Featured

ആടലോടകം ആയിരം രോഗങ്ങള്‍ക്ക് അത്ഭുത ഒറ്റമൂലി | Adalodakam Benefits | Health Tips Malayalam | Ayurveda



Published
ആടലോടകം ആയിരം രോഗങ്ങള്‍ക്ക് അത്ഭുത ഒറ്റമൂലി | Adalodakam Benefits | Health Tips Malayalam | Ayurveda
ആടലോടകം എന്ന് കേൾക്കാത്തവർ ഉണ്ടാവില്ല.ആയുർ‌വേദത്തിൽ ഉപയോഗിക്കപ്പെടുന്ന ഒരു ഔഷധസസ്യയിനമാണ് ആടലോടകം.മൃഗങ്ങൾ ഒന്നും തന്നെ ഇതിന്റെ ഗന്ധം കാരണം ആടലോടകത്തിന്റെ ഇല ഭക്ഷിക്കാറില്ല.ആടലോടകത്തിന്റെ ഇലയും പൂവും വേരും വിത്തും തുടങ്ങി എല്ലാ ഭാഗങ്ങളും ഔഷധയോഗ്യമാണ്.

ആടലോടകത്തിൻറെ ഇലയുടെ നീര് ഓരോ ടേബിൾ സ്പൂൺ വീതം അത്രയും തേനും ചേർത്ത് ദിവസം മൂന്ന് നേരം വീതം കുടിച്ചാൽ ചുമക്കും കഫക്കെട്ടിനും ശമനം ലഭിക്കും.ഇത് എത്ര വലിയ മാറാത്ത ചുമക്കും പരിഹാരം ആണ്. ആടലോടകത്തിന്റെ ഇലനീരും ഇഞ്ചിനീരും തേനും ചേർത്ത് സേവിക്കകയാണെങ്കിൽ‍ കഫം ഇല്ലാതാക്കാം.ആടലോടകത്തിന്റെ ഇല വാട്ടിപ്പിഴിഞ്ഞ നീരില്‍ തേന്‍ ചേര്‍ത്തു കഴിക്കുന്നത് ആസ്തമക്ക് നല്ലതാണ്.അതുപോലെ ഉണങ്ങിയ ഇലകള്‍ ചുരുട്ടാക്കി വലിക്കുന്നത് മൂലം ആസ്ത്മ രോഗത്തിന് ശമനം ലഭിക്കും.

പല സ്ത്രീകളും അനുഭവിക്കുന്ന പ്രശ്നങ്ങളിൽ പ്രധാനപ്പെട്ടതാണ് ആര്‍ത്തവ രക്തം അമിതമാകുന്നത്. ആടലോടകത്തിന്റെ ഇലയുടെ നീര് 15 മില്ലിയും 15 ഗ്രാം ശര്‍ക്കരയും ചേര്‍ത്ത് ദിവസേന രണ്ടു നേരം വീതം കഴിച്ചാൽ അമിത ആർത്തവ രക്തത്തിന് പരിഹാരം കാണാം. മാത്രമല്ല ആർത്തവ സംബന്ധമായി ഉണ്ടാവുന്ന വയറു വേദന ശമിക്കുന്നതിനും ഈ ഒറ്റമൂലി സഹായിക്കും.

പ്രസവ വേദന ലഘൂകരിക്കുന്നതിനും പ്രസവം എളുപ്പത്തിലാക്കുന്നതിനും ആടലോടകം സഹായിക്കുന്നു. അൽപം ആടലോടകത്തിന്റെ വേര് അരച്ച് ചാറെ‌ടുത്ത് അത് പൊക്കിളിന് താഴെയായി പുരട്ടിയാൽ പെട്ടെന്ന് പ്രസവിക്കാൻ സാധിക്കും എന്നാണ് പറയുക. മാത്രമല്ല പ്രസവ വേദന ലഘൂകരിക്കുന്നതിനും ഇതിലൂടെ സാധിക്കും.

ആടലോടകം ഇല ഇടിച്ച് പിഴിഞ്ഞ് നീര് അൽപം തേൻ മിക്സ് ചെയ്ത് കഴിക്കുന്നത് മഞ്ഞപ്പിത്തം മാറ്റാൻ സഹായിക്കും. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കാണുന്നതിനും ആടലോടകം ഇങ്ങനെ കഴിക്കുന്നത് നല്ലതാണു .

പനിക്കും ജലദോഷത്തിനും പരിഹാരം കാണുന്നതിന് ആടലോടകത്തിന്റെ ഇല കഷായം വെച്ച് കഴിച്ചാൽ മതി.ഇതിന്റെ വേര് കഷായം വെച്ചുകുടിച്ചാല്‍ കൈകാലുകള്‍ ചുട്ടുനീറുന്നത് മാറും.

ക്ഷയരോഗത്തിന്‍റെ ആദ്യ അവസ്ഥയില്‍ ചുമ ഉണ്ടെങ്കില്‍ ആടലോടകത്തിന്റെ ഇളം ഇലയുടെ നീര് 1 ടീസ്പൂണ്‍ വീതം ദിവസേന 3 നേരം കഴിക്കുക.

ആടലോടകത്തിന്റെ പൂവിൽ നിന്നും നീരെടുത്ത് അത് കണ്ണിൽ ഒഴിക്കുന്നത് കണ്ണിന് ആരോഗ്യവും കരുത്തും നൽകുന്നു.

ഒരു കോഴിമുട്ട വാട്ടിയതിൽ ആടലോടകത്തിന്റെ ഇലയു‌ടെ നീരും അൽപം കുരുമുളക് പൊടിയും മിക്സ് ചെയ്ത് കഴിച്ചാൽ എനർജിയും കരുത്തും വർദ്ധിക്കും.

ആടലോടകത്തിന്റെ ഇല കഷായം വെച്ച് കഴിക്കുന്നത് കൃമിശല്യം മാറ്റാനും നല്ല ദഹനത്തിനും സഹായിക്കും.

അൽപം കൽക്കണ്ടത്തിൽ ആടലോടകത്തിന്റെ ഇലയും വേരും ഉണക്കിപ്പൊടിച്ചത് മിക്സ് ചെയ്ത് കഴിച്ചാൽ രോഗപ്രതിരോധ ശേഷി വർദ്ധിപ്പിക്കാം.

കൊച്ചുകുട്ടികൾക്കു ജലദോഷത്തോടൊപ്പം കഫം ഇളകി മാറ്റുന്നതിനും ആടലോടക ഇലയുടെ നീര് അഞ്ച് മില്ലി തുല്യ അളവിൽ തേനും ചേർത്ത് ദിവസം പലതവണ കൊടുക്കാം.

രക്തത്തിലെ പ്ലേറ്റ്ലെറ്റുകളുടെ എണ്ണം വർദ്ധിപ്പിക്കുന്നതിന് ആടലോടകത്തിൽ നിന്ന് തയ്യാറാക്കുന്ന വാസിസെൻ എന്ന മരുന്ന് ഉപയോഗിക്കുന്നു.അലോപ്പതി ഔഷധം വരെ ആടലോടകത്തിൽനിന്നും ഉല്പാദിപ്പിച്ചുവരുന്നുണ്ട്.അത്രക്കും കേമനായ ആടലോടകത്തെ നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കുവാൻ ശ്രദിക്കുക.
A state of complete physical, mental, and social well-being is defined as health. A healthy life cycle necessitates a well-balanced diet as well as regular exercise. Our social environment has a significant impact on our individual health. Individual health is dependent on public cleanliness.
health tips Malayalam, health tips, malabandham akattan, throat cancer Malayalam, green tea Malayalam, malayalam health tips, amukkuram powder uses in Malayalam, മലബന്ധം മാറാന്, പല്ല് വെളുക്കാന്, vayarilakkam ottamooli, health tips in Malayalam, easy health
Category
Health
Be the first to comment