Featured

ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ | PANIKOORKA For Health | Health Tips Malayalam



Published
ദിവസവും പനിക്കൂർക്ക തിളപ്പിച്ച വെള്ളം കുടിച്ചാൽ | PANIKOORKA For Health | Health Tips Malayalam
പണ്ടൊക്കെ പനികൂർക്കയില്ലാത്ത വീടുകൾ ഉണ്ടായിരുന്നില്ല. ഇലയാണ് പ്രധാന ഔഷധ ഭാഗം. ഈ സർവ്വരോഗശമനി കൂട്ടികൾക്കു ഉണ്ടാകുന്ന ഏതൊരു അസുഖത്തിനും പ്രധിവിധി ആയിരുന്നു .പനിക്കും ജലദോഷത്തിനും കഫക്കെട്ടിനും ചുമയ്ക്കും നീര്ക്കെട്ടിനും വയറുവേദനയ്ക്കും ഗ്രഹണിരോഗത്തിനും പ്രതിവിധിയായിരുന്നു പനിക്കൂർക്ക അഥവാ ഞവര . കർപ്പൂരവല്ലി , കഞ്ഞികൂർക്ക എന്നും പ്രാദേശികമായി ഈ ഔഷധ സസ്യം അറിയപ്പെടുന്നു .

പനികൂർക്കയുടെ ഇല ഇട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നതും , പനികൂർക്കയുടെ ഇല പിഴിഞ്ഞെടുത്ത നീര് സേവിക്കുന്നതും ആരോഗ്യത്തിനും, രോഗ പ്രതിരോധ ശേഷി വർദ്ധിപ്പിക്കുന്നതിനും , പല തരത്തിലുള്ള രോഗങ്ങൾ ശമിക്കുവാൻ വേണ്ടിയുള്ള ഒരുത്തമ പ്രതിവിധിയാണ് .

പനികൂർക്കയുടെ ഒരു ഇലയെടുത്ത് അതിൻറെ നീരിൽ രാസനാദി പൊടി ചേർത്ത് ചൂടാക്കി നെറ്റിയിൽ പുരട്ടിയാൽ തലവേദനയ്ക്ക് ആശ്വാസം കിട്ടും. (വൈകീട്ട് 5മണിക്ക് ശേഷം ചെയ്യരുത് )

പനിക്കൂർക്ക ഇലയുടെ നീര് 2 മില്ലി സ്ഥിരമായി സേവിക്കുന്നത് അസ്ഥികൾക്ക് ബലവും ആരോഗ്യവും നൽകുന്നത് മൂലം സന്ധിവാതത്തിന് ഒരു പരിധി വരെ ആശ്വാസം നൽകുന്നതായിരിക്കും .പനിക്കൂർക്കയുടെ സ്ഥിരമായ ഉപയോഗം ആയുസ്സ് വർദ്ധിപ്പിക്കുകയും രോഗപ്രതിരോധ ശേഷി ഉയർത്തുകയും ചെയ്യും.

പനിക്കൂർക്കയില വാട്ടിപ്പിഴിഞ്ഞ് 5ml എടുക്കണം അതിലേക്ക് സമം ചെറുതേനും ചേർത്ത് കഴിക്കുന്നത് ജലദോഷം, പനി എന്നിവയ്ക്ക് നല്ലതാണ്.

പനിക്കൂർക്കയില എടുത്ത് കയ്യിൽ വെച്ച് തിരുമ്മി മണപ്പിക്കുന്നത് കൊണ്ട് കുഞ്ഞുങ്ങളിലെ മൂക്കടപ്പിന് ആശ്വാസം കിട്ടും.

ത്രിഫലയുടെ കൂടെ പനിക്കൂർക്ക നീര് ചേർത്ത് കുട്ടികൾക്ക് കൊടുക്കുകയാണെങ്കിൽ അത് അവരിലെ കൃമിശല്യം ഇല്ലാതാക്കും.

പനിക്കൂർക്ക ഇലയിട്ട് വെള്ളം തിളപ്പിച്ച് കുടിക്കുന്നത് രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കാനും വയർ സംബന്ധമായ രോഗങ്ങൾ ശമിപ്പിക്കാനും ഉപകരിക്കും.ദഹന സംബന്ധമായ എല്ലാം പ്രശ്നങ്ങൾക്കും,ശർദ്ധി , വയറിളക്കം എന്നിവക്കും പനിക്കൂർക്ക ഇലയുടെ നീര് സേവിക്കുന്നത് ഗുണം ചെയ്യും .

പനിക്കൂർക്കയില ചേർത്ത് ചൂടാക്കിയ വെള്ളത്തിൽ കുഞ്ഞുങ്ങളെ കുളിപ്പിക്കുന്ന ആണെങ്കിൽ അവർക്ക് രോഗപ്രതിരോധശേഷി വർദ്ധിക്കും.

പനിക്കൂർക്കയില കയ്യിലിട്ട് തിരുമ്മി പിഴിഞ്ഞ് ആ നീര് കുഞ്ഞുങ്ങളുടെ നെറുകയിൽ ഒഴിക്കുകയാണെങ്കിൽ അത് പനിയെ ശമിപ്പിക്കും. (വൈകീട്ട് 5മണിക്ക് ശേഷം ചെയ്യരുത്. )

പനിക്കൂർക്കയില ഇടിച്ചു പിഴിഞ്ഞ് ഇതിൽ കൽക്കണ്ടം ചേർത്ത് കൊടുക്കുന്നത് കുട്ടികളിലെ ചുമക്ക്‌ ആശ്വാസമാണ്.

പണിക്കൂർക്കയുടെ ഇല പിഴിഞ്ഞ നീര് കുട്ടികൾക്ക് എല്ലാ ദിവസവും കൊടുക്കാവുന്നതാണ്,. ഇത് ദഹനക്കുറവ്, പനി, ജലദോഷം, കഫക്കെട്ട്, കുറുങ്ങൽ, വയറുവേദന, കൃമി ശല്യം എന്നിവക്കൊക്കെ വളരെനല്ല ഒരു ഔഷധം ആണ്.

മാനസിക സമ്മര്‍ദ്ദം, ഉത്കണ്ഠ തുടങ്ങിയ പ്രശ്നങ്ങള്‍ക്കെല്ലാം പരിഹാരം കാണാന്‍ സഹായിക്കുന്ന മാര്‍ഗ്ഗങ്ങളില്‍ മികച്ചതാണ് പനിക്കൂര്‍ക്ക.

ക്യാന്‍സര്‍ കോശങ്ങള്‍ വളരാതെ പടരാതെ അതിനെ ഇല്ലാതാക്കാന്‍ പനിക്കൂര്‍ക്ക സഹായിക്കുമെന്നു ചില പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ട്
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment