Featured

ആവാരംപൂ ഇങ്ങനെ പ്രമേഹം ഇനിയില്ല | Avaram Poo | Health Tips Malayalam | Tips for health | Ayurveda



Published
ആവാരംപൂ ഇങ്ങനെ പ്രമേഹം ഇനിയില്ല | Avaram Poo | Health Tips Malayalam | Tips for health | Ayurveda
ആവാരംപൂ എന്നത് തമിഴ്‌നാട്ടില്‍ ഏറെ പ്രചാരത്തിലുള്ള ഒന്നാണ്. പ്രധാനമായും പ്രമേഹത്തിന് മരുന്നായി ഉപയോഗിയ്ക്കുന്ന ഒന്ന്. ഇടത്തരം കുറ്റിച്ചെടിയില്‍ നിറയെ ഉണ്ടാകുന്ന മഞ്ഞ നിറത്തിലെ പൂവാണിത്. ആരോഗ്യപരമായ പല ഗുണങ്ങളും ചര്‍മ സംബന്ധമായ ഗുണങ്ങളും ഉള്ള പ്രധാനപ്പെട്ടൊരു ചെടിയാണിത്. ഇടത്തരം ഉയരത്തില്‍ പുളിയിലയോട് സാമ്യമുള്ള ഇലകളും ബീന്‍സിനോട് സാമ്യമുള്ള കായ്കളും ഇതിനുണ്ട്.

ഇതിന്റെ പൂവ് ഉണക്കിപ്പൊടിച്ച് പനംചക്കര ചേര്‍ത്ത് 48 ദിവസം അടുപ്പിച്ച് കഴിയ്ക്കുന്നത് ആര്‍ത്തവ സംബന്ധായ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാണ്. ഇത് കൊളസ്‌ട്രോള്‍ അളവ് കുറയ്ക്കുന്നതിനും ബിപി കുറയ്ക്കുന്നതിനുമെല്ലാം സഹായിക്കുന്ന ഒന്നാണ്. ദഹന പ്രശ്‌നങ്ങള്‍ പരിഹരിയ്ക്കുന്നതിനും മൂത്രത്തിലുണ്ടാകുന്ന അണുബാധയ്ക്കും നല്ലതാണ്. മലബന്ധത്തിന് പരിഹാരമാണിത്. ഇതു പോലെ തന്നെ ധാരാളം ആന്റിഇന്‍ഫ്‌ളമേറ്ററി ഗുണങ്ങള്‍ ഇതിനുണ്ട്. ഇതിനാല്‍ ശരീരത്തിലുണ്ടുന്ന വീക്കവും വേദനയും കുറയ്ക്കുന്നു.

ഇത് രക്തശുദ്ധിയ്ക്ക് നല്ലതാണ് അതുപോലെ പൈല്‍സ് പോലുള്ള രോഗങ്ങള്‍ക്ക് ഇത് നല്ല ഒരു മരുന്നാണ്. ഇതിനായി ഇതിന്റെ പൊടി പശുവിന്‍ നെയ്യില്‍ കുഴച്ച് രാത്രി ഉരുളയാക്കി കഴിയ്ക്കാം.

ചര്‍മാരോഗ്യത്തിന് ഇതേറെ നല്ലതാണ്. ഇതിന്റെ ആന്റിഓക്‌സിഡന്റ് ഗുണങ്ങള്‍ ശരീരത്തിലെ ഫ്രീ റാഡിക്കലുകളെ നീക്കുന്നു. ഇതിലൂടെ ഇത് മുടിയ്ക്കും ചര്‍മത്തിനും നല്ലതാണ്. ഇത് കോശനാശത്തെ തടയുന്നു. ചര്‍മത്തിലുണ്ടാകുന്ന അലര്‍ജി പോലുള്ള പ്രശ്‌നങ്ങള്‍ക്കും ഇത് നല്ലൊരു പരിഹാരമാണ്. ഇതു പോലെ ഇന്‍സോംമ്‌നിയ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇത് നല്ലൊരു മരുന്നാണ്. ചര്‍മത്തിന് ഈര്‍പ്പം നല്‍കുന്ന ഒന്നു കൂടിയാണിത്. ഇതും ചര്‍മത്തിന് സഹായിക്കുന്നു. ശരീരത്തിലെ ചൊറിച്ചില്‍, ശരീര ദുര്‍ഗന്ധം തുടങ്ങിയ പ്രശ്‌നങ്ങള്‍ക്കും ഇതേറെ നല്ലതാണ്.

ഫ്രീ റാഡിക്കല്‍ നീക്കുന്നതു കൊണ്ടു തന്നെ ക്യാന്‍സര്‍ കോശങ്ങളുടെ വളര്‍ച്ച തടയുന്നതിനും ഇതേറെ നല്ലതാണ്.

ഇത് പ്രമേഹത്തിന് മരുന്നായി പല തരത്തില്‍ ഉപയോഗിയ്ക്കാം. ഇതിന്റെ പൂവ് തിളപ്പിച്ച് വെള്ളമായി ഉപയോഗിയ്ക്കാം. ഇതിനായി 1 ലിറ്റര്‍ വെള്ളം എടുത്ത് ഇതില്‍ ശരീരഭാരത്തിന് അനുസരിച്ച്, അതായത് ഒരു കിലോയ്ക്ക് 0.04 ഗ്രാം എന്ന അളവില്‍ പൂവെടുത്ത് തിളപ്പിയ്ക്കാം. ഇത് കുറഞ്ഞ തീയില്‍ 5 മിനിറ്റ് തിളപ്പിയ്ക്കുക. പിന്നീട് ഇത് അടച്ചു വച്ച് ഇളം ചൂടാകുമ്പോള്‍ ഊററിയെടുത്ത് രാവിലെ വെറും വയറ്റില്‍ ഒരു ഗ്ലാസ് കുടിയ്ക്കാം. ഉച്ചയ്ക്ക് ഭക്ഷണ ശേഷം അര മണിക്കൂര്‍ കഴിഞ്ഞാലും ഇത് കുടിയ്ക്കാം.

അതുപോലെ ഇതുകൊണ്ട് ചായ തിളപ്പിച്ചു കുടിയ്ക്കാം. ചായ തിളപ്പിയ്ക്കാന്‍ ഉപയോഗിയ്ക്കുന്ന വെള്ളത്തില്‍ ഇത് ഉപയോഗിയ്ക്കാം.

ഇത് തമിഴ്‌നാട്, കര്‍ണാടക, പാലക്കാട് ഏരിയാകളില്‍ ലഭിയ്ക്കും. ഇതല്ലെങ്കില്‍ ഇത് ഓണ്‍ലൈനില്‍ വാങ്ങാനും ലഭിയ്ക്കും.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health.
Category
Health
Be the first to comment