കാന്‍സര്‍ സര്‍ജറി ചെയ്യാന്‍ കോബ്ര ? വാപൊളിച്ച് ലോകം | CoBra robot for Cancer treatment



Published
അര്‍ബുദ ശസ്ത്രക്രിയയ്ക്ക് ഇനി കോബ്ര റോബോര്‍ട്ട് എത്തും. ശസ്ത്രക്രിയയ്ക്ക് പാമ്പെത്തും, രോഗികള്‍ക്ക് ഇനി വേദന കൊണ്ട് പുളയേണ്ട. ആശുപത്രിയില്‍ നിന്നും വേഗം മടങ്ങാനും സാധിക്കും. അതെ , നിര്‍ണ്ണായക കണ്ടെത്തല്‍ നടത്തിയിരിക്കുകയാണ് ഗവേഷകര്‍. ലോകം ഉറ്റുനോക്കുകയാണ് , ഈ നിര്‍ണ്ണായക കണ്ടെത്തല്‍ എങ്ങനെ വഴിത്തിരിവായി മാറുമെന്നതിലേക്ക്. എന്താണ് പുതിയ പരീക്ഷണം, കോബ്ര റോബോര്‍ട്ട് എങ്ങനെയാണ് അര്‍ബുദ ശസ്ത്ര ക്രിയയ്ക്ക് മേലാളാകുന്നത്? പുറത്തു വരുന്ന വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ , പത്തു വര്‍ഷത്തിനകം അര്‍ബുദ ശസ്ത്രക്രിയക്കായി പാമ്പിനെ പോലെ ചലിക്കാന്‍ ശേഷിയുള്ള റോബോട്ടുകളെ ഉപയോഗിക്കാനാവുമെന്ന് റിപ്പോര്‍ട്ട്. ഇതിനായി ജെറ്റ് എന്‍ജിനീയറിങ്ങിലും അതുപോലെ ആണവ പ്ലാന്റുകളിലും ഉപയോഗിക്കുന്ന കോബ്ര എന്നു പേരിട്ടിരിക്കുന്ന റോബോട്ടിനെയാണ് വൈദ്യശാസ്ത്ര രംഗത്തും ഉപയോഗിക്കുക. ബ്രിട്ടനിലെ നോട്ടിങ്ഹാം സര്‍വകലാശാലയിലെ ഗവേഷകരാണ് വേറിട്ട ഈ റോബോര്‍ട്ടിനെ രൂപത്തിലും ഉപയോഗത്തിലും വ്യത്യസ്തകള്‍ നിറച്ച് പരുവപ്പെടുത്തിയത്. വൈദ്യ ശാസ്ത്രത്തില്‍ പല പരീക്ഷണ നിരീക്ഷണങ്ങള്‍ നടന്ു കൊണ്ടിരിക്കുന്ന ഈ സമയത്ത് പുതിയ ഉദ്യമം ഏറെ ശ്രദ്ധ നേടുന്നുണ്ട് . മനുഷ്യരിലെ ശസ്ത്രക്രിയകളില്‍ ഈ കോബ്ര റോബോട്ടിനെ ഉപയോഗിക്കാനാവുമോ എന്ന കാര്യത്തിലുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞുവെന്ന് ആണ് ഇപ്പോള്‍ ലഭ്യമാകുന്ന വിവരം. നിലവില്‍ തൊണ്ടയിലെ അര്‍ബുദത്തിന്റേയും പരുക്കിന്റേയും ശസ്ത്രക്രിയകളിലാണ് ഈ റോബോട്ടിനെ ഉപയോഗിക്കാനാവുക. നിലവില്‍ എന്‍ഡോസ്‌കോപി ഉപകരണങ്ങള്‍ ഉപയോഗിച്ച് നടത്തുന്ന പരിശോധനകളില്‍ കൂടുതല്‍ വ്യക്തതയും കൃത്യതയും നല്‍കാന്‍ കോബ്ര റോബോട്ടിന് സാധിച്ചേക്കും എന്നും പറയപ്പെടുന്നുണ്ട്. ഇനി എന്ത് കൊണ്ട്ാണ് ഇ കോബ്ര റോബോര്‍ട്ട് അല്ലെങ്കില്‍ ശസ്ത്രക്രിയയ്ക്ക് പാമ്പ് ്എത്തുന്നു എന്ന തരത്തിലൊക്കെ പറയുന്നത് എന്നതിലേക്ക് വരികയാണെങ്കില്‍ അതിന്രെ കാരണമായി പറയാവുന്നത്,, പാമ്പിനെ പോലെ ചെറിയ സ്ഥലങ്ങളിലേക്ക് നുഴഞ്ഞു കയറാനും വളയാനും തിരിയാനുമൊക്കെ ഈ കോബ്ര റോബോട്ടിന് സാധിക്കും എന്നുളളതാണ്.

#cobrarobot #cancer #cancertreatment
Category
Health
Be the first to comment