പ്രമേഹം കോളസ്ട്രോൾ ഉറപ്പായും തോൽക്കും മധുരതുളസി | Stevia Benefit | Health Tips Malayalam | Ayurveda

0 Views
Published
പ്രമേഹം കോളസ്ട്രോൾ ഉറപ്പായും തോൽക്കും മധുരതുളസി | Stevia Benefit | Health Tips Malayalam | Ayurveda
പഞ്ചസാരയേക്കാള്‍ 30 ഇരട്ടി മധുരമുള്ള ചെടി … പ്രമേഹത്തെ പേടിക്കാതെ പ്രമേഹ രോഗികൾക്ക് ഈ മധുരം കഴിക്കാം.വെളുത്ത വിഷം എന്ന് അറിയപ്പെടുന്ന പഞ്ചസാരക്ക് പകരക്കാരനായി എല്ലാ പ്രായക്കാർക്കും ഈ ചെടി ഉപയോഗിക്കാം. ടെന്‍ഷന്‍, രക്തസമ്മര്‍ദം, സൗന്ദര്യപ്രശ്‌നങ്ങള്‍ എന്നിവയ്‌ക്കൊക്കെ ഉത്തമ പ്രതിവിധിയായ ഈ ചെടി അമിത വണ്ണത്തെ കുറയ്ക്കും മുറിവുകള്‍ വേഗത്തില്‍ കരിക്കാനും ഇതിന് കഴിവുണ്ട്. സര്‍വ്വ ഗുണങ്ങളും ഒത്തിണങ്ങിയ ഈ ഔഷധസസ്യം ഏതാണെന്നല്ലേ? സ്റ്റീവിയ അല്ലെങ്കില്‍ മധുരതുളസി എന്നാണിതിന്റെ പേര്.

ഇൻസുലിന്റെ അളവു കുറഞ്ഞ് രക്തത്തിൽ പഞ്ചസാരയുടെ അളവ് വർദ്ധിക്കുന്ന അവസ്ഥയാണ് പ്രമേഹം. കാഴ്ച നഷ്ടപ്പെടാനും അംഗവൈകല്യം സംഭവിക്കാനും വൃക്കകൾ തകരാറിലാവാനും ഹൃദയസംബന്ധമായ രോഗങ്ങൾ വരാനുമൊക്കെ പ്രമേഹം കാരണമാകുന്നു. ആരോഗ്യരംഗത്ത് സൈലൻറ് കില്ലർ എന്നാണ് ഈ അസുഖം അറിയപ്പെടുന്നത് കാരണം രോഗി അറിയാതെ മെല്ലെ മെല്ലെ രോഗിയെ കൊല്ലുന്ന ഒരു രോഗമാണ് ഇത്.

പ്രമേഹരോഗികൾക്ക് ദോഷകരമാകുന്ന കലോറി തീരെ ഇല്ലാത്ത ഇലകളാണ് മധുരതുളസിയുടേത്. ഇതിന്റെ ഉണങ്ങിയ 7 ഇലകൾ 7 മിനുട്ടോളം വെള്ളത്തിൽ തിളപ്പിച്ച് ദിവസത്തിൽ രണ്ടോ മൂന്നോ പ്രാവശ്യം ഈ വെള്ളം കുടിക്കാവുന്നതാണ്.ഇതില്‍ അടങ്ങിയിട്ടുള്ള സ്റ്റീവിയോള്‍ ഗ്ലൈകോസൈഡ് എന്ന സംയുക്തമാണ് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറയ്‌ക്കുന്നത്. ഇന്‍സുലിന്‍ പ്രതിരോധം വര്‍ദ്ധിപ്പിച്ചുകൊണ്ടാണ് മധുര തുളസി നമ്മുടെ ശരീരത്തില്‍ പ്രവര്‍ത്തിക്കുന്നത്. എന്നാൽ രക്തത്തില്‍ പഞ്ചസാരയുടെ അളവ് അനുവദനീയമായ അളവില്‍ കുറവുള്ളവര്‍ ഒരു കാരണവശാലും ഇത് കുടിക്കരുത്

പ്രമേഹത്തിന് കാരണമാകുന്ന അമിതവണ്ണം കുറയ്ക്കുന്നതിനും മധുര തുളസിയില ഇട്ടു തിളപ്പിച്ച വെള്ളം ഫലവത്താണ്.കൊഴുപ്പേറിയ ഭക്ഷണത്തോടുള്ള ആര്‍ത്തി ഇല്ലാതാക്കാന്‍ ഇത് സഹായിക്കും.അതിനായി ഭക്ഷണം പാകം ചെയ്യുമ്പോള്‍, മധുരത്തിനായി മധുരതുളസി ഇലയുടെ നീര് ഉപയോഗിക്കാം.

കൂടാതെ ഹൈപ്പർടെൻഷൻ രക്തസമ്മർദ്ദം എന്നിവ കുറയ്ക്കുന്നതിനും ഇത് സഹായിക്കും.കെമിക്കലുകളിൽനിന്ന് കരളിനെ സംരക്ഷിക്കാൻ മധുരതുളസിയ്ക്ക് സാധിക്കും.ചർമ്മ,ദന്ത പ്രശ്നങ്ങൾക്കും പ്രതിവിധിയാണ് മധുരതുളസി

മുഖക്കുരു വരാതിരിക്കാനും മുടികൊഴിച്ചിൽ ഇല്ലാതാക്കാനും ഔഷധമായി മധുര തുളസി ഉപയോഗിക്കുന്നു. നിങ്ങള്‍ പതിവായി ഉപയോഗിക്കുന്ന ഷാംപൂവിലേക്ക്, മധുരതുളസി ഇലയുടെ നീര് 10 തുള്ളി ചേര്‍ക്കുക. ഇത് താരന്‍ ഇല്ലാതാക്കാന്‍ മുടികൊഴിച്ചിൽ മാറ്റാനും സഹായിക്കും. മുഖക്കുരുവിന്, മധുരതുളസി ഇല നന്നായി അരച്ചെടുത്ത് കുഴമ്പ് പരുവത്തിലാക്കി, മുഖക്കുരു ഉള്ള ഭാഗങ്ങളില്‍ തേച്ചുപിടിപ്പിക്കുക. 30 മിനിറ്റിനു ശേഷം കഴുകി കളയാം. മധുര തുളസിയില്‍ അടങ്ങിയിട്ടുള്ള ആന്‍റി ബാക്‌ടീരിയല്‍, ആന്‍റി ഫംഗല്‍,ആന്‍റി ഇന്‍ഫ്ലമേറ്ററി ഘടകങ്ങളാണ് ഇത് സാധ്യമാക്കുന്നത്.

മുറിവുകള്‍ ഇന്‍ഫെക്ഷനാകാതെ തടയാന്‍ മധുരതുളസി സഹായിക്കും. മുറിവുകളില്‍ ബാക്‌ടീരിയകള്‍ വളരുന്നത് മധുര തുളസി പ്രതിരോധിക്കും. ഇതില്‍ അടങ്ങിയിട്ടുള്ള ആന്റി-ബാക്‌ടീരിയല്‍ ഘടകങ്ങളാണ് മുറിവ് ഭേദമാക്കാന്‍ സഹായിക്കുന്നത്.മധുര തുളസി ഇല ഇടിച്ചുപിഴിഞ്ഞ്, നീരെടുക്കുക. ഈ നീര്, ചൂടുവെള്ളത്തില്‍ ചേര്‍ത്ത്, മുറിവ് പറ്റിയ ഭാഗത്ത് പുരട്ടുക. പതിനഞ്ച് മിനുട്ടിന് ശേഷം ഒരു പഞ്ഞി ഉപയോഗിച്ച് മുറിവിലെ വെള്ളമയം ഒപ്പിയെടുക്കുക. ഒന്നു രണ്ടു ദിവസം ഇങ്ങനെ ചെയ്‌താല്‍ മുറിവ് ഭേദമാകും

ഇതിലുള്ള കെംഫെറോൾ എന്ന ആന്റി- ഓക്സിഡന്റ് പാൻക്രിയാസ് കാൻസറിനെ 23 ശതമാനം വരെ പ്രതിരോധിക്കുമെന്ന് പഠനങ്ങൾ പറയുന്നു

A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment