പ്രമേഹത്തിന് രാത്രിയിൽ മല്ലിയിലയിട്ട വെള്ളം കുടിക്കൂ | Coriander Leaf Water | Health Tips Malayalam

1 Views
Published
പ്രമേഹത്തിന് രാത്രിയിൽ മല്ലിയിലയിട്ട വെള്ളം കുടിക്കൂ | Coriander Leaf Water | Health Tips Malayalam
മനുഷ്യൻ ഏറ്റവും ആദ്യം ഉപയോഗിക്കാൻ തുടങ്ങിയ വ്യഞ്ജനം മല്ലി ആയിരുന്നെന്നു കരുതുന്നു. ബി.സി. 5000 മുതലുള്ള പാചകചരിത്രത്തിനു ഉടമയാണ് മല്ലിയില. പഴയനിയമത്തിലും മല്ലിയിലയെ കുറിച്ച് പരാമർശമുണ്ട്.റോമാക്കാർ ഇത് റൊട്ടി സ്വാദിഷ്ഠമാക്കാനും മാംസം കേട് കൂടാതെ സൂക്ഷിക്കാനുമാണ് പ്രധാനമായും ഉപയോഗിച്ചിരുന്നത്.മല്ലിയുടെ ഗന്ധത്തിന് മല്ലി ഇലയുടെ സുഗന്ധവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ട് തന്നെ മല്ലിക്ക് പകരം മല്ലി ഇലയോ ഇലക്ക് പകരം മല്ലിയോ ഉപയോഗിക്കാനാവില്ല. രണ്ടിനും വ്യത്യസ്തമായ രുചിയും ഗന്ധവുമാണ്.


പല രോഗങ്ങള്‍ക്കുമുള്ള ഔഷധമാണ് മല്ലിയില. ഇത് ദിവസവും കഴിയ്ക്കുന്നതും ഇതിട്ട വെള്ളം കുടിയ്ക്കുന്നതുമെല്ലാം ഏറെ ഗുണകരമാണ്.

വിറ്റാമിൻ സി, കെ, പ്രോട്ടീൻ എന്നിവ ധാരാളം അടങ്ങിയ ഒന്നാണ് മല്ലിയില. കാൽസ്യം, ഫോസ്ഫറസ്, പൊട്ടാസ്യം, തയമിൻ, നിയാസിൻ, കരോട്ടിൻ എന്നിവയും മല്ലിയിലയിൽ ധാരാളം അടങ്ങിയിട്ടുണ്ട്.

പ്രമേഹത്തിനുള്ള ഏറ്റവും നല്ലൊരു മരുന്നാണ് മല്ലിയില. ഇതു ഭക്ഷണത്തില്‍ ചേര്‍ത്തു കഴിയ്ക്കുന്നതു മാത്രമല്ല, ഇത് വെള്ളത്തില്‍ ഇട്ടു തിളപ്പിച്ചും കുടിയ്ക്കാം. അല്ലെങ്കില്‍ തലേന്നു രാത്രി വെള്ളത്തില്‍ ഇത് ഒരു പിടി ഇട്ടു വച്ച് രാവിലെ വെറും വയറ്റില്‍ ഈ വെള്ളം കുടിയ്ക്കാം.6 മണിക്കൂറെങ്കിലും ഇതേ രീതിയില്‍ ഇട്ടു വയ്ക്കണം. ഗുണം ലഭിയ്ക്കും. ഇതു രക്തത്തിലെ പഞ്ചസാരയുടെ തോതു കുറയ്ക്കുന്നു.

പ്രമേഹത്തിനു മാത്രമല്ല, കൊളസ്‌ട്രോള്‍ കുറയ്ക്കാനും സഹായിക്കുന്ന ഒന്നാണു മല്ലിയിലയിട്ടു വച്ച വെള്ളം കുടിയ്ക്കുന്നത്. ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ല കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇതുവഴി ഹൃദയാരോഗ്യത്തിനും ഇത് ഏറെ സഹായിക്കുന്നു. മല്ലിയിലയില്‍ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്.

വയറിന്റെ ആരോഗ്യത്തിന് ഏറെ ഉത്തമമാണ് മല്ലിയില.എന്‍സൈമുകളും, ദഹനരസങ്ങളും ഉത്പാദിപ്പിച്ച് മികച്ച ദഹനം ലഭിക്കാന്‍ മല്ലിയില സഹായിക്കും. വിശപ്പുണ്ടാകാനും ഇതു നല്ലതാണ്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും പരിഹാരമാണ്.

തടി കുറയാനുള്ള നല്ലൊരു വഴി കൂടിയാണ് മല്ലിയിലയിട്ടു വച്ച വെള്ളം രാവിലെ വെറുംവയറ്റില്‍ കുടിയ്ക്കുന്നത്. ഇതില്‍ വേണമെങ്കില്‍ അല്‍പം തേനും നാരങ്ങാനീരും കൂടി ചേര്‍ത്തു കുടിയ്ക്കുന്നത് ഏറെ ഗുണം നല്‍കും. ഇതിലെ ഫൈബറുകളാണ് ഈ ഗുണം നല്‍കുന്നത്. ദഹനം മെച്ചപ്പെടുത്താനും ശരീരത്തിലെ കൊഴുപ്പു നീക്കുവാനുമെല്ലാം ഇത് ഏറെ നല്ലതാണ്


ചര്‍മ രോഗങ്ങള്‍ക്കുള്ള നല്ലൊരു മരുന്നു കൂടിയാണ് മല്ലിയില.ഇത് അരച്ചിടാം.ഇതിട്ടു തിളപ്പിച്ച വെള്ളവും നല്ലതാണ്. ആന്റി​ഫംഗല്‍, ആന്റി സെപ്റ്റിക്, ഡി ടോക്സിഫൈയിങ്ങ്, പ്രശ്നങ്ങള്‍ക്ക് ഇത് പരിഹാരം നല്കും. ശരീരത്തിലുണ്ടാകുന്ന തിണര്‍പ്പിനും വീക്കത്തിനുമെല്ലാം മല്ലിയില അരച്ച് തേന്‍ ചേര്‍ത്തിടുന്നതു നല്ലതാണ്. മുഖക്കുരുവിനും ഇത് അരച്ചിടാം. ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കുന്നതിനാല്‍ പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും പരിഹാരവുമാണ്.

ശരീരത്തിന് പ്രതിരോധ ശേഷി വര്‍ദ്ധിപ്പിയ്ക്കുന്ന ഒന്നാണ് മല്ലിയില ഇട്ട വെള്ളം. മല്ലിയിലയില്‍ ആന്റി ഓക്സിഡന്റുകളും, ആന്റി മൈക്രോബയലുകളും, അണുബാധയെ ചെറുക്കുന്ന ഘടകങ്ങളുമുണ്ട്. അതിലെ ഇരുമ്പിന്റെ അംശവും, വിറ്റാമിന്‍ സിയും പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നു. അലര്‍ജി പ്രശ്‌നങ്ങള്‍ക്കും വിട്ടുമാറാത്ത ചുമ, ജലദോഷം എന്നിവ അകറ്റാൻ ഏറ്റവും നല്ലതാണ് മല്ലിയില.


കണ്ണിന്റെ ആരോഗ്യത്തിന ഉത്തമമായ ഇത് ചെങ്കണ്ണു പോലുളള രോഗങ്ങള്‍ക്കു പ്രതിവിധിയാണ്. ഇതിട്ട വെള്ളം കൊണ്ടു കണ്ണു കഴുകാം. ഇതിലെ ആന്റിഓക്‌സിഡന്റുകളാണ് ഈ ഗുണം നല്‍കുന്നത്. കണ്ണിന്റെ റെറ്റിനക്കുണ്ടാകുന്ന രോഗങ്ങള്‍, മറ്റ് നേത്രരോഗങ്ങള്‍, ആയാസം മൂലം കണ്ണിനുണ്ടാകുന്ന പ്രശ്നങ്ങള്‍ എന്നിവയ്ക്ക് മല്ലിയില പ്രതിവിധിയായി ഉപയോഗിക്കാം.

അയേണ്‍ സമ്പുഷ്ടമാണ് ഈ ഇല. ഇതു കൊണ്ടു തന്നെ വിളര്‍ച്ച പോലുള്ള രോഗങ്ങള്‍ക്കു നല്ലൊരു മരുന്നുമാണ്. അയേണ്‍ കുറവ് കിതപ്പ്, ശ്വാസ തടസം, തളര്‍ച്ച, ഓര്‍മ പ്രശ്‌നങ്ങള്‍ എന്നിവയ്ക്കു വഴിയൊരുക്കും. ഇതിനെല്ലാം മല്ലിയിലയിട്ടു വച്ച വെള്ളം പരിഹാരമാണ്.

കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലിന്റെ ആരോഗ്യത്തിനും ഏറെ ഉത്തമമാണ്. വാത സംബന്ധമായ വേദനകളും അസ്വസ്ഥതകളും തടയാന്‍ ഏറെ ഗുണകരമാണ് ഇത്. മല്ലിച്ചെടിയുടെ നടുഭാഗത്തെ ഇലകളിലാണ് കൂടുതല്‍ കാല്‍സ്യമുള്ളത്.

അൾഷിമേഴ്സ് തടയാനും കരളിന്റെ പ്രവർത്തനങ്ങൾ സു​ഗമമാക്കാനും മല്ലിയില വളരെ സഹായകമാണ്.സന്ധിവാതത്തിൽ നിന്നു സംരക്ഷണം നൽകാനും വായിലുണ്ടാകുന്ന വ്രണങ്ങൾ ഉണങ്ങാനും മല്ലിയില സഹായിക്കും. കാഴ്ച്ച ശക്തി വർദ്ധിപ്പിക്കാൻ ഏറ്റവും നല്ലതാണ് മല്ലിയില.ആർത്തവസമയത്തെ വേദന അകറ്റാൻ മല്ലിയില തിളപ്പിച്ച വെള്ളം കുടിക്കുന്നത് ഏറെ ​ഗുണം ചെയ്യും. നാഡീവ്യൂഹപ്രവർത്തനങ്ങളെ ഉത്തേജിപ്പിച്ച് ഓർമശക്തി വർദ്ധിപ്പിക്കാനും മല്ലിയിലയ്ക്കു കഴിയും.മല്ലിയിലയിൽ അയൺ ധാരാളം അടങ്ങിയിട്ടുള്ളത് കൊണ്ട് തന്നെ വിളർച്ച തടയാൻ സഹായിക്കും.
Health is a state of complete physical, mental and social wellbeing. For a healthy life cycle, a person needs to have a balanced diet and has to regularly exercise.Our social environment is an important factor in our individual health. Public cleanliness is important for individual health.


health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment