തുമ്പപ്പൂ പാലിൽ ചേർത്ത് ദിവസവും കഴിച്ചാൽ | Health Benefits Of Leucas Aspera | Health Tips Malayalam

1 Views
Published
തുമ്പപ്പൂ പാലിൽ ചേർത്ത് ദിവസവും കഴിച്ചാൽ | Health Benefits Of Leucas Aspera | Health Tips Malayalam Ayurveda

ആരോഗ്യ സംരക്ഷണത്തിന്‍റെ കാര്യത്തിൽ എപ്പോഴും നാടൻ മാർഗ്ഗങ്ങൾ പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. ഓണവുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട ഒന്നാണ് തുമ്പച്ചെടിയും പൂവും.ഓണപ്പൂക്കളം തീര്‍ക്കാനും ഇതുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ക്കും തുമ്പപ്പൂവില്ലാതെ പറ്റില്ലെന്നതാണ് വാസ്തവം.തൃക്കാക്കരയപ്പന് ഏറ്റവും പ്രിയങ്കരമായ പുഷ്പം വിനയത്തിന്റെ പ്രതീകമായ തുമ്പയാണ് എന്നാണ് കരുതുന്നത്. തുമ്പയുടെ പൂവും വേരും ഇലയും എല്ലാം ഔഷധ ഗുണങ്ങൾ കൊണ്ട് സമ്പുഷ്ടമാണ്.പല അസുഖങ്ങള്‍ക്കുമുള്ള ഒറ്റമൂലി കൂടിയാണ് ഇതു .ഇതിലെ ഇലികളിലെ ഗ്ലൂക്കസൈഡ് ആണ് ഇതിന് ആരോഗ്യപരമായ ഗുണങ്ങള്‍ നല്‍കുന്നത്. പൂവില്‍ ആല്‍ക്കലോയ്ഡും അടങ്ങിയിട്ടുണ്ട്.

തുമ്പയുടെ ഇല അരച് അതിൽ നിന്ന് നീരെടുത്ത് തേൻ ചേർത്ത് കഴിക്കുന്നത് ജലദോഷം , ചുമ, കഫക്കെട്ട് എന്നീ അസുഖങ്ങൾക്ക് ഒറ്റമൂലിയാണ്.അതുപോലെ തുമ്പപ്പൂ ഒരു പിടി പറിച്ചെടുത്ത് പാലിലിട്ടു തിളപ്പിച്ച് കുടിയ്ക്കുന്നത് ചുമ,കഫക്കെട്ടു മാറാന്‍ ഏറെ നല്ലതാണ്. . തുമ്പയിലയുടെ നീര് മൂക്കില്‍ ഒഴിയ്ക്കുന്നത് കഫക്കെട്ടില്‍ നിന്നും ഇതു കാരണമുണ്ടാകുന്ന തലവേദനയില്‍ നിന്നും ആശ്വാസം നല്‍കും.

തുമ്പച്ചെടിയുടെ നീര് കരിക്കിൻ വെള്ളത്തിൽ ചേർത്ത് നല്ലതു പോലെ മിക്സ് ചെയ്ത് കഴിച്ചാൽ അത് എത്ര വലിയ പനിയേയും ഇല്ലാതാക്കുന്നതിന് സഹായിക്കും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനും നല്ല നാടൻ ഒറ്റമൂലിയായ തുമ്പ.

അസിഡിറ്റി,വയററിലെ അള്‍സര്‍ ബാധ,ഇതു മൂലമുണ്ടാകുന്ന വേദന, ഗ്യാസ് പ്രശ്‌നങ്ങള്‍ എന്നിവക്കുള്ള നല്ലൊരു മരുന്നാണ് തുമ്പ. ഇത് സമൂലം കഷായം വച്ചു കുടിയ്ക്കാം അല്ലെങ്കിൽ ദിവസവും ഇതിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുകയും ചെയ്യാം. വയറു തണുപ്പിയ്ക്കാനും നെഞ്ചെരിച്ചിലിനുമെല്ലാം ഉത്തമമായ ഒരു മരുന്നാണിത്.

ഇതിട്ടു കാച്ചിയ വെളിച്ചെണ്ണ നിറുകയില്‍ തേയ്ക്കുന്നത് അലര്‍ജി, സൈനസൈറ്റിസ് പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണ്. തുമ്പയിലയുടെ നീരെടുത്ത് സൂര്യോദയത്തിനു മുന്‍പ് മൂക്കില്‍ ഇരു ദ്വാരത്തിലും രണ്ടു തുള്ളി വീതം ഒറ്റിയ്ക്കുന്നത് സൈറ്റസൈറ്റിസിനുള്ള നല്ലൊരു ഒറ്റമൂലിയാണ്. ഇതു കാരണമുണ്ടാകുന്ന തല വേദന മാറാനും നല്ല മരുന്നാണ് ഇതു.

പ്രസവ ശേഷം വയര്‍ ചാടുന്നത് പല സ്ത്രീകളേയും അലട്ടുന്ന പ്രശ്‌നമാണ്. ഇതിനുള്ള നല്ലൊരു പ്രതിവിധിയാണ് തുമ്പയില തോരന്‍ വച്ചു കഴിയ്ക്കുന്നത്. നല്ലൊന്നാന്തരം ഫൈബര്‍ ഉറവിടം കുടിയാണ് ഇത്. തുമ്പയില ഇട്ടു തിളപ്പിച്ച വെള്ളത്തില്‍ പ്രസവ ശേഷം കുളിയ്ക്കുന്നത് ശരീരം പെട്ടെന്നു സുഖപ്പെടാനും അണുബാധകള്‍ തടയാനും ഏറെ നല്ലതാണ്. ഗര്‍ഭാശയ ശുദ്ധിയ്ക്കും ഉത്തമമായ ഒന്നാണു തുമ്പപ്പൂ

വയറ്റിലെ വേദന, ദഹനക്കുറവ് എന്നീ അസ്വസ്ഥതകള്‍ക്ക് എല്ലാം പരിഹാരം കാണുന്നതിന് തുമ്പപ്പൂവിന്‍റെ ഇല തോരൻ വെച്ച് കഴിക്കാം.

ദിവസവും തുമ്പ ഇട്ട വെള്ളം കൊണ്ട് കുളിക്കുന്നതിലൂടെ അത് നിങ്ങളുടെ ചർമ്മാകാന്തി വര്‍ദ്ധിപ്പിക്കുന്നതിനും,ചർമ്മത്തിന്റെ ആരോഗ്യത്തിനും സഹായിക്കും.

തുമ്പപ്പൂ ഒരു പിടി പറിച്ചെടുത്ത് വെള്ളത്തുണിയില്‍ കിഴി കെട്ടുക. ഇത് പാലിലിട്ടു തിളപ്പിച്ച് ഈ പാല്‍ കുട്ടികള്‍ക്കു നല്‍കാം. ഇത് അടുപ്പിച്ച് അല്‍പനാള്‍ കുടിയ്ക്കുന്നത് കുട്ടികളിലെ വിര ശല്യം ഒഴിവാക്കാന്‍ നല്ലതാണ്. വയറുവേദനയ്ക്കും നല്ലൊരു മരുന്നാണ് ഇത്. തുമ്പപ്പൂ പാലില്‍ അരച്ചു കഴിച്ചാലും മതി. അല്ലെങ്കില്‍ തുമ്പയിലയുടെ നീരു പാലില്‍ ചേര്‍ത്തു കുടിയ്ക്കാം. തുമ്പയുടെ ഇലയും പൂവും ഇടിച്ചു പിഴിഞ്ഞ് ഇതില്‍ പാല്‍ക്കായം ചേര്‍ത്തു നല്‍കുന്നതും വിര ശല്യത്തിന് ഏറെ നല്ലതാണ്.

തുമ്പയുടെ ഇല അരച്ച് പാലിൽ ദിവസവും കഴിക്കാവുന്നതാണ്. ഇത് നിങ്ങളിൽ മഞ്ഞപ്പിത്തം പോലുള്ള അസ്വസ്ഥതകളെ ഇല്ലാതാക്കി കരളിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കും.

മുടിയുടെ ആരോഗ്യത്തിനും ഏറെ നല്ലതാണ് തുമ്പ. തുമ്പയുടെ ഇല, കരിപ്പെട്ടി, അരി, ചുക്ക് എന്നിവ ചേര്‍ത്തു കുറുക്കി കഴിയ്ക്കുന്നത് മുടി കൊഴിച്ചില്‍ മാറാന്‍ ഏറെ ഉത്തമമാണ്.

ശരീരത്തിലെ വ്രണങ്ങളും മുറിവുകളുമെല്ലാം ഉണങ്ങാന്‍ സഹായിക്കുന്ന ഒന്നു കൂടിയാണ് തുമ്പ. ഇതു സമൂലം അതായത് വേരോടെയിട്ടു തിളപ്പിച്ച വെള്ളം കുടിയ്ക്കുന്നതും ഇതു കൊണ്ടു മുറിവുകള്‍ കഴുകുന്നതുമെല്ലാം ഏറെ നല്ലതാണ്.തേൾ കുത്തിയ ഭാഗത്ത് തുമ്പയില അരച്ചു പുരട്ടുന്നത് വിഷം ശമിപ്പിക്കുന്നു.

തുമ്പയുടെ ഇല അരച്ച് ഇത് നെറ്റിയിൽ ഇട്ടാൽ തലവേദനക്ക് മൈഗ്രേയ്ൻ എന്നിവക്ക് പരിഹാരം ആണ്.നേത്ര രോഗങ്ങൾക്ക് തുമ്പയില അരച്ച് അതിന്റെ നീര് കണ്ണിൽ ഒഴിക്കുന്നത് നല്ലതാണ്.

തുമ്പയുടെ തണ്ടും തുളസിയുടെ തണ്ടും ഒരുമിച്ച് അരച്ചെടുത്ത് ഇത് ശര്‍ക്കര ചേര്‍ത്തു കഴിയ്ക്കുന്നത് പനി മാറ്റും എന്ന് നാട്ടു വൈദ്യത്തില്‍ പറയുന്നു. ഇത് കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സഹായകവുമാണ്. തുമ്പപ്പൂ കിഴി കെട്ടിയിട്ടു പാല്‍ക്കഞ്ഞി കുടിയ്ക്കുന്നതും ഏറെ നല്ലതാണ്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment