലബന്ധം പോലുള്ള പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധിയാണ് മലരിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും നല്ലൊരു പ്രതിവിധിയാണ്.
കൊളസ്‌ട്രോള്‍, പ്രമേഹ നിയന്ത്രണത്തിനു സഹായിക്കുന്ന ഈ പ്രത്യേക പാനീയം ഹൃദയാരോഗ്യത്തിന് നല്ലതുമാണ്. ഇതിലെ മഗ്നീഷ്യം എറെ ഗുണം നല്‍കുന്ന ഒന്നാണ്. രക്തത്തിലെ പഞ്ചസാരയുടെ തോതു നിയന്ത്രിയ്ക്കുവാന്‍ മലരിട്ടു തിളപ്പിച്ച വെള്ളം ഏറെ നല്ലതാണ്. ഇത് പ്രമേഹ രോഗികള്‍ക്ക് അനുഭവപ്പെടുന്ന ക്ഷീണത്തിനുള്ള നല്ലൊരു പരിഹാരം കൂടിയാണ്.
വിളര്‍ച്ചയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് മലരിട്ടു തിളപ്പിച്ച വെള്ളം. ഇതിലെ അയേണ്‍ ആണ് ഈ പ്രത്യേക ഗുണം നല്‍കുന്നത്. ഇതു രക്തത്തിലെ ഹീമോഗ്ലോബിന്‍ തോതു വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ്. ശരീരത്തിലെ രക്തോല്‍പാദനം വര്‍ദ്ധിപ്പിയ്ക്കുവാന്‍ സഹായിക്കുന്ന ഒന്നാണിത്.ശരീരത്തിലെ രക്തപ്രവാഹം നല്ല രീതിയില്‍ നടക്കാനും ഇതു സഹായിക്കുന്നു.
ധാരാളം ആന്റിഓക്‌സിഡന്റുകള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. ഇത് ശരീരത്തിന് പ്രതിരോധ ശേഷി നല്‍കാന്‍ ഏറെ നല്ലതാണ്. ഫ്രീ റാഡിക്കലുകള്‍ അകറ്റുന്നതിനാല്‍ ക്യാന്‍സര്‍ പോലുള്ള രോഗങ്ങളും അകറ്റും. അകാല വാര്‍ദ്ധക്യവും ഇതു കൊണ്ട് അകറ്റി നിര്‍ത്താം.
സോഡിയം അളവു കുറഞ്ഞതു കൊണ്ടു തന്നെ ബിപി കുറയ്ക്കാന്‍ ഇത് ഏറെ നല്ലതാണ് ഇതു കൊണ്ടു തന്നെ ഹൃദയത്തിനും നല്ലതാണ്. തലച്ചോറിന്റെ ആരോഗ്യത്തെ സഹായിക്കുന്ന ന്യൂട്രിയന്റുകളും ഇതില്‍ ധാരാളമുണ്ട്. തലച്ചോറിലെ നെര്‍വുകളെ ഉത്തേജിപ്പിച്ച് തലച്ചോറിന്റെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുന്ന ഒന്നാണിത്.
കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലിന്റെയും പല്ലിന്റെയും ആരോഗ്യത്തിനും ഉത്തമമാണ്. അതു പോലെ അപചയ പ്രക്രിയ ശക്തിപ്പെടുത്തുന്നതിനാല്‍ തടി കുറയ്ക്കാനും നല്ലതാണ്. ഇതിലെ ഡയെറ്ററി ഫൈബറാണ് ഇതിനു സഹായിക്കുന്നത്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.

- Category
- Health
Be the first to comment