Featured

ഒരു വെളുത്തുള്ളി അല്ലി തലയിണക്കടിയില്‍ വെച്ച് ഉറങ്ങൂ | Garlic under Pillow | Health Tips MalayalamPublished
തലയിണക്കടിയിൽ വെളുത്തുള്ളി വെച്ചാല്‍ എന്തു സംഭവിക്കും | Garlic under Pillow | Health Tips Malayalam

വെളുത്തുള്ളിയുടെ പലതരത്തിലുള്ള ഗുണങ്ങൾ നമുക്കറിയാം . എന്നാൽ ഉറക്കക്കുറവ് പരിഹരിക്കാൻ വെള്ളുത്തുള്ളിക്ക് കഴിയും എന്നത് പലർക്കും അറിയാൻ സാധ്യത ഉണ്ടാവുകയില്ല. വെളുത്തുള്ളിയുടെ ഒരു അല്ലി തലയിണയ്ക്കടിയില്‍ വെച്ച് കിടന്നുറങ്ങുന്നത് പല അദ്ഭുതങ്ങള്‍ക്കും കാരണമാകും.

ഉറങ്ങാൻ കിടക്കുമ്പോൾ ശരീരത്തിലെ ഊഷ്മാവ് വെള്ളുത്തുള്ളിയിൽ മാറ്റങ്ങൾ ഉണ്ടാക്കുകയും , അതിൽ അടങ്ങിയിരിക്കുന്ന സൾഫറിനെയും സിങ്കിനെയും പുറത്തേക്ക് വമിപ്പിക്കുകയും ചെയ്യും . ഇപ്രകാരം ഉണ്ടാകുന്ന ഗന്ധത്തിന് അണുക്കളെ നശിപ്പിക്കാനുള്ള കരുത്തുണ്ട് , കൂടാതെ നമ്മുടെ മനസ്സിനെ ശാന്തമാക്കുകയും പെട്ടെന്ന് തന്നെ ഉറക്കത്തിലേക്കു വഴുതി വീഴാൻ സഹായിക്കുകയും ചെയ്യും . ദിവസവും തലയിണക്കടിയിൽ നിന്ന് വെളുത്തുള്ളി അല്ലി മാറ്റി പുതിയത് വെക്കാൻ ശ്രദ്ധിക്കേണ്ടതാണ് .

തലയിണയ്ക്കടിയിൽ വെളുത്തുള്ളി വയ്ക്കുന്നത് കൊണ്ട് നമുക്ക് നല്ല ഉറക്കവും ലഭിക്കും. വെളുത്തുള്ളിയിൽ വിറ്റാമിൻ ബി 1 അടങ്ങിയിട്ടുണ്ട്, അത് മനുഷ്യന് നല്ല ഉറക്കം നൽകാൻ സഹായിക്കുന്നു.

ഇതുകൂടാതെ വെളുത്തുള്ളിയിൽ നിന്നും വിറ്റാമിൻ ബി 6 ഉം ലഭ്യമാണ്, ഇത് ഉറക്കമില്ലായ്മയ്ക്ക് പരിഹാരമാണ്. നിരവധി പഠനങ്ങളിൽ നിന്നും മനസിലാക്കാൻ കഴിഞ്ഞത് ഒരു പ്രായപൂർത്തിയായ മനുഷ്യന് ഒരു ദിനം 7 മണിക്കൂർ ഉറക്കം ആവശ്യമാണെന്നാണ്.

മോശം ശ്വസന സംവിധാനം പരിഹരിച്ച് കൂര്‍ക്കം വലിയില്‍ നിന്ന് രക്ഷ നേടുന്നതിന് വേണ്ടി വെളുത്തുള്ളി ഉപയോഗിക്കാവുന്നതാണ്. വെളുത്തുള്ളിയില്‍ നിന്ന് ബാഷ്പീകരിക്കപ്പെടുന്ന അല്ലിസിന്‍ എന്ന ശക്തമായ ആന്റിബയോട്ടിക്കു അണുക്കള്‍, അണുബാധകള്‍ എന്നിവയെ അകറ്റാൻ നല്ലതാണു . മ്യൂക്കസ് അലിയിക്കുന്നതിന് ഇത് സഹായിക്കുന്നുണ്ട്. എന്നാല്‍ ക്രമേണയാണ് ഇത് സംഭവിക്കുന്നത് .

ദിവസവും വെളുത്തുള്ളി തലയിണയുടെ കീഴിൽ സൂക്ഷിക്കുന്നത് ഒരു വ്യക്തിയുടെ പ്രതിരോധശേഷി വർദ്ധിപ്പിക്കും. യഥാർത്ഥത്തിൽ allicin എന്ന ഘടകം വെളുത്തുള്ളിയിൽ കാണപ്പെടുന്നു, ഇത് ശരീരത്തെ അണുബാധയിൽ നിന്ന് സംരക്ഷിക്കുന്നു. ഗവേഷണത്തിലും ഇത് കണ്ടെത്തിയിട്ടുണ്ട്.

രാത്രി ഉറങ്ങുമ്പോൾ പലപ്പോഴും കൊതുകുകൾ നമ്മെ ശല്യം ചെയ്യാറുണ്ട് അല്ലേ എന്നാൽ ഇനി നിങ്ങൾ ഉറങ്ങുന്നതിന് മുൻപ് ഒരു വെളുത്തുള്ളിയുടെ (Garlic) അല്ലി തലയിണയ്ക്കടിയിൽ വയ്ച്ചിട്ട് കിടന്നു നോക്കൂ കൊതുകുകൾ പമ്പ കടക്കും. വെളുത്തുള്ളിയിൽ കാണപ്പെടുന്ന പല ഘടകങ്ങളും കൊതുകുകളെയും പ്രാണികളെയും തുരത്താൻ സഹായിക്കും. വെളുത്തുള്ളിയുടെ ഗന്ധമാണ് കൊതുകുകളെയും മറ്റ് പ്രാണികളെയും അകറ്റുന്നത്.

സ്ഥിരം ആയി മൂക്കടപ്പ് ഉള്ളവർ ചെയ്‌തു നോക്കേണ്ട മാർഗം ആണ് ഇതു .വെളുത്തുള്ളിയുടെ ശക്തമായ മണം മൂക്കിലെ തടസപ്പെട്ട ഭാഗങ്ങള്‍ക്ക ആശ്വാസം നല്‍കാനും ശ്വസനം മെച്ചപ്പെടുത്താനും കഴിയും. . ഇത്തരമൊരു സാഹചര്യത്തിൽ എല്ലാ ദിവസവും നിങ്ങളുടെ തലയിണയ്ക്കടിയിൽ വെളുത്തുള്ളി അല്ലികൾ വച്ചിട്ട് ഉറങ്ങുകയാണെങ്കിൽ ഇതിൽ അടങ്ങിയിരിക്കുന്ന allicin എന്ന ഘടകം കാരണം വ്യക്തിയുടെ മൂക്കിൽ ഒരുതരത്തിലുള്ള അണുബാധയും ഉണ്ടാകില്ല. മാത്രമല്ല മൂക്കടപ്പ് എന്ന പ്രശ്നം നിങ്ങൾക്ക് ഉണ്ടാകുകയുമില്ല.

വെളുത്തുള്ളി തലനയുടെ അടിയിൽ വെക്കാൻ ബുദ്ധിമുട്ടു ഉള്ളവർ വെളുത്തുള്ളി രാത്രി പാലില്‍ കലക്കി കുടിയ്ക്കാം. ഒരു കപ്പ് പാലില്‍ വെളുത്തുള്ളി ഒരു ഗ്രാമ്പൂ എന്നിവ ചേര്‍ത്ത് 3 മിനിറ്റ് തിളപ്പിച്ച് നല്ലതുപോലെ തണുത്ത ശേഷം ഗ്രാമ്പൂ ഒഴിവാക്കി കഴിക്കാവുന്നതാണ്. തേനും വേണമെന്നുണ്ടെങ്കില്‍ ചേര്‍ക്കാവുന്നതാണ്. ഇത് രാത്രി കിടക്കാന്‍ പോകുന്നതിന് അര മണിക്കൂര്‍ മുന്‍പ് കുടിയ്ക്കാം. ഇതും നല്ല ഉറക്കത്തിനും ഔഷധ ഗുണങ്ങള്‍ക്കും നല്ലതാണ്.

ചില രാജ്യങ്ങളില്‍ വെളുത്തുള്ളി പോക്കറ്റില്‍ സൂക്ഷിക്കുന്നതു ഭാഗ്യം കൊണ്ടുവരുമെന്നാണു വിശ്വാസം. വീടുകളില്‍ വെളുത്തുള്ളി സൂക്ഷിക്കുന്നതു ദുഷ്ട ശക്തികളെ അകറ്റി നിര്‍ത്താന്‍ സഹായിക്കുമെന്നു വിശ്വസിക്കുന്നവരുമുണ്ട്. തലയിണക്കടിയില്‍ വെളുത്തുള്ളി വയ്ക്കുന്നത് ചുറ്റുമുള്ള ദുഷ്ട ശക്തികളെ അകറ്റി നിങ്ങളുടെ ഉറക്കം വര്‍ധിപ്പിക്കുമെന്നു പറയുന്നു. പല രാജ്യങ്ങളിലും ആളുകള്‍ ഉറങ്ങും മുമ്പ് വെളുത്തുള്ളി തലയിണയുടെ അടിയില്‍ സൂക്ഷിക്കാറുണ്ടത്രേ.വീട്ടില്‍ പോസിറ്റീവ് എനര്‍ജി കൊണ്ടു വരുന്നതിനും വെളുത്തുള്ളി ഉപയോഗിച്ചു വരുന്നു.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment