ചൊറിയണം ആയുസ്സിന്റെ ഒറ്റമൂലി കഴിക്കേണ്ടത് ഇങ്ങനെ | Nettle Tea Benefits | Health Tips Malayalam

0 Views
Published
ചൊറിയണം ആയുസ്സിന്റെ ഒറ്റമൂലി കഴിക്കേണ്ടത് ഇങ്ങനെ | Nettle Tea Benefits | Health Tips Malayalam
ചൊറിയണം തൊട്ടാൽ ചൊറിയും .പക്ഷെ, കഴിച്ചാൽ ചൊറിയില്ല. ചൊറിയണം ഒരേ സമയം ഔഷധിയാണ്.ഇലക്കറിയാണ്.ചൊറിയണം തൊടാത്ത അല്ലെങ്കിൽ ചവിട്ടാത്ത കുട്ടിക്കാലം ആർക്കുമുണ്ടാകാൻ തരമില്ല. കുട്ടികൾ പരസ്പരം വഴക്കിടുമ്പോൾ ചില വിരുതന്മാർ ചൊറിയണത്തിൻ്റെ ഇല പറിച്ച് കൈയ്യിൽ തേച്ച് ഓടി കളയും. ടീച്ചറിനോട് പരാതി പറഞ്ഞു അടിവാങ്ങി കൊടുത്ത കഥ ചിലർക്കെങ്കിലും ഓർക്കാനുണ്ടാകും.

നാട്ടുവൈദ്യത്തിലും ആയ്യുർവേദത്തിലും ഔഷധമായി നന്നായി ഉപയോഗിച്ചു വരുന്നു. ശരിയ്ക്കും പറഞ്ഞാൽ ചൊറിയണം നമ്മുടെ കൂടപ്പിറപ്പാണ്. ചൊറിയണം എന്നും കടിയന്‍ തുമ്പയെന്നുമെല്ലാം അറിയപ്പെടുന്ന ഒന്നാണ്. നെറ്റില്‍ എന്നതാണ് ഇംഗ്ലീഷ് നാമം.ഇതിന്റെ ഇലകള്‍ ദേഹത്ത് സ്പര്‍ശിച്ചാല്‍ അസ്വസ്ഥതയുണ്ടാകുമെങ്കിലും ആരോഗ്യപരമായ ഗുണങ്ങളെടുത്താല്‍ മികച്ചു നില്‍ക്കുന്നവയാണ് . ഇവ ചെറിയ ചൂടുവെളളത്തിലിട്ടാല്‍ ഈ ചൊറിച്ചില്‍ മാറിക്കിട്ടും. കര്‍ക്കിടകക്കാലത്ത് പത്തിലത്തോരനുകളില്‍ കൊടിത്തൂവയും പ്രധാനമാണ്. ഇതു സൂചിപ്പിയ്ക്കുന്നത് ഇതിന്റെ ആരോഗ്യഗുണം തന്നെയാണ്.

ശരീരത്തിലെ ടോക്‌സിനുകള്‍ നീക്കം ചെയ്യാന്‍ സഹായിക്കുന്ന ഒന്നാണ് ചൊറിയണം . ശരീരത്തില്‍ അടിഞ്ഞു കൂടുന്ന ടോക്‌സിനുകളാണ് പല ആരോഗ്യ പ്രശ്‌നങ്ങളും വരുത്തി വയ്ക്കുന്നത്. ഇതിനുള്ള നല്ലൊരു പരിഹാരമാണിത്. ലിവര്‍, കിഡ്‌നി എന്നിവയെല്ലാം ശുദ്ധീകരിയ്ക്കുന്നു. രക്തശുദ്ധി വരുത്തുന്നതിനാല്‍തന്നെ രക്തദൂഷ്യം വഴിയുള്ള ആരോഗ്യ, ചര്‍മ പ്രശ്‌നങ്ങള്‍ക്ക് ഇതു നല്ലൊരു മരുന്നാണ്.

ഈ ഇലകള്‍ കാല്‍സ്യം സമ്പുഷ്ടമാണ്. ഇതിനാല്‍ തന്നെ കര്‍ക്കിടകത്തില്‍ കഴിയ്ക്കുന്നത് വാത സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് ന്‌ലൊരു പരിഹാരമാണ്. സന്ധി വേദനകള്‍ക്കും എല്ലു തേയ്മാനം പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇതു നല്ല പരിഹാരം തന്നെയാണ്. എല്ലിന്റെ ആരോഗ്യത്തിന് ഇതേറെ മികച്ചതാണ്. അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച പോലുളള പ്രശ്‌നങ്ങള്‍ക്കും ഉത്തമ പരിഹാരമാണ്. രക്ത വര്‍ദ്ധനവിന് സഹായിക്കുന്ന ഒന്നാണിത്.

പലരേയും അലട്ടുന്ന കൊളസ്‌ട്രോള്‍, പ്രമേഹ പ്രശ്‌നങ്ങള്‍ക്കുള്ള ന്‌ല്ലൊന്നാന്തരം പരിഹാരമാണിത്. ഇത് പാന്‍ക്രിയാസ് പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്ന ഒന്നാണ്. ഇതിലൂടെയാണ് പ്രമേഹത്തെ നിയന്ത്രിയ്ക്കുന്നത്. ഇതു പോലെ തന്നെ ഇത് മോശം കൊളസ്‌ട്രോളായ എല്‍ഡിഎല്‍ കൊളസ്‌ട്രോള്‍ നിയന്ത്രിയ്ക്കുകയും ചെയ്യുന്നു. ഇത്തരം കാര്യങ്ങളിലൂടെ ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്ന ഒന്നാണിത്. ഹൃദയ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്കു മരുന്നായി ഉപയോഗിയ്ക്കാം. രക്തപ്രവാഹം ശക്തിപ്പെടുത്താനും ഇതേറെ നല്ലതാണ്.

സ്ത്രീകള്‍ക്കുണ്ടാകുന്ന ആര്‍ത്തവ സംബന്ധമായ പ്രശ്‌നങ്ങള്‍ക്കുളള നല്ലൊരു പരിഹാരം കൂടിയാണിത്. ആര്‍ത്ത വേദനകള്‍ക്കും ആര്‍ത്തവ ക്രമക്കേടുകള്‍ക്കുമെല്ലാം പരിഹാരം. ഇതു പോലെ തടി കുറയ്ക്കാനും ഇതേറെ നല്ലതാണ്.ഇത് ദഹനരസങ്ങളുടെ ഉല്‍പാദനം മെച്ചപ്പെടുത്തുന്നു. ബൈല്‍ ഉല്‍പാദനം സുഗമമാക്കും. ഇതുവഴി അപചയപ്രക്രിയയിലൂടെ കൊഴുപ്പകറ്റാനും തടി കുറയ്ക്കാനും സഹായിക്കുന്നു. വയറിന്റെ അസ്വസ്ഥതകള്‍ക്കും നല്ലൊരു മരുന്നാണ് ഇത്. ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കുള്ള നല്ലൊരു പരിഹാരമാണിത്. ശരീരത്തിലെ നീര്‍ക്കെട്ടു തടയാനും ഇത് നല്ലൊരു ഔഷധമാണ്.

കിഡ്‌നിയുടെ ആരോഗ്യത്തിന് മികച്ചതാണിത്. യൂറിനറി ഇന്‍ഫെക്ഷന്‍, മൂത്രത്തില്‍ കല്ല് തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കെല്ലാം തന്നെയുള്ള മരുന്നാണിത്. നല്ല ഉറക്കം നല്‍കാനും സഹായിക്കുന്ന ഒന്നാണിത്. ഏറ്റവും എളുപ്പത്തില്‍ ഇതു കൊണ്ടു വെള്ളം തിളപ്പിച്ചു കുടിയ്ക്കാം. നെറ്റില്‍ ടീ എന്ന് പൊതുവേ അറിയപ്പെടുന്ന ഒന്ന്. 4 ഇലകള്‍ വെള്ളത്തിലിട്ടു തിളപ്പിച്ച് ഇളം ചൂടാകുമ്പോള്‍ തേന്‍ ചേര്‍ത്തു കഴിയ്ക്കാം. ഇതല്ലാതെ ഇതിന്റെ ഇലകള്‍ പറിച്ചെടുത്ത് ഇളംചൂടുവെള്ളത്തില്‍ അല്‍പനേരം ഇട്ടു വച്ച് ഇത് അരിഞ്ഞ് തേങ്ങായെല്ലാം ചേര്‍ത്തു തോരനായും വയ്ക്കാം. ഇതും ആരോഗ്യത്തിന് ഏറെ നല്ലതാണ്.

തലവേദന പോലുള്ള അസുഖങ്ങള്‍ക്കുള്ള നല്ലൊരു മരുന്നാണിത്. മൈഗ്രൈന്‍, തലവേദന പ്രശ്‌നങ്ങളുള്ളവര്‍ക്കുപയോഗിയ്ക്കാം.

പൊട്ടാസ്യം, അയേണ്‍, ഫോസ്ഫറസ്, വൈറ്റമിന്‍ സി, എ, ക്ലോറോഫില്‍ എന്നിവയടങ്ങിയ ഇത് മുടികൊഴിച്ചില്‍ അകറ്റാനും ഏറെ നല്ലതാണ്.

ആസ്തമ, ലംഗ്‌സ് സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും ഏറെ ഗുണകരം.

പുകവലി കാരണം ശരീരത്തിൽ അടിഞ്ഞുകൂടിയിരിക്കുന്ന നിക്കോട്ടിൻ മാറ്റാൻ പറ്റിയ മരുന്നാണ് ചൊറിയണം.

എന്നാൽ വളരെ കുറച്ചു ആളുകൾക്ക് മൂത്രാശയ സംബന്ധമായ പ്രശ്‌നങ്ങള്‍, വയറിന് അസ്വസ്ഥത, ചര്‍മ്മത്തില്‍ ചൊറിച്ചില്‍, അമിതവിയര്‍പ്പ് തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഇതിനെത്തുടര്‍ന്ന് ഉണ്ടാവുന്നുണ്ട്.അങ്ങനെ തോന്നിയാൽ പിന്നെ ഈ ചായ കുടിക്കുന്നത് ഒഴിവാക്കി പകരം കൊടിത്തുവ തോരൻ വെച്ച് കഴിക്കാം.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment