Featured

ചില്ലറക്കാരിയല്ല പുളിയാറില നാട്ടുവൈദ്യത്തിലെ രാജാവ് | Wood Sorrelo| Health Tips Malayalam | Ayurveda



Published
ചില്ലറക്കാരിയല്ല പുളിയാറില നാട്ടുവൈദ്യത്തിലെ രാജാവ് | Wood Sorrelo| Health Tips Malayalam | Ayurveda
ചിത്രശലഭങ്ങൾ ചേർന്നിരിക്കുന്നതുപോലെ നിലത്തോട് ചേർന്ന് ഇളം പച്ചനിറത്തിൽ നമ്മുടെ തൊടികളിൽ കാണപ്പെട്ടിരുന്ന ഒരു ചെറിയ സസ്യമുണ്ടു
പുളിയാറിലയെ അറിയുമോ? നമ്മള്‍ കളയായി കരുതി തള്ളിക്കളയുന്ന ഈ ചെടി പാശ്ചാത്യ രാജ്യങ്ങളില്‍ സാലഡിലും സൂപ്പിലും വരെ ഉപയോഗിക്കുന്നു.അമ്‌ളത കൂടുതലുള്ളതുകൊണ്ട് പുളിയാറില പച്ചയ്ക്ക് കഴിക്കാന്‍ കുറച്ചു ബുദ്ധിമുട്ടു ആണ്.ചവച്ചു കഴിക്കാൻ ബുദ്ധിമുട്ടു ഉള്ളവർ മറ്റ് ധാന്യങ്ങളുടെയും ചീരകളുടെയും കൂടെ ചേര്‍ത്ത് കറിയായും ഔഷധമായും ഉപയോഗപ്പെടുത്താം.

ഇരുമ്പ്, കാൽസ്യം, ജീവക ങ്ങളായ ബി,സി, കെ, പൊട്ടാസ്യം ഓക്സലേറ്റ് എന്നിവ ധാരാളമായി ഇതിലടങ്ങിയിരിക്കുന്നു. ഇതുകൂടാതെ ജലം, പ്രോട്ടീൻ, ഫ്ലളവോനോയിഡുകൾ, ബീറ്റ കരോട്ടിൻ, നിയാസിൻ, ഫാറ്റി ആസിഡുകൾ, ടാനിൻ തുടങ്ങിയവയെല്ലാം ഇതിൽ ധാരാളമായി കാണുന്നു.

ആയുര്‍വ്വേദത്തില്‍ പ്രത്യേക സ്ഥാനം തന്നെയാണ് പുളിയാറിലക്ക് ഉള്ളത്. നാട്ടുവൈദ്യത്തിലെ രാജാവ് എന്ന് വേണമെങ്കില്‍ പുളിയാറിലയെ പറയാവുന്നതാണ്.

ഇല അങ്ങനെ തന്നെ ചവച്ചരച്ചു കഴിക്കാനും നല്ലതാണ്. ചമ്മന്തി അരയ്ക്കുമ്പോള്‍ പുളിക്കു പകരം ഈ ഇല ഉപയോഗിക്കുന്നത് സ്വാദും ഗുണ്മേന്മയും കൂട്ടും.സാമ്പാറിലോ അവിയലിലോ രസത്തിലോ ഒക്കെ പുളിക്കായി ഈ ഇല ചേര്‍ക്കാകുന്നതാണ്. ഇതരച്ചു ചേര്‍ത്ത് പുളിശ്ശേരി ഉണ്ടാക്കുകയും ആവാം. ദിവസവും ഇതു കഴിക്കുന്നതുമൂലം ദഹനസംബന്ധമായ പ്രശ്നങ്ങളൊക്കെ പരിഹരിക്കാന്‍ കഴിയുന്നതാണ്.ഒരു നേരം പുളിയാറില നീര് 25 മില്ലി വീതം 3 ദിവസം കഴിച്ചാൽ ഒരുവിധം എല്ലാ രോഗത്തിനും പരിഹാരം ആണ്.

നെല്ലിക്കയേക്കാള്‍ ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി പുളിയാറിലയിൽ ഉണ്ട്.വിറ്റാമിന്‍ സി ശക്തമായ രോഗപ്രതിരോധ ശേഷി നൽകുകയും വെളുത്ത രക്താണുക്കളുടെ ഉത്പാദനം ഉത്തേജിപ്പിക്കുകയും ചെയ്യും. ഇതിലൂടെ അണുബാധ പോലുള്ള അസ്വസ്ഥതകള്‍ നമുക്ക് ഇല്ലാതാക്കാവുന്നതാണ്.

ഇതിന്റെ ഇല തോരന്‍ വെക്കുന്നത് ധമനികളിലെയും രക്തക്കുഴലുകളിലെയും പിരിമുറുക്കം ഗണ്യമായി കുറയ്ക്കുമെന്നും അതുവഴി രക്തസമ്മര്‍ദ്ദത്തിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുമെന്നും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്. കൊറോണറി ഹൃദ്രോഗങ്ങള്‍ തടയുന്നതിനും ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ ഒഴിവാക്കുന്നതിനും ഇത് സഹായിക്കും.ശരീരത്തിലുടനീളം വീക്കം കുറയ്ക്കുന്നതിനുള്ള കഴിവ് പുളിയാറിലക്കുണ്ട്.

ഇതില്‍ ധാരാളം ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ആന്റി ഓക്‌സിഡന്റുകള്‍ക്ക് ഫ്രീ റാഡിക്കലുകളെ നിര്‍വീര്യമാക്കാന്‍ കഴിയും.അങ്ങനെ ശരീരത്തിലെ അണുബാധ തടയുന്നതിൽ ഇതു നല്ല പങ്കു വഹിക്കുന്നു.

പുളിയാറിലയില്‍ കാണപ്പെടുന്ന ചില സംയുക്തങ്ങള്‍ക്ക് പ്രോസ്റ്റേറ്റ് വളര്‍ച്ചയ്ക്ക് കാരണമാകുന്ന ചില എന്‍സൈമുകളെ തടയാന്‍ കഴിയും.അങ്ങനെ പ്രോസ്റ്റേറ്റ് ക്യാന്‍സർ വരാതെയും കാൻസർ പുരോഗതി തടയാനും സഹായിക്കുന്നു.

കൊളസ്‌ട്രോളിന്റെ അളവ് കുറയ്ക്കാന്‍ പുളിയാറിലക്കു കഴിയും , കൂടാതെ ഭക്ഷണത്തില്‍ ചേര്‍ത്ത് ഇത് കഴിക്കുന്നതിലൂടെ ചീത്ത കോളസ്ട്രോൾ ആയ എല്‍ഡിഎല്‍ കുറയ്ക്കാന്‍ കഴിയുമെന്ന് ഗവേഷണങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

പുളിയാറിലയില്‍ കാണപ്പെടുന്ന കൊമറിനുകള്‍ രക്തം സുഗമമായി പ്രവഹിക്കാനും ആരോഗ്യകരമായ രക്തചംക്രമണം ഉത്തേജിപ്പിക്കാനും സഹായിക്കുന്നു, ഇത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെയും ഹൃദയസംബന്ധമായ ബുദ്ധിമുട്ടുകളെയും തടയുന്നു.

മൂത്രത്തിന്റെ അളവ് വര്‍ദ്ധിപ്പിക്കുന്നതിലൂടെ അതുവഴി ശരീരത്തില്‍ നിന്ന് അധിക ജലം, വിഷവസ്തുക്കള്‍, കൊഴുപ്പ് എന്നിവ പുറന്തള്ളാന്‍ സഹായിക്കുന്നു

ഇതിൻറെ ഇല അരച്ച് പുരട്ടുന്നത് ചെന്നിക്കുത്ത് പോലുള്ള പ്രശ്നങ്ങൾക്ക് ഉത്തമ പരിഹാരമാണ്. ഇതിൻറെ നീര് കണ്ണിൽ ഒഴിക്കുന്നത് കണ്ണിലുണ്ടാകുന്ന അണുബാധകൾ എല്ലാം മാറാൻ നല്ലതാണ്. ഇത് സമൂലം കഷായം വെച്ച് ഉപയോഗിക്കുന്നത് പനി മാറുവാൻ നല്ലതാണ്. ഇതിലെ വൈറ്റമിൻ സി ആൻറി ആക്സിഡൻറ് ആയി പ്രവർത്തിക്കുന്നതിനാൽ തൊണ്ടയിലെ അണുബാധയ്ക്ക് പരിഹാരമാകുവാൻ ഇതിൻറെ ഇലകൊണ്ട് തിളപ്പിച്ചാറ്റിയ വെള്ളം കവിൾ കൊണ്ടാൽ മതി. വയറിളക്കം, ഗ്രഹണി, മൂലക്കുരു തുടങ്ങിയ രോഗങ്ങൾക്ക് ഇത് സമൂലം അരച്ച് എടുത്ത നീര് കൊഴുപ്പ് മാറ്റിയ മോരിൽ കലക്കി കുടിക്കുന്നത് നല്ലതാണ്. അരിമ്പാറ മാറുവാൻ ഉള്ളിനീരും പുളിയാറിലയുടെ നീരും സമൂലം ചേർത്ത് അരിമ്പാറ ഉള്ളിടത്ത് അരച്ചിട്ടാൽ മതി.

പുളിയാറില, ഇഞ്ചി, കുടങ്ങൽ എന്നിവ ചേർത്ത് ചമ്മന്തി രൂപത്തിൽ ആക്കി കഴിക്കുന്നത് അൾസർ മാറാൻ നല്ലതാണ്. ഇതിൻറെ ഉപയോഗം കുട്ടികളിലെ കൃമിശല്യം ഇല്ലാതാക്കും.പുളിയാറില അരച്ചിടുന്നത് ശരീരത്തിലുണ്ടാകുന്ന മുറിവുകളും വ്രണങ്ങളും ഭേദമാക്കുവാൻ നല്ലതാണ്. കരൾ ആരോഗ്യത്തിന് പുളിയാറില അരച്ച് നീര് സേവിക്കുന്നത് ഉത്തമമാണ്. ഇതിൻറെ ഉപയോഗം രക്ത ശുദ്ധീകരിക്കുന്നതിനും രക്ത സഞ്ചാരം വർദ്ധിപ്പിക്കുവാനും ഗുണം ചെയ്യും. അയൺ സമ്പന്നമായതിനാൽ വിളർച്ച, ക്ഷീണം തുടങ്ങിയ പ്രശ്നങ്ങൾ ഒന്നും നിങ്ങളെ അലട്ടില്ല.

പുളിയാറിലയെക്കുറിച്ചുള്ള ഗുണങ്ങള്‍ പലപ്പോഴും നിരവധിയാണെങ്കിലും വളരെ ചുരുക്കം ആളുകള്‍ക്ക് ഓക്കാനം, പേശിവേദന, തലവേദന എന്നിവ ഉള്‍പ്പെടെയുള്ള ചില പാര്‍ശ്വഫലങ്ങള്‍ അനുഭവപ്പെടുന്നു.അതിനാൽ ഇതു കഴിക്കുമ്പോൾ അങ്ങനെ ബുദ്ധിമുട്ടു അനുഭവിക്കുന്ന ആളുകൾ തുടർന്ന് കഴിക്കരുത്.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment